Pakistan Airstrikes on Afghanistan: അഫ്ഗാനിൽ പാകിസ്ഥാൻ വ്യോമാക്രമണം, അതിർത്തിയിൽ സംഘർഷം രൂക്ഷം
അഫ്ഗാനിസ്ഥാനിലെ കുനാർ, പക്തിക പ്രവിശ്യകളിൽ പാകിസ്ഥാൻ വ്യോമസേന വ്യോമാക്രമണങ്ങള്‍ നടത്തി.
അഫ്ഗാനിസ്ഥാനിലെ കിഴക്കൻ പ്രവിശ്യയായ കൂനാറിലും പക്തികയിലും പാകിസ്ഥാൻ വ്യോമാക്രമണം നടത്തി. വ്യോമസേനയുടെ ആക്രമണത്തിൽ നിരവധി സാധാരണക്കാർക്ക് പരിക്കേൽക്കുകയും നിരവധി വീടുകൾ തകരുകയും ചെയ്തു. ആളപായത്തെക്കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
കൂനാർ പ്രവിശ്യയിലെ നുർഗൽ ജില്ലയിൽ പുലർച്ചെ 3.30 ഓടെയാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്. അഫ്ഗാൻ-പാകിസ്ഥാൻ അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് സൈനിക നടപടി ഉണ്ടായത്. പാകിസ്ഥാനിലെ പഷ്തൂൺ മേഖലകളിലും പള്ളിയിലുമടക്കമുണ്ടായ ചാവേർ ആക്രമണങ്ങൾക്കും ഭീകരാക്രമണങ്ങൾക്കും മറുപടിയായാണ് പാകിസ്ഥാൻ അഫ്ഗാനിസ്ഥാനിൽ ആക്രമണം അഴിച്ചുവിട്ടത്.
പാകിസ്ഥാനിൽ ആക്രമണങ്ങൾ നടത്തുന്ന തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) തുടങ്ങിയ ഭീകര സംഘടനകൾക്ക് അഫ്ഗാൻ മണ്ണിൽ സുരക്ഷിതമായ താവളങ്ങൾ ലഭിക്കുന്നുണ്ടെന്നും അവിടെ നിന്നാണ് അവർ പാകിസ്ഥാനെതിരായ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതെന്നുമാണ് പാകിസ്ഥാൻ സർക്കാരിന്റെയും സൈന്യത്തിന്റെയും ആരോപണം. ഇത്തരം തീവ്രവാദ ക്യാമ്പുകൾ ലക്ഷ്യമിട്ടാണ് കൂനാറിലും പക്തിക പ്രവിശ്യകളിലും വ്യോമാക്രമണം നടത്തിയതെന്നാണ് പാകിസ്ഥാൻ ഔദ്യഗികമായി നൽകുന്ന വിശദീകരണം. എന്നാൽ പാകിസ്ഥാന്റെ വാദങ്ങളെ അഫ്ഗാനിലെ താലിബാൻ ഭരണകൂടം ശക്തമായി എതിർക്കുകയും ഇത് അഫ്ഗാന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.