&imwidth=640&imheight=360)
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം വരെ ഇറക്കുമതി തീരുവ (tariffs) ചുമത്താൻ നിർദേശം നൽകുന്ന ബില്ലിൽ ഒപ്പുവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ നിയമം ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. യുഎസ് കോൺഗ്രസിന്റെ പ്രതിനിധി സഭയായ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് 262-159 വോട്ടുകൾക്കാണ് ബില്ല് പാസാക്കിയത്. തുടർന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ട്രംപ് ബില്ലിൽ ഒപ്പുവെച്ചത്. വാഷിംഗ്ടണിലെ ഉക്രെയ്ന്റെ ശക്തരായ വക്താക്കളിൽ ഒരാളായിരുന്ന സെറ്റർ ലിൻഡ്‌സെ ഗ്രഹാമിന്റെ സ്മരണക്കായി ലിൻഡ്‌സി ഒ. ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആന്റ് ഇറാൻ ആക്റ്റ് ഓഫ് 2026 (Lindsey O. Graham Sanctioning Russia and Iran Act of 2026) എന്ന് നിയമത്തിന് പേരിട്ടിരിക്കുന്നത്. യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ റഷ്യയുടെ മുകളിൽ കൂടുതൽ സാമ്പത്തിക സമ്മർദ്ദം ചെലുത്തുക എന്നതാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് വലിയ അളവിലാണ് റഷ്യ എണ്ണയും പ്രകൃതിവാതകവും വിൽക്കുന്നത്. കൂടുതൽ നികുതി ചുമത്തുമെന്ന് ഭയപ്പെടുത്തി റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് മറ്റ് രാജ്യങ്ങൾ കുറയ്ക്കുന്നത് വഴി യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയെ നിർബന്ധിതരാക്കാനുമാണ് പുതിയ നിയമം. അതെസമയം പുതിയ നിയമം ഇന്ത്യയ്ക്കോ ചൈനയ്ക്കോ അല്ലെങ്കിൽ മറ്റ് രാജ്യങ്ങളുടെ മേലോ ഉടൻതന്നെ 100 ശതമാനം ഇറക്കുമതി തീരുവ ചുമത്തുന്നില്ല. പകരം അത്തരം തീരുവകൾ ചുമത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള നിയമപരമായ അധികാരം അമേരിക്കൻ പ്രസിഡന്റിനാണ്. ഇന്ത്യ, ചൈന, യു.എ.ഇ, തുർക്കി, സിംഗപ്പൂർ, അസർബൈജാൻ, കസാഖിസ്ഥാൻ, ഹംഗറി, കിർഗിസ്ഥാൻ, സ്ലൊവാക്യ എന്നീ രാജ്യങ്ങൾ സെക്കൻഡറി ടാരിഫ് വ്യവസ്ഥകൾക്ക് കീഴിൽ 100 ശതമാനം വരെ തീരുവ ഈടാക്കാൻ അർഹതയുള്ള രാജ്യങ്ങളായി നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. ബില്ലിൽ ഒപ്പുവെച്ചതുകൊണ്ട് മാത്രം ഇന്ത്യയിലേക്ക് കയറ്റി അയക്കുന്ന ഉൽപ്പന്നങ്ങൾക്ക് മേൽ സ്വയം 100% തീരുവ നിലവിൽ വരുന്നില്ല. റഷ്യൻ എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നത് ഇന്ത്യ തുടരുകയാണെങ്കിൽ യുഎസ് പ്രസിഡന്റ് തന്റെ അധികാരം ഉപയോഗിച്ച് ആവശ്യമെങ്കിൽ തീരുവ ചുമത്താൻ ഈ നിയമം അധികാരം നൽകുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ട്രംപ് 100% തീരുവ നടപ്പിലാക്കിയാൽ നിലവിലുള്ള മറ്റ് തീരുവകൾക്ക് പുറമെയായിരിക്കും ഈ അധിക ബാധ്യത വരിക. എന്നാൽ നിയമം യുഎസ് എങ്ങനെ നടപ്പിലാക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ അടക്കം തിരിച്ചടി ഉണ്ടാകുക. അതെസമയം ഇന്ത്യയുടെ വ്യാപാര താൽപര്യങ്ങൾ സംരക്ഷിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം വരെ ഇറക്കുമതി തീരുവ (tariffs) ചുമത്താൻ യുഎസ് കോൺഗ്രസിന്റെ പ്രതിനിധി സഭയായ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് തീരുമാനിച്ചു. ലിൻഡ്‌സി ഒ. ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആന്റ് ഇറാൻ ആക്റ്റ് ഓഫ് 2026 (Lindsey O. Graham Sanctioning Russia and Iran Act of 2026) എന്ന് വിളിക്കപ്പെടുന്ന ബിൽ 262-159 വോട്ടുകൾക്കാണ് പ്രതിനിധി സഭ അംഗീകരിച്ചത്. കഴിഞ്ഞ മാസം സെനറ്റിൽ 86-11 വോട്ടുകൾക്ക് പാസാക്കപ്പെട്ട ഈ ബിൽ ഇനി ഒപ്പിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്തേക്ക് പോകും. യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ റഷ്യയുടെ മുകളിൽ കൂടുതൽ സാമ്പത്തിക സമ്മർദ്ദം ചെലുത്തുക എന്നതാണ് പുതിയ നിയമനിർമ്മാണത്തിന്റെ ലക്ഷ്യം. സമ്മർദ്ദം ഇന്ത്യയ്ക്കും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ വലിയ രീതിയിലാകും ഈ നീക്കം ബാധിക്കുക. ഇന്ത്യയ്ക്ക് പുറമെ ചൈനയും റഷ്യയുടെ എണ്ണ വാങ്ങുന്ന പ്രധാന രാജ്യങ്ങളിൽ ഒന്നാണ്. ഹൗസ് നടപടികൾക്കിടയിൽ ഈ രാജ്യങ്ങളെ പ്രത്യേകമായി പരാമർശിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നിരുന്നാലും പുതിയ ബിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ യാന്ത്രികമായി 100 ശതമാനം തീരുവ ചുമത്തുന്നില്ല. പകരം, അത്തരം തീരുവകൾ ചുമത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള നിയമപരമായ അധികാരം അമേരിക്കൻ പ്രസിഡന്റിനാണ് ഇത് നൽകുന്നത്. അതിനാൽ തന്നെ ട്രംപ് ഈ അധികാരം എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഭാവി. വ്യാപാരം സമ്മർദ്ദത്തിൽ 2022-ൽ യുക്രെയ്ൻ യുദ്ധം ആഗോള ഊർജ്ജ വിപണിയെ തടസ്സപ്പെടുത്തിയതിനെ തുടർന്ന് റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്ന പ്രധാന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. ഇന്ത്യയ്ക്ക് നിലവിൽ രാജ്യത്തിന്റെ മൊത്തം എണ്ണ ഇറക്കുമതിയുടെ മൂന്നിലൊന്ന് റഷ്യയിൽ നിന്നാണ് ലഭിക്കുന്നത്. 2026 സാമ്പത്തിക വർഷത്തിൽ ഇത് ഏകദേശം 40.8 ബില്യൺ ഡോളറോളം വരും. ട്രംപ് തീരുവ ചുമത്തിയാൽ അമേരിക്കയിലേക്ക് സാധനങ്ങൾ കയറ്റി അയക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് വലിയ നഷ്ടവും ചെലവ് വർദ്ധനവും ഉണ്ടാകാം. ഇത് ഇന്ത്യയുടെ വ്യാപാരത്തെയും ഊർജ്ജ നയങ്ങളെയും ബാധിക്കും. റഷ്യയെ പൂട്ടാൻ ഊർജ്ജ കയറ്റുമതിയിലൂടെ റഷ്യ നേടുന്ന വരുമാനം കുറയ്ക്കുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം. ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് വലിയ അളവിലാണ് റഷ്യ എണ്ണയും വാതകവും വിൽക്കുന്നത്. കൂടുതൽ നികുതി ചുമത്തുമെന്ന് ഭയപ്പെടുത്തി റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് മറ്റ് രാജ്യങ്ങൾ കുറയ്ക്കുന്നത് വഴി യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയെ നിർബന്ധിതരാക്കാനും ഈ നിയമം സഹായിക്കുമെന്നാണ് ബില്ലിനെ അനുകൂലിക്കുന്നവർ പറയുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ടെക്സസ്: നോർത്ത് ടെക്സസ് സർവകലാശാലയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് അഡ്വാൻസ്ഡ് കോളേജ് സ്ഥാപിക്കുന്നതിനായി 20 മില്യൺ ഡോളർ (190.25 കോടി) സംഭാവന നൽകി ഇന്ത്യൻ വംശജരായ ദമ്പതികൾ. അനുരാധ- വികാസ് സിൻഹ എന്നിവരാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ വിദ്യാഭ്യാസവും ഗവേഷണവും ശക്തിപ്പെടുത്തുന്നതിനായി സംഭാവന നൽകിയത്. പുതിയ കോളേജിന് അനുരാധ-വികാസ് സിൻഹ കോളേജ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് അഡ്വാൻസ്ഡ് അനലിറ്റിക്സ് എന്ന് പേരിടുമെന്ന് സർവകലാശാല പ്രഖ്യാപിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്സ്, സൈബർ സുരക്ഷ, ഹെൽത്ത് ഇൻഫർമാറ്റിക്സ്, ഇൻഫർമേഷൻ സയൻസ്, ലേണിംഗ് ടെക്നോളജീസ് തുടങ്ങിയ ആധുനിക വിഷയങ്ങളിലെ പഠനത്തിനും ഗവേഷണത്തിനുമുള്ള പ്രധാന കേന്ദ്രമായി കോളേജ് പ്രവർത്തിക്കുമെന്ന് യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സസ് അറിയിച്ചു. മാത്രമല്ല സംഭാവന തുക ഉപയോഗിച്ച് ആറ് സ്ഥിര ഫണ്ടുകളും യൂണിവേഴ്സിറ്റി രൂപീകരിക്കും. ഇവ സ്കോളർഷിപ്പുകൾ, പ്രൊഫസർഷിപ്പുകൾ, കോളേജ് നേതൃത്വം, സംരംഭകത്വവും ഇൻകുബേഷനും, നൂതന ഗവേഷണങ്ങൾ, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവയെ പിന്തുണയ്ക്കും. ഇന്ത്യയിലെ ശ്രീ വെങ്കിടേശ്വര സർവകലാശാലയിൽ നിന്ന് സിവിൽ എൻജിനീയറിംഗിൽ ബിരുദം നേടിയ ശേഷമാണ് വികാസ് സിൻഹ അമേരിക്കയിലേക്ക് കുടിയേറിയത്. പിന്നീട് ഫ്ലോറിഡ അറ്റ്ലാന്റിക് യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തി. വികാസ് നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലും പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. തുടർന്ന് 2023-ൽ യുഎൻടിയിൽ നിന്നാണ് വികാസ് സിൻഹ ഇൻഫർമേഷൻ സയൻസിൽ ഡോക്ടറേറ്റ് നേടിയത്. ബ്രോഡ്കോമിന്റെ (Broadcom) മെയിൻഫ്രെയിം സോഫ്റ്റ്‍വെയർ ഡിവിഷന്റെ വൈസ് പ്രസിഡന്റായ അദ്ദേഹം യുഎൻടിയി കോളേജ് ഓഫ് ഇൻഫർമേഷൻ ലീഡർഷിപ്പ് ബോർഡിൽ അംഗമായി സേവനമനുഷ്ടിക്കുന്നുണ്ട്. യുഎസ് കുടിയേറ്റക്കാരും വിദ്യാർത്ഥികളും എന്ന നിലയിലുള്ള സ്വന്തം അനുഭവങ്ങളാണ് ഈ സംഭാവന നൽകാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് വികാസ് പറയുന്നു. 'ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ സംഭാവന അവസരങ്ങളെ മറ്റുള്ളവരിലേക്കും എത്തിക്കുക എന്നതാണ്. കുടിയേറ്റക്കാർ അമേരിക്കൻ സ്വപ്നത്തിന്റെ ഭാഗമാകുക മാത്രമല്ല ചെയ്യുന്നത് സ്വപ്നങ്ങള്‍ നിർമ്മിക്കാൻ സഹായിക്കുകയാണെന്ന് തിരിച്ചറിയുകയാണ്.' നമ്മുടെ തലമുറയിലെ ഏറ്റവും നിർണായകമായ സാങ്കേതിക വിദ്യകളിൽ ഒന്നായിരിക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസെന്ന് പറഞ്ഞ വികാസ് എഐയുടെ ഭാവിയെ രൂപപ്പെടുത്തുന്നവരെ വാർത്തെടുക്കുന്നതിൽ സർവകലാശാലകൾക്ക് നിർണായക പങ്കുണ്ടെന്ന് വ്യക്തമാക്കി. എല്ലാ പിന്തുണയുമായി അനുരാധ-വികാസ് സിൻഹ ദമ്പതികളുടെ മകൻ സൂരജ് ഒപ്പമുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്
&imwidth=640&imheight=360)
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ ആളില്ലാ മുങ്ങിക്കപ്പൽ (ഡ്രോൺ സബ്മറൈൻ പിടിച്ചെടുത്തതായി ഇറാൻറെ ഇസ്ലാമിക് റെല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അവകാശപ്പെട്ടു. അതീവ സങ്കീർണമായ ഓപ്പറേഷനിലൂടെയാണ് ഈ അണ്ടർവാട്ടർ വെഹിക്കിൾ പിടിച്ചെടുത്തതെന്ന് ഐആർജിസി വ്യക്തമാക്കി. അമേരിക്കയുടെ ഏറ്റവും ആധുനികവും സാങ്കേതികപരമായി മികച്ചതുമായ ആളില്ലാ സബ്മറൈൻ ആണ് ഇതെന്ന് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇറാൻറെ അവകാശവാദത്തോട് യുഎസ് പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ കൂടുതൽ വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പിടിച്ചെടുത്ത യുഎസ് സബ്മറൈൻറെ ചിത്രങ്ങളും ദൃശ്യങ്ങളും ഉടൻ പുറത്തുവിടുമെന്ന് ഐആർജിസി അറിയിച്ചു. ജലത്തിനടിയിലെ രഹസ്യാന്വേഷണ നിരീക്ഷണം, സമുദ്ര തട്ടിൻറെ മാപ്പിങ്, സമുദ്രബന്ധിത മൈനുകൾ കണ്ടെത്തുക, കേബിളുകളും പൈപ്പ് ലൈനുകളും പരിശോധിക്കുക എന്നിവയാണ് ഇത് പ്രധാനമായും ചെയ്യുന്നത്. ഹോർമുസ് കടലിടുക്കിനെ ചൊല്ലി ഇറാനും യുഎസും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ സംഭവം. ഇറാനും ഒമാനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഹോർമുസ് കടലിടുക്ക് ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ ഗതാഗത പാതകളിലൊന്നാണ്. ആഗോളതലത്തിൽ എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിൻറെയും വലിയൊരു പങ്ക് ഇതുവഴി കടന്നുപോകുന്നതിനാൽ ഇവിടെയുണ്ടാകുന്ന ഏതൊരു തടസവും ഊർജ്ജ വിപണിയെയും അന്താരാഷ്ട്ര ചരക്ക് നീക്കത്തെയും സാരമായി ബാധിക്കും.
&imwidth=640&imheight=360)
അമേരിക്കയിൽ ജോലിചെയ്യുന്ന ഇന്ത്യക്കാർക്ക് ഗ്രീൻ കാർഡ് കിട്ടാൻ വൈകുമെന്ന മുന്നറിയിപ്പുമായി യുഎസ് അധികൃതര്‍. ആവശ്യക്കാർ കൂടുതലായതിനാൽ ഇന്ത്യൻ പൗരന്മാർക്കുള്ള ഈ വർഷത്തെ 'ഇ.ബി-1' (EB-1) വിഭാഗത്തിലെ ഗ്രീൻ കാർഡുകൾ പൂർണ്ണമായി തീർന്നേക്കുമെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്. ഇതിനകം തന്നെ 'ഇ.ബി-2' വിഭാഗം ലഭ്യമല്ല. 'ഇ.ബി-3' വിഭാഗത്തിൽ ഗ്രീൻ കാർഡിനായി 12 വർഷത്തിലേറെ കാത്തിരിക്കേണ്ട അവസ്ഥയാണ്. അമേരിക്കയിൽ സ്ഥിരമായി താമസിക്കാനും ജോലി ചെയ്യാനും വിദേശ പൗരന്മാർക്ക് യു.എസ് സർക്കാർ നൽകുന്ന ഔദ്യോഗിക രേഖയാണ് ഗ്രീൻ കാർഡ്. ഗ്രീൻ കാർഡ് ലഭ്യമല്ലാത്തത് അമേരിക്കയിൽ ജോലിചെയ്യുന്ന ഒട്ടനവധി ഇന്ത്യക്കാരെ പ്രതിസന്ധിയിലാക്കി. ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് ഇന്ത്യൻ അപേക്ഷകർക്കുള്ള ഇ.ബി-1 വിസകൾ വൈകാതെ തീർന്നുപോയേക്കുമെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറയുന്നത്. 2026 സെപ്റ്റംബർ 30-നാണ് യുഎസ് സാമ്പത്തിക വർഷം അവസാനിക്കുന്നത്. അപേക്ഷകരുടെ തിരക്ക് കാരണം ഇന്ത്യയ്ക്ക് അനുവദിച്ചിട്ടുള്ള വിസ പരിധി ഈ കാലയളവിന് മുൻപ് തന്നെ പൂർണ്ണമായി കഴിഞ്ഞേക്കാമെന്ന് അധികൃതർ പറയുന്നു. സാഹചര്യം തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഇ.ബി-1 എന്താണ്? ഇ.ബി-1 എന്നാൽ തൊഴിൽ അടിസ്ഥാനമാക്കി ഉദ്യോഗസ്ഥർക്ക് നൽകുന്ന ആദ്യ മുൻഗണനയുള്ള ഗ്രീൻ കാർഡ് വിഭാഗമാണ്. ഇതിൽ മികച്ച കഴിവുള്ള കമ്പനി പ്രൊഫസർമാർ, ഗവേഷകർ, എക്സ്ക്യൂട്ടീവുകൾ, മാനേജർമാർ എന്നിവർ ഉൾപ്പെടുന്നുണ്ട്. 2026 സെപ്റ്റംബറിലെ കണക്കുപ്രകാരം ഇന്ത്യക്കാരുടെ ഇ.ബി-1 വിസയ്ക്കുള്ള അന്തിമ തീയതി 2022 ഒക്ടോബർ 15 ആണ്. അതായത് ഈ തീയതിക്ക് മുൻപ് അപേക്ഷിച്ചവർക്ക് മാത്രമേ ഇപ്പോൾ ഗ്രീൻ കാർഡ് നടപടികൾ പൂർത്തിയാക്കാൻ കഴിയൂ. ഇ.ബി-2 ലഭ്യമല്ല ഇ.ബി-1 മാത്രമല്ല മറ്റ് ഗ്രീൻ കാർഡ് വിഭാഗങ്ങളും പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സെപ്റ്റംബറിലെ വിസ ബുള്ളറ്റിനിൽ ഇന്ത്യയുടെ EB-2 വിഭാഗം 'U' (Unavailable - ലഭ്യമല്ല) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുഎസ് സാമ്പത്തിക വർഷം അവസാനിക്കുന്നത് വരെ ഇന്ത്യക്ക് അനുവദിച്ചിട്ടുള്ള EB-2 വിസകളുടെ എണ്ണം ഇതിനകം തന്നെ പൂർണ്ണമായി തീർന്നുവെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് 'U' എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഉന്നത ബിരുദങ്ങളും അസാധാരണമായ കഴിവുകളുമുള്ള പ്രൊഫഷണലുകൾക്കായുള്ളതാണ് EB-2 വിഭാഗം. യുഎസിലെ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഒക്ടോബർ 1-ന് മാത്രമേ ഈ സ്ഥിതിയിൽ മാറ്റങ്ങൾ വരാൻ സാധ്യതയുള്ളൂ. ഇ.ബി-3 വേണ്ടി കാത്തിരിപ്പ് ഇന്ത്യയിലെ ഇ.ബി.-3 (EB-3) വിഭാഗത്തിലും ഗ്രീൻ കാർഡ് ലഭിക്കാൻ വലിയ കാത്തിരിപ്പാണ്. വിദഗ്ധ തൊഴിലാളികൾക്കായുള്ള ഈ വിഭാഗത്തിൽ 2014 ജനുവരി 1-ന് അപേക്ഷിച്ചവരുടെ കാര്യങ്ങൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഇന്ത്യക്കാർക്ക് 12 വർഷത്തിലേറെ കാത്തിരിക്കുമ്പോൾ മറ്റ് പല രാജ്യങ്ങളിലെയും അപേക്ഷകർക്ക് ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഗ്രീൻ കാർഡ് ലഭിക്കുന്നുണ്ട്. ഇ.ബി-5 ലഭിക്കുമോ? നിക്ഷേപകരുടെ ഗ്രീൻ കാർഡാണ് ഇ.ബി.-5 (EB-5). ഇ.ബി.-5 വിഭാഗത്തിൽ ഇന്ത്യക്കാർക്ക് ഇപ്പോൾ തടസ്സങ്ങൾ ഉണ്ടെങ്കിലും ഗ്രാമീണ മേഖലകളിലോ തൊഴിലില്ലായ്മ കൂടിയ സ്ഥലങ്ങളിലോ നിക്ഷേപം നടത്തുന്നവര്‍ക്ക് പ്രത്യേക ഇ.ബി-5 പദ്ധതികൾ വഴി വിസ ലഭ്യമാണ്. ഇന്ത്യക്കാർക്ക് ഗ്രീൻ കാർഡ് കിട്ടാൻ താമസമുണ്ടോ? ലോകത്ത് എവിടെയുള്ളവരായാലും ഓരോ രാജ്യത്തിനും ആകെ വിസകളുടെ 7 ശതമാനം മാത്രമേ നൽകാവൂ എന്നാണ് നിയമം. 2026 സാമ്പത്തിക വർഷത്തിൽ ലോകമെമ്പാടുമുള്ള തൊഴിൽ-അധിഷ്ഠിത മുൻഗണനാ വിസകളുടെ പരിധി 1,86,317 ആണ്. ഇന്ത്യയിൽ നിന്ന് ലക്ഷക്കണക്കിന് ആളുകൾ അപേക്ഷിക്കുമ്പോഴും ചെറിയ രാജ്യങ്ങൾക്ക് കിട്ടുന്ന അതേ വിഹിതം മാത്രമാണ് ഇന്ത്യയ്ക്കും ലഭിക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.