SOCIAL MEDIA

Newsletter

PARTNER SITES
icons International icons Kerala icons National icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

കെനിയയിൽ നിർമാണത്തിലിരുന്ന ബഹുനിലക്കെട്ടിടം തകർന്നുവീണു

International

കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിലെ തിരക്കേറിയ വാണിജ്യ മേഖലയായ ഈസ്റ്റ്‌ലീയിൽ ബഹുനില കെട്ടിടം തകർന്നുവീണു.

Written By Ajitha Kumari Updated by Ajitha Kumari
Published: Oct 24, 2026, 04:52 PM | Updated: Oct 24, 2026, 04:52 PM

നെയ്‌റോബി: കെനിയൻ തലസ്ഥാനത്ത് നിർമാണത്തിലിരുന്ന ബഹുനിലക്കെട്ടിടം തകർന്നു വീണതായി റിപ്പോർട്ട്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിരവധി പേർ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്.

നിലംപൊത്തിയത് ഒന്നും രണ്ടുമല്ല പത്തുനില കെട്ടിടമാണ് എന്നാണ് റിപ്പോർട്ട്. അപകടം നടന്നത് ഇന്നലെ ഉച്ചയോടെയാണ്. നെയ്‌റോണിയിലെ ഈസ്റ്റ്‌ലീ മെഹളയിലെ തിരക്കേറിയ തെരുവിലാണ് അപകടം നടന്നത്. ഇവിടെ ഒട്ടേറെ വ്യാപാരികളും താമസക്കാരും വന്നുകൊണ്ടിരിക്കുന്നിടമാണ്.

ദൃക്‌സാക്ഷികൾ പറയുന്നത് അനുസരിച്ചു കെട്ടിടം തകരുന്നതിന് മുൻപ് തൊഴിലാളികൾ നിലവിളിച്ചുകൊണ്ട് പുറത്തേക്കോടുന്നത് കണ്ടതായിട്ടാണ്. ചിലർ കെട്ടിടടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്. തകർന്ന കെട്ടിടം മറ്റൊരു കെട്ടിടത്തിലേക്ക് ചാഞ്ഞുനിൽക്കുന്നു. അതുകൊണ്ട് പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു.

അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ചിലർ ഫോണിൽ വിളിച്ചു സഹായത്തിനായി അഭ്യർത്ഥിച്ചിരുന്നെങ്കിലും പിന്നീട് അവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും അധികൃതർ പറഞ്ഞു. കാണാതായവരെ കുറിച്ചുള്ള വിവരങ്ങൾ അധികൃതർ ശേഖരിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author