SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

9/11 Terror Attacks: 9/11 വിചാരണ വീണ്ടും വൈകി, 2028-ലേക്ക് നീട്ടി

9/11 ആക്രമണത്തിന്റെ സൂത്രധാരൻ ഖാലിദ് ഷെയ്ഖ് മുഹമ്മദിന്റെ വിചാരണ നിയമപരമായ തർക്കങ്ങളെത്തുടർന്ന് 2028 ജൂൺ 5-ലേക്ക് നീട്ടിവെച്ചു.

Written By Mekha P Panicker Updated by Ajitha Kumari
Published: Aug 27, 2026, 10:53 AM | Updated: Aug 27, 2026, 10:53 AM

9/11 ആക്രമണത്തിന്റെ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ഖാലിദ് ഷെയ്ഖ് മുഹമ്മദ് ഉൾപ്പെടെ നാല് പ്രതികളുടെ വിചാരണ 2028 ജൂൺ 5ന് നടത്തും. കേസിൽ 2027 ജനുവരിയിൽ വിചാരണ തുടങ്ങാനാണ് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടിരുന്നത് എന്നാൽ കോടതിയിൽ നൽകേണ്ട തെളിവുകളെക്കുറിച്ചുള്ള തർക്കങ്ങൾ പരിഹരിക്കാൻ കൂടുതൽ സമയം വേണമെന്നതിനാണ് വിചാരണ 18 മാസം കൂടി നീട്ടിയത്. യുഎസ് മിലിട്ടറി ജഡ്ജിയാണ് തീയതി നീട്ടിവെച്ച് ഉത്തരവ് ഇറക്കിയത്.

കേസിൽ മുഖ്യസൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ഖാലിദ് ഷെയ്ഖ് മുഹമ്മദ്, കൂട്ടുപ്രതികളായ വാലിദ് ബിൻ അത്താഷ്, അലി അബ്ദുൽ അസിസ് അസി, മുസ്തഫ അൽ-ഹൗസാവി എന്നിവർക്കൊപ്പമാണ് വിചാരണ നേരിടുന്നത്. 2028-ൽ നിശ്ചയിച്ചിരിക്കുന്ന വിചാരണയിലും വിവിധ തടസ്സങ്ങൾ കാരണം വീണ്ടും വൈകാൻ സാധ്യതയുണ്ട്. ഇതിനു മുൻപ് 2021-ൽ നിശ്ചയിച്ചിരുന്ന വിചാരണ പിന്നീട് റദ്ദാക്കിയിരുന്നു.

2001 സെപ്റ്റംബർ 11നാണ് അമേരിക്കൻ ഐക്യനാടുകൾക്കെതിരെ അൽ ഖ്വെയ്ദ (AL-Qaeda) ചാവേർ ആക്രമണം നടത്തിയത്. ഹൈജാക്ക് ചെയ്ത നാല് വാണിജ്യ വിമാനങ്ങൾ ഉപയോഗിച്ചാണ് ഭീകരവാദികൾ ആക്രമണം നടത്തിയത്. ആദ്യത്തെ രണ്ട് വിമാനങ്ങൾ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളിൽ ഇടിച്ചിറക്കി രണ്ട് കെട്ടിടങ്ങളും തകർത്തു. മൂന്നാമത്തെ വിമാനം അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണിലേക്ക് ഇടിച്ചുകയറ്റി.

നാലാമത്തെ വിമാനം യൂണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 93 വൈറ്റ് ഹൗസോ, യു.എസ്. കാപ്പിറ്റലോ ലക്ഷ്യമിട്ടാണ് വന്നതെങ്കിലും യാത്രക്കാരുടെ ചെറുത്തുനിൽപ്പിനെ തുടർന്ന് പെൻസിൽവാനിയയിലെ ഒരു വയലിൽ തകർന്നു വീഴുകയായിരുന്നു. ഹൈജക്കർമാരായ 19 പേർ ഒഴികെ 2,977 ആളുകളാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

നിലവിൽ ക്യൂബയിലെ ഗ്വാണ്ടനാമോ ബേ യു.എസ്. മിലിട്ടറി ബേയിൽ തടവിലാണ് പ്രതികൾ. പ്രതികൾ കുറ്റം സമ്മതിച്ച് വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം തടവ് സ്വീകരിക്കാൻ തയാറായ പ്ലീ ബാർഗെയ്ൻ (Plea agreement) കരാറുകൾ പലതവണ ഉണ്ടാകുകയും പിന്നീട് ഭരണകൂടങ്ങളും കോടതികളും അത് തള്ളിക്കളയുകയും ചെയ്തത് വിചാരണ നടപടികളെ പിന്നോട്ട് വലിച്ചു.

മാത്രമല്ല ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രേഖകളും ക്ലാസിഫൈഡ് തെളിവുകളും കോടതിയിൽ എങ്ങനെ അവതരിപ്പിക്കണം എന്നതിനെച്ചൊല്ലി പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മിൽ നിരന്തരമായ നിയമപോരാട്ടങ്ങൾ നിലനിൽക്കുന്നുണ്ട്. കൂടാതെ പ്രതികളെ പിടികൂടിയതിന് ശേഷം സി.ഐ.എ. (CIA) രഹസ്യ കേന്ദ്രങ്ങളിൽ വെച്ച് നടത്തിയ കടുത്ത ചോദ്യം ചെയ്യൽ രീതികളിലൂടെ എടുത്ത കുറ്റസമ്മത മൊഴികൾ കോടതിയിൽ നിയമപരമായി സ്വീകാര്യമാണോ എന്ന കാര്യത്തിൽ വർഷങ്ങളായി നിയമപരമായ തർക്കങ്ങൾ നടക്കുന്നതിനാലാണ് വിചാരണ നടപടികൾ വൈകുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author