SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Job Ghosting: 'ആരും നിങ്ങളോട് കടപ്പെട്ടിട്ടില്ല', ജോലി അന്വേഷിക്കുന്നവരോടുള്ള എച്ച്.ആർ ജീവനക്കാരുടെ അവഗണന

ഉദ്യോഗാർത്ഥികള്‍ നേരിടുന്ന ഏറ്റവും വലിയ അനീതിയാണ് അപേക്ഷകൾക്ക് മറുപടി നൽകാതിരിക്കുക എന്നത്. ഇന്റർവ്യൂ കഴിഞ്ഞോ റെസ്യൂമെ അയച്ചോ മാസങ്ങളോളം കാത്തിരിക്കുകയാണ് അവര്‍.

Written By Mekha P Panicker Updated by Ajitha Kumari
Published: Aug 12, 2026, 06:30 PM | Updated: Aug 12, 2026, 06:30 PM

ഇന്ന് ജോലി ഒഴിവ് വരുന്നത് കൃത്യമായി തന്നെ സ്ഥാപനങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കാറുണ്ട്. എന്നാൽ ഈ ഒഴിവിലേക്ക് നിങ്ങൾ ഒരു അപേക്ഷ നൽകിയാൽ അത് പരിഗണിച്ചോ അതോ തിരസ്കരിച്ചോയെന്ന് നിങ്ങൾക്ക് അറിയണമെന്നില്ല. ചുരുക്കം ചില കമ്പനികൾ മാത്രമാണ് അപേക്ഷകരോട് ഈ വിവരങ്ങൾ അറിയിക്കുക ചില കമ്പനികൾ എന്തിനാണ് അപേക്ഷ നിരസിച്ചതെന്ന് വരെ ഉദ്യോഗാർത്ഥികളെ അറിയിക്കും. പക്ഷെ ഭൂരിഭാഗം സ്ഥാപനങ്ങളും പൊതുവെ ഇത് അറിയിക്കാറില്ല. ‌

നിരന്തരമായി താൻ അയക്കുന്ന അപേക്ഷകൾ പരിഗണിക്കാത്തതിന്റെ കാരണം ചോദിച്ച് ഒരു അപേക്ഷകൻ റിക്രൂട്ടറെ ബന്ധപ്പെടാൻ തീരുമാനിച്ചു. അപ്ഡേറ്റുകൾ നൽകാതിരിക്കുന്നത് നിരാശാജനകമാണെന്നും മികച്ച ഒരു സമീപനത്തിന് അപേക്ഷകർ അർഹരാണെന്നും വളരെ സൗമ്യമായ രീതിയിൽ ഔദ്യോഗികമായി തന്നെ ഇമെയിൽ വഴി ഉദ്യോഗാർത്ഥി സന്ദേശം അയച്ചു.

‘അപേക്ഷകരെ അവഗണിക്കുന്നതിന് പകരം ഞങ്ങൾക്ക് യോഗ്യതയില്ലെങ്കിൽ കാരണ സഹിതം തീരുമാനം അറിയിക്കുന്നത് മാന്യതയാണ്. പക്ഷെ അങ്ങനെ ചെയ്യാതിരിക്കുന്നത് നിരാശാജനകമാണ്. ജോലി ലഭിക്കാന്‍ നിങ്ങളുടെ മറുപടിക്കായി കാത്തിരിക്കുമ്പോൾ അവിടെ നഷ്ടമാകുന്നത് ഞങ്ങളുടെ സമയവും പരിശ്രമവുമാണ്.’

പക്ഷെ വിമർശനങ്ങൾ സ്വീകരിക്കുന്നതിന് പകരം റിക്രൂട്ടർ വളരെ രൂക്ഷമായി രീതിയിലുള്ള മറുപടിയാണ് നൽകിയത്. അപേക്ഷകരോട് എച്ച്.ആർ (HR) വിഭാഗം കടപ്പെട്ടിട്ടില്ലെന്നായിരുന്നു ഇ-മെയിൽ സന്ദേശം.

'നിങ്ങളുടെ ഭാവിയിലേക്കായി നല്ലൊരു ഉപദേശം നൽകാൻ ആഗ്രഹിക്കുന്നു, ഇതുപോലെയുള്ള ഇ-മെയിലുകൾ കമ്പനികളിലേക്ക് അയക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇത് കണ്ടാൽ ഒരു തൊഴിലുടമയും നിങ്ങൾക്ക് ജോലി നൽകില്ല. നിങ്ങളുടെ വികാരം മനസിലാകുന്നു. ആരും നിങ്ങൾക്ക് ഒന്നും കടപ്പെട്ടിട്ടില്ലെന്ന് നിങ്ങൾ മനസിലാക്കണം. ഭാവിയിൽ നല്ലൊരു ജോലി ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു.'

പോസ്റ്റ് വൈറലായതോടെ വലിയ രീതിയിലാണ് റിക്രൂട്ടർമാർക്ക് വിമർശനം ലഭിക്കുന്നത്. തങ്ങൾക്ക് ലഭിച്ച മോശം അനുഭവങ്ങൾ ഉദ്യോഗാർത്ഥികൾ പോസ്റ്റിന് താഴെ തുറന്നുപറയുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author