SOCIAL MEDIA

Newsletter

PARTNER SITES
icons International icons Kerala icons National icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Navanetham Pillay: ഇന്ത്യൻ വംശജ നവനീതം പിള്ളയ്ക്ക് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം

International

മനുഷ്യാവകാശ സംരക്ഷണത്തിനും രാജ്യാന്തര നീതിന്യായ വ്യവസ്ഥയ്ക്കും നവനീതം പിള്ള നൽകിയ സംഭാവനകളെ മാനിച്ചാണ് സമാധാനത്തിനുള്ള നൊബേൽ സമ്മാനിച്ചത്.

Written By Roniya Baby Updated by Roniya Baby
Published: Oct 09, 2026, 04:10 PM | Updated: Oct 09, 2026, 04:10 PM

ജനീവ: 2026ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ഐക്യരാഷ്ട്രസഭയുടെ മുൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറും ദക്ഷിണാഫ്രിക്കൻ നിയമവിദഗ്ധയുമായ നവനീതം പിള്ളയ്ക്ക് ലഭിച്ചു. മനുഷ്യാവകാശ സംരക്ഷണത്തിനും രാജ്യാന്തര നീതിന്യായ വ്യവസ്ഥയ്ക്കും അവർ നൽകിയ സമഗ്രവും നിസീമവുമായ സംഭാവനകളെ മാനിച്ചാണ് ഈ ആദരം.

റുവാണ്ടയ്ക്കായുള്ള യുഎൻ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലും (ഐസിസി) വഹിച്ച നിർണായക ചുമതലകളിലൂടെ പ്രശസ്തയായ അവർ അന്താരാഷ്ട്ര നിയമരംഗത്തും മനുഷ്യാവകാശ സംരക്ഷണത്തിലും വലിയ മാറ്റങ്ങൾക്ക് നേതൃത്വം നൽകി.

ഇന്ത്യൻ തമിഴ് വംശജനായ ബസ് ഡ്രൈവറുടെ മകളായി 1941 സെപ്തംബർ 23ന് ദക്ഷിണാഫ്രിക്കയിലെ ഡർബനിലാണ് നവി പിള്ള ജനിച്ചത്. നടാൽ സർവകലാശാലയിൽ നിന്ന് ബിരുദവും നിയമബിരുദവും പൂർത്തിയാക്കിയ അവർ ദക്ഷിണാഫ്രിക്കയിലെ വംശീയവിവേചനത്തിനെതിരായ നിയമപോരാട്ടങ്ങളിൽ സജീവമായി പങ്കെടുത്തു.

തുടർന്ന് 1967ൽ സ്വന്തമായി അഭിഭാഷക സ്ഥാപനം ആരംഭിച്ച അവർ പിന്നീട് ഹാർവാർഡ് ലോ സ്കൂളിൽ നിന്ന് നിയമത്തിൽ മാസ്റ്റർ ബിരുദവും 1988ൽ ഡോക്ടറേറ്റും കരസ്ഥമാക്കി. 1995ൽ ദക്ഷിണാഫ്രിക്കൻ ഹൈക്കോടതിയിലെ ആദ്യത്തെ വെള്ളക്കാരല്ലാത്ത വനിതാ ജഡ്ജിയായി നവനീതം പിള്ള ചരിത്രം കുറിച്ചു.

1999 മുതൽ 2003 വരെയുള്ള കാലയളവിൽ റുവാണ്ടയ്ക്കായുള്ള യുഎൻ അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണലിൻറെ പ്രസിഡൻറായും 2003 മുതൽ 2008 വരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ അപ്പീൽ ചേംബർ ജഡ്ജിയായും സേവനമനുഷ്ഠിച്ചു. 2008 മുതൽ 2014 വരെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായി പ്രവർത്തിച്ച അവർ ഒഴിഞ്ഞതിനെ തുടർന്ന് 2014 സെപ്തംബറിൽ പ്രിൻസ് സെയ്ദ് ബിൻ റആദ് ചുമതലയേറ്റെടുത്തു.

2015 ഏപ്രിലിൽ വധശിക്ഷയ്ക്ക് എതിരെയുള്ള അന്താരാഷ്ട്ര കമ്മീഷൻറെ 16-ാമത് കമ്മീഷണറായി തിരഞ്ഞെടുക്കപ്പെട്ട നവനീതം പിള്ള റിപ്പോർട്ടേഴ്സ് വിത്തൌട്ട് ബോർഡേഴ്സ് രൂപീകരിച്ച ഇൻഫർമേഷൻ ആൻഡ് ഡെമോക്രസി കമ്മീഷനിലെ അംഗങ്ങളിലൊരാളും കൂടിയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author