Spain Train Crash: സ്‌പെയിനിൽ ട്രെയിൻ ദുരന്തം: അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 39 മരണം, നിരവധിപേർക്ക് പരിക്ക്
സ്പെയിനിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 39 പേർക്ക് ദാരുണാന്ത്യം. മരണസംഖ്യ ഉയർന്നേക്കും.
മാഡ്രിഡ്: സ്‌പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 39 മരണം. ബുധനാഴ്ച രാവിലെ ടൊളേഡോ പ്രവിശ്യയിലാണ് ദാരുണമായ അപകടം സംഭവിച്ചത്. സ്‌പെയിനിലെ റെയിൽവേ സിസ്റ്റം ഓപ്പറേറ്ററായ എഡിഐഎഫ് ആണ് ഇക്കാര്യം അറിയിച്ചത്. പ്രാദേശിക സമയം രാവിലെ 9 മണിയോടെയായിരുന്നു അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചതെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഒരേദിശയിൽ സഞ്ചരിക്കുകയായിരുന്ന അതിവേഗ ട്രെയിനുകളാണ് കൂട്ടിയിടിച്ചതെന്നാണ് റിപ്പോർട്ട്. ഒരു ട്രെയിന്റെ പിൻഭാഗത്തേക്ക് മറ്റേ ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരു ട്രെയിനിന്റെ രണ്ട് ബോഗികൾ പാളം തെറ്റിയിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരാനിടയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
ട്രെയിനുകൾ കൂട്ടിയിടിച്ചതിന് പിന്നാലെ മാഡ്രിഡ്-അന്ദലൂസിയ അതിവേഗ പാതയിലെ റെയിൽ ഗതാഗതം പൂർണമായി നിർത്തിവെച്ചുവെന്ന് എഡിഐഎഫ് എക്സിലൂടെ അറിയിച്ചു. ഇതോടെ ഇരുനഗരങ്ങൾക്കുമിടയിലെ ട്രെയിൻൽ സർവീസുകൾ തടസ്സപ്പെട്ടിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.