ഹോർമുസിലെ മിസൈൽ ആക്രമണം: എണ്ണകപ്പലിലുണ്ടായിരുന്ന ഇന്ത്യൻ നാവികനെ കാണാതായി
ഹോർമൂസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികനെ കാണാതായി.
)
മനാമ: ഹോർമുസ് കടലിടുക്കിൽ ഇന്ധന ടാങ്കറിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികനെ കാണാതായതായി കേന്ദ്ര തുറമുഖ മന്ത്രാലയം അറിയിച്ചു. 'താര ഗ്യാസ്' എന്ന ഇന്ധന ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായത്. 22 ഇന്ത്യക്കാരടക്കം ആകെ 25 ജീവനക്കാരായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ 24 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി മന്ത്രാലയം വ്യക്തമാക്കി.
ഒമാനിലെ ഖസബിന് സമീപമാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തെ തുടർന്ന് കപ്പലിന്റെ എഞ്ചിൻ റൂമിൽ തീപിടിത്തമുണ്ടായിരുന്നു. ഈ മാസം ഇതുവരെ 11 എണ്ണക്കപ്പലുകൾക്ക് നേരെയാണ് ഹോർമുസിൽ ആക്രമണം നടന്നത്.
അതേസമയം അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് തിയോഡർ റൂസ്വെൽറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ യു.എസ് സെൻട്രൽ കമാൻഡിന്റെ പരിധിയിൽ എത്തിച്ചേർന്നു. ഇതിന്റെ ചിത്രങ്ങൾ അമേരിക്കൻ സെൻട്രൽ കമാൻഡ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്. ഇതിനുപുറമെ അമേരിക്കയുടെ മറ്റ് മൂന്ന് വിമാനവാഹിനിക്കപ്പലുകളും പശ്ചിമേഷ്യയിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഇറാൻ തങ്ങളുടെ ഇലക്ട്രോണിക് യുദ്ധനീക്കങ്ങൾ സജീവമാക്കുന്നതിനിടയിലാണ് വിമാനവാഹിനി കപ്പലുകൾ വിന്യസിച്ചിരിക്കുന്നത്.
ഇലക്ട്രോണിക് വാർഫെയറിലൂടെ അമേരിക്കയുടെ ഒൻപതാമത്തെ ഡ്രോണിന്റെ നിയന്ത്രണവും ഏറ്റെടുത്തുവെന്നാണ് ഇറാൻ സൈന്യത്തിന്റെ അവകാശവാദം. അമേരിക്കയുടെ എംക്യുഎം 170 ഡ്രോണാണ് ഇറാൻ സ്വന്തമാക്കിയതെന്നാണ് അവർ അവകാശപ്പെടുന്നത്. അതേസമയം ബാബ് അൽ മന്ദേബ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുത്തതായി ഹൂത്തികൾ അവകാശവാദം ഉന്നയിച്ചു. 24 മണിക്കൂറിനുള്ളിൽ 88 മിസൈൽ ആക്രമണങ്ങളാണ് സൗദിക്കുനേരെ നടത്തിയെന്നും ഹൂത്തികൾ വ്യക്തമാക്കി. ഹൂത്തി കേന്ദ്രങ്ങൾക്ക് നേരെ യെമൻ സർക്കാർ കനത്ത വ്യോമാക്രമണം നടത്തി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)