നേപ്പാളിലെ പ്രളയം; തുരങ്കത്തിനുള്ളിൽ നിന്ന് ശബ്ദം, ഒമ്പത് ദിവസത്തിന് ശേഷം രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തി
)
കാഠ്മണ്ഡു: നേപ്പാളിൽ വൻ നാശം വിതച്ച മിന്നൽ പ്രളയത്തിനിടയിലും ആശ്വാസത്തിൻറെ പുതിയ കിരണങ്ങൾ. ത്രിശൂലി 3എ ജലവൈദ്യുത നിലയത്തിലെ തുരങ്കത്തിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ജീവനോടെ പുറത്തെത്തിച്ചു.
ടണലിൽ നിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് ഇവിടെ നടത്തിയ തിരച്ചിലിലാണ് രണ്ട് പേരുടെ ജീവൻ രക്ഷിച്ചത്. തുരങ്കത്തിൽ കൂടുതൽ ആളുകൾ അകപ്പെട്ടിട്ടുണ്ടെന്ന സൂചനയെ തുടർന്ന് ഇവിടെ പരിശോധന ശക്തമാക്കി. നേപ്പാളിലെ 12 ജലവൈദ്യുത പദ്ധതികളിൽ നിന്നായി ഏകദേശം 900 തൊഴിലാളികളെയാണ് കാണാതായത്.
ഇതിൽ 500ഓളം പേർ വ്യത്യസ്ത തുരങ്കങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് അനുമാനിക്കുന്നത്. തൃശൂലി പദ്ധതി പ്രദേശത്ത് തുരങ്കത്തിൽ ഉണ്ടായിരുന്നവരുമായി ആശയവിനിമയം നടത്താനായതാണ് രക്ഷാദൌത്യത്തിൽ നിർണായകമായത്. നേപ്പാൾ സൈന്യവും പോലീസും ചേർന്നാണ് രക്ഷാദൌത്യത്തിന് നേതൃത്വം നൽകുന്നത്.
ഭയപ്പെടേണ്ടതില്ല, നിങ്ങളെ പുറത്തെത്തിക്കാൻ ഞങ്ങൾ എത്തിയിട്ടുണ്ട് എന്ന് രക്ഷാപ്രവർത്തകർ വിളിച്ചുപറഞ്ഞപ്പോൾ തുരങ്കത്തിനുള്ളിൽ നിന്ന് അനുകൂല പ്രതികരണം ഉണ്ടായി. ഇതേ തുടർന്ന് നടത്തിയ പരിശ്രമങ്ങളിലൂടെയാണ് രണ്ടുപേരെ വിജയകരമായി പുറത്തെത്തിക്കാൻ ആയതെന്ന് അധികൃതർ വ്യക്തമാക്കി.
തുരങ്കങ്ങളിൽ കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടെന്ന് ഉറപ്പായതോടെ സമാനതകളില്ലാത്ത പ്രകൃതി ദുരന്തം നേരിടുന്ന നേപ്പാളിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിരിക്കുകയാണ്. മിന്നൽ പ്രളയത്തിൽ ഇതുവരെ 1259 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 5000ൽ അധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)