SOCIAL MEDIA

Newsletter

PARTNER SITES
icons International icons Kerala icons National icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Jensen Huang: എൻവിഡിയ അമരത്തേക്ക് ജെൻസൺ ​ഹുവാങ്ങിന്റെ മടങ്ങിവരവ്, ആർപ്പുവിളികളോടെ വരവേറ്റ് ജീവനക്കാർ

International

വിവാ​ദങ്ങൾക്കൊടുവിൽ ജെൻസൺ ​ഹുവാങ് എൻവിഡിയ സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തി.

Written By Mekha P Panicker Updated by Mekha P Panicker
Published: Nov 24, 2026, 10:04 AM | Updated: Nov 24, 2026, 10:04 AM

എൻവിഡിയ സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തി ജെൻസൻ ഹുവാങ്ങിനെ ജീവനക്കാർ ഊഷ്മളമായി സ്വീകരിച്ചു. കാലിഫോർണിയയിലെ സാന്റാ ക്ലാരയിലുള്ള എൻവിഡിയ ഓഫീസിലേക്ക് പ്രവേശിച്ച അദ്ദേഹത്തെ ജീവനക്കാർ ആർപ്പുവിളികളോടെയാണ് സ്വീകരിച്ചത്. രണ്ടാമതൊരു അവസരം നൽകിയതിന് അദ്ദേഹം ജീവനക്കാരോട് നന്ദി പറഞ്ഞു.

നവംബർ 12-നാണ് 63 കാരനായ ജെൻസൻ ഹുവാങ് എൻവിഡിയ സിഇഒ സ്ഥാനം രാജിവെച്ചത്. ചൈനീസ് ചാരസംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആലീസ് ഹുവാങ് എന്ന ബിസിനസുകാരിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവാദങ്ങളാണ് അദ്ദേഹത്തെ രാജിയിലേക്ക് നയിച്ചത്. സിം​ഗപ്പൂർ ആസ്ഥാനമായുള്ള മെ​ഗാസ്പീഡ് ഇന്റർനാഷണൽ വഴി എൻവിഡിയയുടെ അത്യാധുനിക എഐ ചിപ്പുകൾ അനധികൃതമായി ചൈനയിലേക്ക് കടത്തിയോ എന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങളും വിവാദത്തിന് കാരണമായിരുന്നു.

ഹുവാങ് സ്ഥാനമൊഴിഞ്ഞപ്പോൾ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ കൊളെറ്റ് ക്രെസിനായിരുന്നു ഇടക്കാല സിഇഒയുടെ ചുമതല വഹിച്ചത്.

ഹുവാങുമായി നടത്തിയ ചർച്ചകൾക്കും കൂടിക്കാഴ്ചകൾക്കും ശേഷമാണ് ബോർഡ് അദ്ദേഹത്തെ തിരികെ കൊണ്ടുവന്നത്.

ഹുവാങ്ങിന്റെ കമ്പനിയെ നയിക്കാനുള്ള കഴിവിലും അദ്ദേഹം കാര്യങ്ങൾ തുറന്നുപറഞ്ഞതിലും തൃപ്തിയുണ്ടെന്ന് ഡയറക്ടർമാർ അറിയിച്ചു. അമേരിക്കൻ സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരിൽനിന്നും അഭിപ്രായം തേടിയ ശേഷമാണ് ബോർഡ് ഹുവാങിനെ തിരിച്ചെടുക്കുന്നതിൽ തീരുമാനിച്ചത്. ഹുവാങിന്റെ തിരിച്ചുവരവ് യുഎസിന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകില്ലെന്നാണ് വിലയിരുത്തൽ.

അതേസമയം, ഹുവാങിനെതിരായ ആരോപണങ്ങളിലുള്ള അന്വേഷണം എൻവിഡിയ തുടരും. സ്വതന്ത്ര ഡയറക്ടർമാർ ഉൾപ്പെട്ട സമിതിയായിരിക്കും അന്വേഷണം തുടരുകയെന്ന് കമ്പനി വ്യക്തമാക്കി. ദേശീയ സുരക്ഷയും കയറ്റുമതി നിയന്ത്രണങ്ങളും നിരീക്ഷിക്കുന്നതിനായി പ്രത്യേക സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ, കമ്പനിയിൽ പുതിയ ചീഫ് കംപ്ലയൻസ് ഓഫീസറെ നിയമിക്കാനുള്ള നടപടികളും ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author