SOCIAL MEDIA

Newsletter

PARTNER SITES
icons International icons Kerala icons National icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Panama Earthquake: പാനമയിൽ ശക്തമായ ഇരട്ടഭൂകമ്പം; നിരവധി കെട്ടിടങ്ങൾ തകർന്നുവീണു

International

പാനമ സിറ്റിയിലെ കെട്ടിടങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

Written By Roniya Baby Updated by Roniya Baby
Published: Oct 10, 2026, 09:40 AM | Updated: Oct 10, 2026, 09:40 AM

പാനമയുടെ പസഫിക് തീരമേഖലയിലുണ്ടായ ശക്തമായ ഇരട്ട ഭൂകമ്പത്തിൽ വ്യാപക നാശനഷ്ടം. റിക്ടർ സ്കെയിലിൽ 7.7, 6.6 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. രണ്ടര മണിക്കൂറിൻറെ വ്യത്യാസത്തിലാണ് പ്രകമ്പനങ്ങൾ അനുഭവപ്പെട്ടത്.

തീരദേശ പട്ടണങ്ങളെ കേന്ദ്രീകരിച്ചുണ്ടായ ഈ ദുരന്തം ഏതാണ്ട് 46 ലക്ഷത്തോളം ആളുകളെ പ്രതികൂലമായി ബാധിച്ചെന്നാണ് കണക്കാക്കുന്നത്. ഇതിൽ ആദ്യ ഭൂകമ്പത്തിൻറെ പ്രഭവ കേന്ദ്രം പിറ്റലോസ അരിബ എന്ന പ്രദേശത്തുനിന്ന് 10 കിലോമീറ്റർ അകലെയായിരുന്നു.

പ്രകമ്പനത്തിൻറെ തീവ്രത കാരണം 200 കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന തലസ്ഥാനമായ പാനമ സിറ്റിയിലെ കെട്ടിടങ്ങളിൽ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. അതേസമയം, അറ്റ്ലാൻറിക്, പസഫിക് സമുദ്രങ്ങളെ കൂട്ടിയിണക്കുന്ന തന്ത്രപ്രധാനമായ പാനമ കനാലിൻറെ ഗതാഗതത്തെയും പ്രവർത്തനങ്ങളെയും ദുരന്തം ബാധിച്ചിട്ടില്ല. പ്രദേശത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാദൌത്യവും ഊർജ്ജിതമായി പുരോഗമിക്കുകയാണെന്ന് പാനമ പ്രസിഡൻറ് ജോസ് റൌൾ മുലിനോ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author