അസാധാരണ ധീരത; ഇന്ത്യക്കാരനായ പൈലറ്റിനെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി
Captain Machchhar: യുഎഇ ആസ്ഥാനമായുള്ള ഫ്ലൈദുബായ് വിമാനക്കമ്പനിയിൽ ഡയറക്ട്-എൻട്രി ക്യാപ്റ്റനായി സേവനമനുഷ്ഠിക്കുന്ന പരിചയസമ്പന്നനായ പൈലറ്റാണ് ക്യാപ്റ്റൻ മച്ചാർ.
)
ടെൽ അവീവ്: ഫ്ലൈദുബായ് യാത്രാവിമാനം സഹപൈലറ്റ് തകർക്കാൻ ശ്രമിച്ചപ്പോഴും ധൈര്യം വെടിയാതെ വിമാനം സുരക്ഷിതമാക്കിയ ഇന്ത്യക്കാരനായ പൈലറ്റ് സ്മിത്ത് മച്ഛാറിനെ അഭിനന്ദിച്ചു കൊണ്ട് ഇസ്രായേൽ പ്രധാനമന്ത്രി രംഗത്ത്.
വിമാനത്തിനുള്ളിലെ അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും 180 ലേറെ യാത്രക്കാരുടെ ജീവൻ രക്ഷിച്ച പൈലറ്റ് സ്മിത്ത് മച്ഛാറിന്റെ ഇടപെടലിനെ അസാമാന്യ ധൈര്യം എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. അദ്ദേഹത്തിൻറെ അസാമാന്യ ധൈര്യവും സമയോചിതമായ ഇടപെടലുമാണ് വൻ ദുരന്തം ഒഴിവാക്കിയതെന്നാണ് നെതന്യാഹു പറഞ്ഞത്. പൈലറ്റിന്റെ ധൈര്യത്തെ അഭിവാദ്യം ചെയ്തുകൊണ്ടും സ്സ്മിത് മച്ഛാറിനെ പേരെടുത്തു പറഞ്ഞുമാണ് നെതന്യാഹു അഭിനന്ദിച്ചത്.
അസാമാന്യ ധൈര്യം കാണിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ഛാറിന് എന്റെ സല്യൂട്ട്. കുത്തേറ്റ് ഗുരുതര പരിക്കേറ്റിട്ടും അദ്ദേഹം പ്രതിരോധിക്കുകയും കോക്ക്പിറ്റ് വാതില്‍ തുറന്ന് നല്‍കുകയും ചെയ്തു. ഇതോടെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും അക്രമിയെ കീഴടക്കാന്‍ സാധിച്ചു. വലിയ വ്യോമ ദുരന്തമാണ് ഇതിലൂടെ ഒഴിവായത് എന്നായിരുന്നു നെതന്യാഹു എക്‌സില്‍ കുറിച്ചത്. ക്യാപ്റ്റന്‍ സ്മിത് മച്ഛാര്‍ യഥാര്‍ത്ഥ നായകനാണെന്ന് വിശേഷിപ്പിച്ച നെതന്യാഹു അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിക്കുകയും ചെയ്തു.
ദുബൈയില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ളൈദുബായ് വിമാനത്തിൽ ഇന്നലെയായിരുന്നു സംഭവം നടന്നത്. സഹപൈലറ്റിന്റെ കുത്തേറ്റ് ഗുരുതര പരിക്കേറ്റ ശേഷവും ക്യാപ്റ്റന്‍ സ്മിത് മച്ഛാര്‍ പ്രതിരോധിക്കുകയും കോക്ക്പിറ്റിന്റെ വാതില്‍ തുറന്നുകൊടുക്കുകയും ചെയ്തത് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഉള്ളിലേക്ക് കടന്ന് അക്രമിയെ കീഴ്‌പ്പെടുത്താന്‍ സാധിച്ചു.
വാണിജ്യ വിമാനങ്ങള്‍ പറത്തുന്നതില്‍ 13 വര്‍ഷത്തിലേറെ പരിചയസമ്പത്തുള്ള ആളാണ് സ്മിത് മച്ഛാർ. സ്‌പൈസ് ജെറ്റില്‍ 10 വര്‍ഷത്തോളം സീനിയര്‍ കമാന്‍ഡറായും ലൈന്‍ ട്രെയിനിങ് ക്യാപ്റ്റനായും സേവനമനുഷ്ഠിച്ച അദ്ദേഹം 2022 ജൂണിലാണ് ഫ്‌ളൈദുബായില്‍ എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)