Nvidia CEO Controversy: ചാരവൃത്തി ആരോപണവും വിവാഹേതര ബന്ധങ്ങളും, എഐ ലോകത്തെ അതികായന്‍ പ്രതിസന്ധിയില്‍
രണ്ട് വിവാഹേതര ബന്ധങ്ങളുണ്ടായിരുന്ന ജെൻസൺ ഹുവാങ് വലിയ പ്രതിസന്ധിയിലും അന്വേഷണത്തിന്റെ നിഴലിലുമാണ്.
പ്രമുഖ അമേരിക്കൻ ടെക്നോളജി കമ്പനിയായ എൻവിഡിയ (Nvidia) സിഇഒ ജെൻസൺ ഹുവാങ് പ്രതിസന്ധിയിൽ. തന്റെ വ്യക്തി ജീവിതത്തിലെ ബന്ധങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളെ തുടർന്ന് അദ്ദേഹത്തിന്റെ സിഇഒ സ്ഥാനം നഷ്ടമാകാൻ പോകുന്നു.
ജെൻസൺ ഹുവാങിന് രണ്ട് വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നു. അതിലൊന്ന് യുഎസ് ഇന്റലിജൻസ് ഏജൻസികൾ ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു സ്ത്രീയാണെന്ന് 'ദി വാൾസ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്യുന്നത്. എൻവിഡിയ കമ്പനിയിലെ സിഇഒ എന്ന നിലയിൽ ജെൻസൺ ഹുവാങ് ഏജൻസിയുടെ ലക്ഷ്യമായി മാറിയിട്ടുണ്ടോയെന്നാണ് കണ്ടെത്താൻ എൻവിഡിയ നിലവിൽ ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്.
ജെൻസൺ ഹുവാങിനെ സിഇഒ സ്ഥാനത്ത് നിന്ന് മാറ്റിയാൽ അത് കമ്പനിക്ക് വലിയ തിരിച്ചടിയായിരിക്കും. 1993-ൽ അദ്ദേഹം കൂടി സഹസ്ഥാപകനായ കമ്പനിയാണ് എൻവിഡിയ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മോഡലുകൾക്ക് ആവശ്യമായ അത്യാധുനിക ചിപ്പുകളുടെ ലോകത്തിലെ ഏറ്റവും പ്രമുഖ വിതരണക്കാരാണ് എൻവിഡിയ. ഇപ്പോൾ നടക്കുന്ന ഈ വിവാദങ്ങൾ കാരണം കമ്പനിയുടെ വിപണിമൂല്യത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്.
ജെൻസൺ ഹുവാങിന്റെ വിവാദ കാമുകിമാർ!
സിംഗപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡാറ്റാ കമ്പനിയായ 'മെഗാസ്പീഡ് ഇന്റർനാഷണലിന്റെ' എക്സിക്യൂട്ടീവായ ആലീസ് ഹുവാങ്ങാണ് അദ്ദേഹത്തിന്റെ ആദ്യ കാമുകി. ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് യുഎസ് ഇന്റലിജൻസ് ഏജൻസികൾ അറിയിച്ചത്. എൻവിഡിയ ചിപ്പുകൾ ചൈനീസ് കമ്പനികളിലേക്ക് കടത്താൻ ഇവർ സഹായിച്ചതായി ആരോപണമുണ്ട്.
ജെൻസൺ ഹുവാങിന്റെ മറ്റൊരു ബന്ധം എൻവിഡിയ ഹെൽത്ത് കെയർ വൈസ് പ്രസിഡന്റായ കിംബേർലി പവലുമായിട്ടാണ്. ജെൻസൺ ഹുവാങ്ങിന് നേരിട്ട് കീഴിൽ പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥയാണ് കിംബേർലി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.