SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Middle East Conflicts: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; സൗദി വ്യോമത്താവളം ആക്രമിച്ച് ഹൂതികൾ

Middle East Tensions S scalate: അതിർത്തിക്കടുത്തുള്ള ഖമീസ് മുഷൈത്തിലെ സൗദി സൈനിക വ്യോമതാവളത്തിൽ ഇന്നലെ ഹൂതികളുടെ വൻ ആക്രമണം

Written By Ajitha Kumari Updated by Ajitha Kumari
Published: Sep 15, 2026, 10:23 AM | Updated: Sep 15, 2026, 10:23 AM

സൗദി: യെമൻ അതിർത്തിയിലെ സൗദി ഖമീസ് മുഷൈത്ത് വ്യോമത്താവളത്തിനുനേരെ ഹൂതികളുടെ കനത്ത ആക്രമണം. വ്യോമത്താവളം ലക്‌ഷ്യം വച്ചുകൊണ്ട് ഡസന്‍ കണക്കിന് മിസൈലുകളും ഡ്രോണുകളുമാണ് തൊടുത്തുവിട്ടതെന്ന് ഇറാന്‍ പിന്തുണയുള്ള യെമനിലെ ഹൂതി വിഭാഗം അറിയിച്ചിട്ടുണ്ട്.

വ്യോമതാവളത്തിലെ യുദ്ധ വിമാനങ്ങൾ നിർത്തിയിടുന്ന ഹാങ്ങറുകള്‍, റഡാര്‍ സംവിധാനങ്ങള്‍, റണ്‍വേകള്‍, ആയുധപ്പുരകള്‍ എന്നിവയ്ക്ക് നേരെയായിരുന്നു ആക്രമണം. സൗദിയുടെ പിന്തുണയുള്ള യെമൻ സേനയും ഇറാൻപക്ഷ ഹൂതികളും തമ്മിലുള്ള പോരാട്ടം ചെങ്കടൽ തീരത്തെ യെമൻ പ്രവിശ്യകളിൽ രൂക്ഷമായി തുടരുന്നുണ്ട്. ഇതിനിടയിൽ പലായനം ചെയ്ത ജനങ്ങളുടെ എണ്ണം 85,000 കവിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ സൗദി യെമനില്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ക്കുള്ള മറുപടിയാണ് പുതിയ ആക്രമണമെന്നാണ് ഹൂതികള്‍ പറയുന്നത്. പശ്ചിമേഷ്യയിലെ യുദ്ധം മറ്റൊരു മേഖലയിലേക്ക് കൂടി വ്യാപിക്കുന്നതിന്റെ സൂചനയായാണ് ഈ പുതിയ സംഭവവി കാസങ്ങള്‍ വിലയിരുത്തുന്നത്. മുമ്പ് ഹൂതികള്‍ ആക്രമിച്ച മറ്റ് മൂന്ന് തെക്കന്‍ നഗരങ്ങളിലും സൗദി അധികൃതര്‍ താല്‍ക്കാലിക ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ യുഎസ് സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പറുമായി ഇതിനിടയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുദ്ധത്തിൽ യുഎസ് സഹായം സൗദി തേടിയിരുന്നുവെങ്കിലും ഹൂതികൾക്കെതിരെ നേരിട്ടു യുദ്ധത്തിനില്ലെന്നാണ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞത്. അതേസമയം ഹോർമുസ് കടലിടുക്ക് വിഷയത്തിൽ ഗൾഫ് രാജ്യങ്ങളും ഇറാനുമായി ഇന്നലെ ഒമാനിൽ നടത്താൻ നിശ്ചയിച്ച യോഗം മാറ്റിയിട്ടുണ്ട്. പൊതുധാരണ രൂപപ്പെടാത്തതിനാലാണു യോഗം മാറ്റിയതെന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author