SOCIAL MEDIA

Newsletter

PARTNER SITES
icons International icons Kerala icons National icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Deploy Troops to Saudi: സൗദി അറേബ്യയ്ക്ക് പിന്തുണയുമായി തുർക്കിയും പാകിസ്ഥാനും; സൈന്യത്തെ വേഗത്തിൽ വിന്യവിക്കാൻ ധാരണ

International

ഹൂതി ആക്രമണങ്ങൾ രൂക്ഷമായതിനെത്തുടർന്ന് പുതിയ പ്രതിരോധ കരാറിന്റെ ഭാഗമായി സൗദി അറേബ്യയിലേക്ക് സൈന്യത്തെ വേഗത്തിൽ അയക്കാൻ തുർക്കിയും പാകിസ്ഥാനും തീരുമാനിച്ചു.

Written By Mekha P Panicker Updated by Mekha P Panicker
Published: Oct 06, 2026, 11:25 AM | Updated: Oct 06, 2026, 11:25 AM

യെമനിലെ ഹൂതികളിൽ നിന്നുള്ള ആക്രമണങ്ങൾ നേരിടുന്ന സൗദി അറേബ്യയെ സഹായിക്കുന്നതിനായി തുർക്കിയും പാകിസ്ഥാനും സൗദിയുടെ ഒപ്പം ഒന്നിച്ചുനിൽക്കും. പുതിയ പരസ്പര പ്രതിരോധ സഖ്യത്തിന്റെ ഭാഗമായി തുർക്കിയും പാകിസ്ഥാനും സൗദി അറേബ്യയിലേക്ക് ദ്രുതഗതിയിലുള്ള സൈനിക വിന്യാസം നടത്തുമെന്ന് അറിയിച്ചു.

ആക്രമണമുണ്ടായാൽ പരസ്പരം സഹായിക്കാൻ പ്രതിജ്ഞയെടുക്കുന്ന 'മക്ക ജോയിന്റ് ഡിഫൻസ് എഗ്രിമെന്റ്' (Mecca Joint Defence Agreement) മൂന്ന് രാജ്യങ്ങളും കഴിഞ്ഞ ആഗസ്റ്റിൽ ഒപ്പുവെച്ചിരുന്നു. നാറ്റോയിലെ രണ്ടാമത്തെ വലിയ സൈന്യമുള്ള തുർക്കിയെയും, ഇസ്ലാമിക ലോകത്തെ ഏക ആണവ ശക്തിയായ പാകിസ്ഥാനെയും, ഗൾഫിലെ പ്രമുഖ ശക്തിയായ സൗദി അറേബ്യയെയുമാണ് ഈ കരാർ ഒന്നിപ്പിക്കുന്നത്.

സൗദി അറേബ്യയ്ക്ക് നേരെയുള്ള സമീപകാല ആക്രമണങ്ങളെ ചർച്ച ചെയ്യാൻ ഈ രാജ്യങ്ങളുടെ പ്രതിനിധികൾ തിങ്കളാഴ്ച റിയാദിൽ അടിയന്തര യോഗം ചേർന്നു. സൗദി അറേബ്യയിലെ മക്ക, മദീന എന്നീ വിശുദ്ധ നഗരങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെക്കുറിച്ച് ചർച്ച ചെയ്യവെ ഇറാൻ പിന്തുണയുള്ള ഹൂതികളുടെ പേര് രാജ്യങ്ങൾ പരാമർശിച്ചില്ല. എന്നാൽ സൗദിയുടെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും എതിരെയുള്ള ഏത് ആക്രമണത്തെയോ ഭീഷണിയെയോ പൂർണ്ണമായി തള്ളിക്കളയുന്നതായി മൂന്ന് രാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ ആവർത്തിച്ചു.

കൂട്ടായ പ്രതിരോധ പ്രതിബദ്ധതകൾ ഉടൻ നടപ്പിലാക്കാനും, സൈന്യത്തെ വേഗത്തിൽ വിന്യസിക്കുന്നത് ഉറപ്പാക്കാനുമുള്ള നടപടികൾ സ്വീകരിക്കാനും രാജ്യങ്ങൾ സമ്മതിച്ചു. എന്നാൽ സൗദിയിൽ എത്തിയ ശേഷം സൈന്യം എന്ത് തരത്തിലുള്ള ചുമതലകളാണ് നിർവഹിക്കുകയെന്ന് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല. യെമനിലെ ആഭ്യന്തര യുദ്ധം ജൂലൈയിൽ വീണ്ടും ശക്തമായതു മുതൽ സൗദിയുടെ നഗരങ്ങൾ, എണ്ണ അടിസ്ഥാന സൗകര്യങ്ങൾ, കപ്പലുകൾ എന്നിവ ലക്ഷ്യമിട്ട് ഹൂതികളുടെ നിരന്തരമായ ആക്രമണങ്ങൾ രാജ്യത്തിനുനേരെ ഉണ്ടായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author