iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Sonia Gandhi's Home at Italy: സോണിയ ​ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാകുന്നു

International

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ ലുസിയാനയിലുള്ള വീട് മ്യൂസിയമാക്കി മാറ്റാൻ സിഖ് ബിസിനസുകാരൻ.

സോണിയ ഗാന്ധിയുടെ ഇറ്റലിയിലുള്ള വീട് മ്യൂസിയമാകാൻ പോകുന്നു. ഇറ്റലിയിലെ വിസെൻസ പ്രവിശ്യയിലെ ലുസിയാനയിലുള്ള വീടാണ് മ്യൂസിയമാകുന്നത്. ആറ് വർഷം മുമ്പ് ഈ വീട് വാങ്ങിയ സിഖ് ബിസിനസുകാരനായ സുഖ്‌ദേവ് സിംഗ് കാംഗ് ആണ് ഇതിന് പിന്നിൽ.

മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നതിനായി സോണിയ ഗാന്ധിയുമായി ബന്ധപ്പെട്ട വസ്തുക്കൾ ശേഖരിക്കാൻ അദ്ദേഹം താമസിയാതെ ഗാന്ധി കുടുംബത്തെ സന്ദർശിക്കും.

ഇറ്റലിയിലെ ഈ വീടിന് 'ഇന്ത്യൻ ഹൗസ്' എന്നാണ് പേരിട്ടിരിക്കുന്നത്. പുറത്തെ നെയിംപ്ലേറ്റിൽ 'സോണിയ ഗാന്ധിയുടെ ജന്മസ്ഥലം' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വീടിന് പുറത്ത് ത്രിവർണ പതാകയും കാണാം.

ചാരനിറത്തിലുള്ള കല്ലും കോൺക്രീറ്റും ഉപയോഗിച്ച് നിർമ്മിച്ച വീടിന് ആറ് മുറികളാണുള്ളത്. ബ്രെസിയയിലുള്ള സുഖ്‌ദേവ് സിംഗിന്റെ വീട്ടിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ ദൂരത്താണ് ഇന്ത്യൻ ഹൗസ്. നികുതി ഉൾപ്പെടെ പ്രതിവർഷം 1,000 യൂറോ (ഏകദേശം ഒന്നര ലക്ഷം രൂപ) വീടിനായി സിംഗ് ചെലവഴിക്കുന്നുണ്ട്.

ഗാന്ധി കുടുംബത്തിന്റെ കടുത്ത ആരാധകരായ സിംഗും കുടുംബവും എല്ലാ വർഷവും സോണിയ ഗാന്ധിയുടെ ജന്മദിനം വലിയ രീതിയിലാണ് ആഘോഷിക്കുന്നത്.

വീട് വാടകയ്ക്ക് നൽകാനും ഗുരുദ്വാരയാക്കി മാറ്റാനുമുള്ള ഓഫറുകൾ നിരസിച്ചാണ് വീട് മ്യൂസിയമാക്കാൻ പോകുന്നത്. സോണിയ ഗാന്ധിയുടെ പൂർവ്വിക കുടുംബമായ മൈനോ കുടുംബത്തിന്റെ ഓർമ്മ നിലനിർത്താനാണ് മ്യൂസിയം ഒരുങ്ങുന്നത്.

സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പ് പുറത്തിറങ്ങിയതോടെ ഇറ്റലിയിലെ അവരുടെ ജീവിതത്തെക്കുറിച്ച് അറിയാൻ ആളുകൾക്ക് താൽപ്പര്യം വർദ്ധിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.