H-1B Visa in US: 'വിസ നിയന്ത്രണങ്ങൾ ഇന്ത്യയെ ലക്ഷ്യമിട്ടുള്ളതല്ല': മാര്‍ക്കോ റൂബിയോ
എച്ച്-1ബി വിസ നിയന്ത്രണങ്ങൾ ഇന്ത്യയെ ലക്ഷമിട്ടുള്ളതല്ലെന്നും അമേരിക്കന്‍ തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ.
അമേരിക്കയിലെ എച്ച്-1ബി (H-1B) വിസ നിയന്ത്രണങ്ങൾ ഇന്ത്യയെ ലക്ഷ്യമിട്ടുള്ളതല്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. വിസ നിയമങ്ങളെക്കുറിച്ചും ഇന്ത്യൻ പ്രൊഫണലുകളിലുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചുമുള്ള ആശങ്ക നിലനിൽക്കെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി വിശദീകരണവുമായി രംഗത്ത് എത്തിയത്.
അമേരിക്കയിലെ കുടിയേറ്റ വ്യവസ്ഥ പരിഷ്കരിക്കുന്നതിനും അമേരിക്കയിലെ തൊഴിലാളികളെ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ മാറ്റങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം എച്ച്-1ബി വിസ നിയന്ത്രണങ്ങൾ തീർച്ചയായും അമേരിക്കയിലെ ഇന്ത്യക്കാരെ ബാധിക്കുമെന്ന കാര്യം അദ്ദേഹം സമ്മതിച്ചു. ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് നിയമം ബാധകമാണെന്നും എന്നാൽ ഇന്ത്യയെ പ്രത്യേകം ലക്ഷ്യമിട്ടുള്ളതല്ലെന്നും മാർക്കോ റൂബിയോ വ്യക്തമാക്കി.
ഉയർന്ന വൈദഗ്ധ്യമുള്ള ഇന്ത്യൻ പ്രൊഫഷണലുകളെ യുഎസ് സ്വാഗതം ചെയ്യുമോയെന്ന ചോദ്യത്തിന് രാജ്യത്തെ കുടിയേറ്റ വ്യവസ്ഥയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഭരണകൂടം ശ്രമിക്കുകയാണെന്ന് മാർക്കോ റൂബിയോ പറഞ്ഞു. ബിസിനസുകൾക്കായി ഉദ്ദേശിച്ചിട്ടുള്ള ചില കുടിയേറ്റ പരിപാടികൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും തട്ടിപ്പുകളും മറ്റ് ക്രമക്കേടുകളും വലിയ ആശങ്കകളായി മാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം പരിപാടികൾ കാരണം അമേരിക്കൻ തൊഴിലാളികൾക്ക് തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുറഞ്ഞ ശമ്പളം വാങ്ങുന്ന വിദേശ ജീവനക്കാരെ ഉപയോഗിച്ച് അമേരിക്കൻ തൊഴിലാളികളെ മാറ്റിസ്ഥാപിക്കാൻ വിസ സംവിധാനം ഉപയോഗിക്കാൻ പാടില്ലെന്ന് വാദിച്ചുകൊണ്ട് ട്രംപ് ഭരണകൂടം തങ്ങളുടെ സമീപനത്തെ ന്യായീകരിച്ചിട്ടുണ്ട്. ചില പുതിയ എച്ച്-1ബി അപേക്ഷകൾക്ക് 1,00,000 ഡോളർ ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നയം 2027 സെപ്റ്റംബർ വരെ നീട്ടിയിട്ടുണ്ടെങ്കിലും നിലവിൽ ഒരു ഫെഡറൽ കോടതി ഇതിന്റെ നടപ്പാക്കൽ തടഞ്ഞിരിക്കുകയാണ്.
പ്രസിഡന്റ് ട്രംപിന്റെ കീഴിലുള്ള അമേരിക്ക തങ്ങളുടെ ജനങ്ങൾക്കും തൊഴിലാളികൾക്കും രാജ്യത്തിനും എപ്പോഴും ആദ്യ പരിഗണന നൽകുമെന്ന് ഭരണകൂടം വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.