Nobel Prize 2026: കേന്ദ്ര ബാങ്കുകൾക്ക് കരുത്തായ കണ്ടെത്തലുകൾ; സാമ്പത്തികശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു
റോബർട്ട് ഇ. ഹാളും മൈക്കൾ വുഡ്ഫോർഡും സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരത്തിന് അര്‍ഹരായി
സാമ്പത്തികശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. അമേരിക്കൻ സാമ്പത്തികശാസ്ത്രജ്ഞരായ റോബർട്ട് ഇ. ഹാൾ, മൈക്കൾ വുഡ്ഫോർഡ് എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. മാക്രോ ഇക്കണോമിക്സ് സ്ഥിരത കൈവരിക്കുന്നതിനുള്ള സൂക്ഷ്മ സാമ്പത്തിക അടിത്തറയെക്കുറിച്ചുള്ള (Microeconomic foundations of Macroeconomic Stabilization) ഗവേഷണത്തിനാണ് ഇവർക്ക് ഈ അംഗീകാരം ലഭിച്ചത്.
കലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാലയുമായി ബന്ധപ്പെട്ടാണ് റോബർട്ട് പ്രവർത്തിക്കുന്നത് അതേസമയം മൈക്കൾ കോളംബിയ സർവകലാശാലയിലും. ഊർജ്ജ പ്രതിസന്ധികൾ പോലുള്ള സാമ്പത്തിക പ്രഹരങ്ങളെ നേരിടാൻ ലോകമെമ്പാടുമുള്ള സർക്കാരുകൾക്കും സെൻട്രൽ ബാങ്കുകൾക്കും കരുത്തുനൽകുന്നതാണ് ഇവരുടെ കണ്ടെത്തലുകൾ.
പലിശനിരക്കുകളും ജനങ്ങളുടെ പ്രതീക്ഷകളും പണപ്പെരുപ്പത്തെ (Inflation) എങ്ങനെ സ്വാധീനിക്കുന്നു എന്നാണ് മൈക്കൾ വുഡ്ഫോർഡിന്റെ ഗവേഷണം വിശദീകരിക്കുന്നത്. വില കൂടിയാൽ സെൻട്രൽ ബാങ്കുകൾ പലിശനിരക്ക് കൂട്ടും. അപ്പോൾ വായ്പയെടുക്കാനും പണം ചെലവഴിക്കാനും ആളുകൾക്ക് ചെലവ് കൂടുതലായിരിക്കും. ഇത് വിലക്കയറ്റം കുറയ്ക്കാൻ സഹായിക്കുമെങ്കിലും സാമ്പത്തിക വളർച്ചയ്ക്ക് ഗുണം ചെയ്യില്ല. നയങ്ങൾ മാത്രമല്ല, ജനങ്ങളുടെ വിശ്വാസവും പ്രധാനമാണ്. വില കുറയുമെന്ന് ആളുകൾ വിശ്വസിച്ചാൽ വ്യാപാരികൾ വില കൂട്ടുകയോ തൊഴിലാളികൾ കൂടുതൽ കൂലി ചോദിക്കുകയോ ചെയ്യാനിടയില്ല. ഇത് പണപ്പെരുപ്പം നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് മൈക്കൾ വിശദീകരിക്കുന്നത്.
അതേസമയം ആളുകൾ തങ്ങളുടെ വരുമാനം എങ്ങനെ ചെലവഴിക്കണം എന്ന് തീരുമാനിക്കുന്നത് എങ്ങനെയെന്നാണ് റോബർട്ട് ഇ. ഹാളിന്റെ പഠനം. ഒരാൾക്ക് ഒറ്റത്തവണയായി ഒരു ബോണസ് കിട്ടിയാൽ അയാൾ അത് മിക്കവാറും സേവിങ്സാക്കും. എന്നാൽ സ്ഥിരമായി ശമ്പളം കൂടിയാൽ അയാൾ കൂടുതൽ പണം ചെലവഴിക്കാന്‍ തുടങ്ങും. ടാക്സ് കുറയ്ക്കുകയോ സാമ്പത്തിക സഹായങ്ങൾ നൽകുകയോ ചെയ്യുമ്പോൾ ആളുകൾ അത് പെട്ടെന്ന് വാങ്ങി ചെലവഴിക്കണമെന്നില്ല. ഇത് സർക്കാരുകൾക്ക് മനസ്സിലാക്കാൻ റോബർട്ടിന്റെ പഠനം സഹായിക്കുന്നു.
.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.