UAE Bus-Truck Collision: യുഎഇ വാഹനാപകടത്തിൽ മരിച്ചവരിൽ മലയാളിയും; ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 13 ആയി
റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയും.
ദുബായ്: യുഎഇയിലെ റാസൽഖൈമയിൽ യാത്രാബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മരണസംഖ്യ 13 ആയി. മരിച്ചവരിൽ മലയാളിയും ഉൾപ്പെടുന്നു. എന്നാൽ ആ വ്യക്തിയുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. മലയാളിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ബസിന് പിറകിലായി ട്രക്ക് ഇടിക്കുകയായിരുന്നു. മരിച്ച 13 പേരിൽ 11 പേർ ഇന്ത്യക്കാരാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. മരിച്ചവരിൽ ഒരു ഫിലിപ്പൈൻ സ്വദേശിയും ഒരു ശ്രീലങ്കൻ സ്വദേശിയും ഉൾപ്പെടുന്നു. ഒമാനിൽ വിസ മാറുന്നതിനായി പോയി മടങ്ങിവരുന്നതിനിടയിലാണ് അപകടമുണ്ടായത്.
വിവരമറിഞ്ഞയുടൻ പ്രത്യേക അടിയന്തര രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി. ആംബുലൻസ് ജീവനക്കാർ, സിവിൽ ഡിഫൻസ് വിഭാഗം, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനവും അടിയന്തര വൈദ്യസഹായവും ഏകോപിപ്പിച്ചു. അപകടസ്ഥലത്ത് സുരക്ഷ ഉറപ്പാക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.