SOCIAL MEDIA

Newsletter

PARTNER SITES
icons International icons Kerala icons National icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Nobel Prize 2026: ഭൗതികശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; ഫ്രാൻസിസ് ഹാൾസണ് പുരസ്കാരം, അം​ഗീകാരം ന്യൂട്രീനൊ ഗവേഷണത്തിന്

International

ന്യൂട്രീനോ ഗവേഷണത്തിനാണ് ഫ്രാൻസിസ് ഹാൾസണ് നൊബേൽ സമ്മാനം ലഭിച്ചത്.

Edited by Karthika V Updated by Karthika V
Published: Oct 06, 2026, 04:20 PM | Updated: Oct 06, 2026, 04:20 PM

2026-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ബെൽജിയൻ-അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായ ഫ്രാൻസിസ് ഹാൾസണ് ലഭിച്ചു. അന്റാർട്ടിക്കയിലെ ഐസ്‌ക്യൂബ് ന്യൂട്രീനോ ഒബ്‌സർവേറ്ററിയിലൂടെ പ്രപഞ്ചത്തിൽ നിന്നുള്ള ഉയർന്ന ഊർജ്ജമുള്ള ന്യൂട്രീനൊകളെ (high-energy neutrinos) കണ്ടെത്തിയതിനാണ് അംഗീകാരം. റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് പ്രഖ്യാപിച്ച പുരസ്കാരത്തിന് 12 ദശലക്ഷം സ്വീഡിഷ് ക്രോണറാണ് (ഏകദേശം 11.55 കോടി രൂപ) സമ്മാനത്തുക.

പിടിച്ചെടുക്കാൻ അത്യന്തം പ്രയാസമുള്ള ന്യൂട്രീനൊ കണങ്ങളെ ദക്ഷിണ ധ്രുവത്തിലെ ഹിമപാളികൾ ഉപയോഗിച്ച് കണ്ടെത്തുന്ന വിപ്ലവകരമായ ആശയത്തിന് നേതൃത്വം നൽകിയത് പ്രൊഫ. ഫ്രാൻസിസ് ഹാൾസണാണ്. 1988-ൽ അദ്ദേഹം മുന്നോട്ടുവെച്ച ഈ ആശയം 2011-ൽ ഒരു ക്യൂബിക് കിലോമീറ്റർ വിസ്തൃതിയുള്ള ഐസ്‌‌ക്യൂബ് ന്യൂട്രീനോ ഒബ്‌സർവേറ്ററിയായി യാഥാർത്ഥ്യമായി. തുടർന്ന് സൗരയൂഥത്തിന് പുറത്തുനിന്നുള്ള ഉയർന്ന ഊർജ്ജമുള്ള ന്യൂട്രീനൊകളെ കൃത്യമായി തിരിച്ചറിയാൻ ശാസ്ത്രലോകത്തിന് സാധിച്ചു.

1944-ൽ ബെൽജിയത്തിലെ ടീനനിൽ ജനിച്ച ഫ്രാൻസിസ് ഹാൾസൺ 1969-ൽ കെ.യു. ലൂവനനിൽ നിന്നാണ് പിഎച്ച്ഡി കരസ്ഥമാക്കിയത്. നിലവിൽ യുഎസിലെ വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയിൽ പ്രൊഫസറായി സേവനമനുഷ്ഠിക്കുകയാണ് ഇദ്ദേഹം. ഹാൾസണിന്റെ ശാസ്ത്രീയ ദീർഘവീക്ഷണവും കഠിനാധ്വാനവും ജ്യോതിശാസ്ത്ര രംഗത്ത് ഒരു പുതിയ യുഗത്തിന് തന്നെ വഴിയൊരുക്കിയെന്ന് ഭൗതികശാസ്ത്ര നൊബേൽ കമ്മിറ്റി ചെയർമാൻ മാർക്ക് പിയേഴ്‌സ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author