ഡോ. അജയ്യ കുമാറിന് ഐക്യരാഷ്ട്രസഭയിൽ പുതിയ ചുമതല; PAIWAS ഉപദേഷ്ടാവായും പശ്ചിമേഷ്യൻ അംബാസഡറായും നിയമിച്ചു
ഐക്യരാഷ്ട്രസഭയിൽ പുതിയ പദവി ലഭിച്ചിരിക്കുകയാണ് ഡോ. അജയ്യ കുമാറിന്. യു.എൻ ഉപദേഷ്ടാവും പശ്ചിമേഷ്യൻ അംബാസഡറുമായി അദ്ദേഹം നിയമിതനായി
പാൻ ആഫ്രിക്കൻ ഇന്റർഗവൺമെന്റൽ ഏജൻസി ഫോർ വാട്ടർ ആൻഡ് സാനിറ്റേഷൻ ഫോർ ആഫ്രിക്കയുടെ (PAIWAS) ഐക്യരാഷ്ട്രസഭയിലെ പ്രൊജക്റ്റ് ആൻഡ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് ഉപദേഷ്ടാവായി മലയാളിയായ ഡോ. അജയ്യ കുമാറിനെ നിയമിച്ചു. യുഎഇ ആസ്ഥാനമാക്കിയാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുന്നത്. സംഘടനയുടെ പശ്ചിമേഷ്യൻ പ്രതിനിധി അംബാസഡറായും അദ്ദേഹം പ്രവർത്തിക്കും.
ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കുടിവെള്ള ലഭ്യതയും ശുചിത്വവും ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ഏജൻസിയാണ് PAIWAS. ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭാ വേദിയിൽ സെപ്റ്റംബർ 22-ന് നടന്ന ചടങ്ങിലാണ് പുതിയ ചുമതലകൾ ഔദ്യോഗികമായി കൈമാറിയത്. ചടങ്ങിൽ സി.ഐ.സി.എ (CICA) ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ആൻഡ് സെമിനാരി അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റും സമ്മാനിച്ചു.
ജലസുരക്ഷ, ശുചിത്വം, കാലാവസ്ഥാ പ്രതിരോധം, സുസ്ഥിര വികസനം എന്നീ മേഖലകളിൽ ആഫ്രിക്കയും പശ്ചിമേഷ്യയും തമ്മിലുള്ള അന്താരാഷ്ട്ര സഹകരണം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡോ. അജയ്യ കുമാറിന് പുതിയ ചുമതലകൾ നൽകിയിരിക്കുന്നത്. കാലാവസ്ഥാ പ്രതിരോധശേഷിയുള്ള ജലലഭ്യത, സുരക്ഷിതമായ ശുചിത്വ സംവിധാനങ്ങൾ എന്നിവ മുൻനിർത്തിയുള്ള വിവിധ പദ്ധതികളുടെ ഏകോപനം അദ്ദേഹം നിർവ്വഹിക്കും. വിവിധ സർക്കാരുകൾ, അന്തർസർക്കാർ സംഘടനകൾ, നയതന്ത്ര മിഷനുകൾ, വികസന ഏജൻസികൾ, സ്വകാര്യ പങ്കാളികൾ എന്നിവരുമായി ബന്ധം ദൃഢമാക്കുന്ന പ്രവർത്തനങ്ങൾക്കും ഡോ. അജയ്യ കുമാർ നേതൃത്വം നൽകും.
ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക-സാമൂഹിക സമിതിയിൽ (ECOSOC) മുൻപ് സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് തൃശൂർ സ്വദേശിയായ ഡോ. അജയ്യ കുമാർ. സാംസ്കാരിക ഏകീകരണത്തിനും ലിംഗനീതിക്കുമായി പ്രവർത്തിക്കുന്ന 'ആഫ്രിക്കന വുമൺ വർക്കിംഗ് ഗ്രൂപ്പ്' (AWWG) എന്ന സംഘടനയെയാണ് അദ്ദേഹം യു.എൻ ആസ്ഥാനത്ത് പ്രതിനിധീകരിച്ചത്. കൂടാതെ, സ്കൂളുകളിൽ നിന്നുള്ള തൊഴിൽ അധിഷ്ഠിത നൈപുണ്യ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സി.ബി.എസ്.ഇയുടെ സ്ട്രാറ്റജിക് ലീഡർഷിപ്പ് ആൻഡ് ഗൈഡൻസ് അഡ്വൈസറി കമ്മിറ്റിയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ യു.എ.ഇയിലെ പ്രമുഖ ഐ.സി.ടി കമ്പനിയായ എമിർകോമിന്റെ (Emircom) ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറാണ് (COO). ആറ് പുസ്തകങ്ങളുടെ രചയിതാവും TEDx പ്രഭാഷകനുമാണ് ഡോ. അജയ്യ കുമാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.