SOCIAL MEDIA

Newsletter

PARTNER SITES
icons International icons Kerala icons National icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

US Election: യു.എസ് തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയവുമായി മലയാളികൾ; നേട്ടവുമായി സുരേന്ദ്രൻ പട്ടേലും ജൂലി മാത്യുവും മാർട്ടിൻ ജോണും

International

യുഎസ് തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടി സുരേന്ദ്രൻ കെ പട്ടേലും ജൂലി മാത്യുവും മാർട്ടിൻ ജോണും.

Edited by Karthika V Updated by Karthika V
Published: Nov 04, 2026, 01:12 PM | Updated: Nov 04, 2026, 01:12 PM

ഹൂസ്റ്റൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ടെക്സസിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിൽ മികച്ച വിജയം നേടി മലയാളികളും. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥികളായി മത്സരിച്ച സുരേന്ദ്രൻ കെ. പട്ടേൽ, ജൂലി എ. മാത്യു, കക്ഷിരഹിത സ്ഥാനത്തേക്ക് മത്സരിച്ച മാർട്ടിൻ ജോൺ എന്നിവർക്കാണ് തെരഞ്ഞെടുപ്പിൽ വിജയം നേടാനായത്. യു.എസ് പ്രാദേശിക ഭരണരംഗത്തും നീതിന്യായ മേഖലയിലും മലയാളികളുടെ സ്വാധീനം വ്യക്തമായി ഉറപ്പിക്കുന്നതാണ് ഈ ചരിത്ര നേട്ടം.

സുരേന്ദ്രൻ കെ. പട്ടേൽ

ടെക്സസിലെ 240-ാം ജുഡീഷ്യൽ ഡിസ്ട്രിക്റ്റ് ജഡ്ജി സ്ഥാനത്തേക്കാണ് സുരേന്ദ്രൻ കെ. പട്ടേൽ മത്സരിച്ചത്. റിപ്പബ്ലിക്കൻ സ്ഥാനാർഥി ആശാ റെഡ്ഡിയായിരുന്നു എതിരാളി. 37,396 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേന്ദ്രന്റെ വിജയം. തെരഞ്ഞെടുപ്പിൽ ആകെ 1,82,760 വോട്ടുകൾ രേഖപ്പെടുത്തിയപ്പോൾ അതിൽ 1,10,078 വോട്ടുകൾ (60.23%) പട്ടേൽ സ്വന്തമാക്കി. ആശാ റെഡ്ഡിക്ക് 72,682 വോട്ടുകൾ (39.77%) ആണ് ലഭിച്ചത്.

ജൂലി എ. മാത്യു

ഫോർട്ട് ബെൻഡ് കൗണ്ടി കോർട്ട് അറ്റ് ലോ നമ്പർ 3 ജഡ്ജി സ്ഥാനത്തേക്കുള്ള മത്സരത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ജെസ്സിക്ക ജാരാമില്ലോയെ പരാജയപ്പെടുത്തിക്കൊണ്ടാണ് ഡെമോക്രാറ്റിക് സ്ഥാനാർഥി ജൂലി എ. മാത്യു മികച്ച വിജയം നേടിയത്. 38,966 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജൂലിയുടെ വിജയം. ആകെ രേഖപ്പെടുത്തിയ 1,82,816 വോട്ടുകളിൽ ജൂലിക്ക് ലഭിച്ചത് 1,10,891 വോട്ടുകളാണ് (60.66%). ജെസ്സിക്ക ജാരാമില്ലോയ്ക്ക് 71,925 വോട്ടുകളും (39.34%) ലഭിച്ചു.

മാർട്ടിൻ ജോൺ

ഫോർട്ട് ബെൻഡ് സെൻട്രൽ അപ്രൈസൽ ഡിസ്ട്രിക്റ്റ് ബോർഡ് ഓഫ് ഡയറക്ടേഴ്‌സിലേക്ക് നടന്ന കക്ഷിരഹിത തെരഞ്ഞെടുപ്പിൽ മാർട്ടിൻ ജോൺ വൻ വിജയം നേടി. ആകെ രേഖപ്പെടുത്തിയ 1,38,907 വോട്ടുകളിൽ 79,376 വോട്ടുകൾ (57.14%) നേടിയാണ് അദ്ദേഹത്തിന്റെ വിജയം. മാർട്ടിന്റെ എതിരാളിയായ ഷൈസാദ് ‘സാം’ ചത്രിവാലയ്ക്ക് 59,531 വോട്ടുകളാണ് (42.86%) നേടാനായത്. 19,845 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തിലാണ് മാർട്ടിന്റെ വിജയം. പാലാ സെന്റ് തോമസ് കോളേജ് യൂണിയൻ മുൻ ചെയർമാൻ കൂടിയാണ് മാർട്ടിൻ ജോൺ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author