SOCIAL MEDIA

Newsletter

PARTNER SITES
icons International icons Kerala icons National icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Los Angeles Mayor: കേരളത്തില്‍ ജനിച്ച് അമേരിക്കയില്‍ ചരിത്രമെഴുതി! നിത്യ രാമന്‍ ലോസ് ആഞ്ചലസ് മേയര്‍

International

കേരളത്തില്‍ ജനിച്ച നിത്യ രാമാന്‍ ഇനി ലോസ് ആഞ്ചലസ് മേയര്‍. സിറ്റിംഗ് മേയര്‍ കരേന്‍ ബാസിനെ പരാജയപ്പെടുത്തി ചരിത്ര വിജയം.

Written By Mekha P Panicker Updated by Mekha P Panicker
Published: Nov 06, 2026, 10:31 AM | Updated: Nov 06, 2026, 10:31 AM

വാഷിംഗ്ടൺ: അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ലോസ് ആഞ്ചലസിൽ മേയറായി കേരളത്തിൽ ജനിച്ച് വളർന്ന നിത്യ രാമൻ. നിലവിലെ മേയറായ കരേൻ ബാസിനെ പരാജയപ്പെടുത്തിയാണ് ലോസ് ആഞ്ചലസ് മേയർ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ-അമേരിക്കൻ വംശജയായി നിത്യ രാമൻ മാറിയത്.

45-കാരിയായ നിത്യ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഓഫ് അമേരിക്കയുടെ പിന്തുണയോടെയാണ് മത്സരിച്ചത്. നിത്യ 4,29,450 വോട്ടുകൾ നേടിയപ്പോൾ എതിർ സ്ഥാനാർത്ഥി കരേൻ ബാസിൻ 3,94,796 വോട്ടുകളാണ് നേടിയത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ലോസ് ആഞ്ചലസിൽ സിറ്റിംഗ് മേയറെ പരാജയപ്പെടുത്തുന്ന ആദ്യ എതിരാളിയെന്ന നിലയിൽ നിത്യയുടെ വിജയം വലിയ പ്രാധാന്യം അർഹിക്കുന്നതാണ്.

ലോസ് ആഞ്ചലസ് സിറ്റി കൗൺസിൽ അംഗമായ നിത്യ രാമൻ ഭവനരഹിതരുടെ പ്രശ്നങ്ങൾ പരിഹരിക്കുക, പൊതു സേവനങ്ങൾ മെച്ചപ്പെടുത്തുക, താങ്ങാനാവുന്ന വിലയിൽ പാർപ്പിടങ്ങൾ ഉറപ്പാക്കുക, പൊലീസ് സംവിധാനങ്ങളിൽ മാറ്റങ്ങൾ വരുത്തുക തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തിയാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്.

ഇന്ത്യയിൽ ജനിച്ച നിത്യ രാമൻ ആറാം വയസ്സിലാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്. നഗരാസൂത്രണം പഠിച്ച അവർ ഹാർവാർഡ് സർവകലാശാലയിലും മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും (MIT) നിന്ന് ബിരുദം നേടി.

2025-ൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ട ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനിയുമായി നിത്യയെ പലരും താരതമ്യം ചെയ്യുന്നുണ്ട്. നിത്യ എന്നാൽ വ്യത്യസ്തമായ ഒരു തിരഞ്ഞെടുപ്പ് സമീപനമാണ് സ്വീകരിച്ചത്. സ്വന്തം രാഷ്ട്രീയ പക്ഷത്തുള്ളവരോട് പോലും വിയോജിക്കാൻ നിത്യ തയാറാണ്. സ്വതന്ത്ര ചിന്താഗതിക്കാരിയായ ഒരു പുരോഗമനവാദിയായാണ് നിത്യ സ്വയം പരിചയപ്പെടുത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author