SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

US Visa: വിസ നിയന്ത്രണങ്ങൾ കടുപ്പിച്ച് ട്രംപ്; ആ​ഗോളതലത്തിൽ യുഎസ് വിസയ്ക്കുള്ള അഭിമുഖങ്ങൾ നിർത്തിവച്ചു

Trump Government: നിലവിൽ അപ്പോയിന്റ്മെന്റ് എടുത്തവർക്ക് അഭിമുഖം മാറ്റിവെച്ചതായി അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ ലഭിച്ചുതുടങ്ങിയതോടെയാണ് ഈ നിയന്ത്രണം പുറംലോകമറിഞ്ഞത്.

Written By Roniya Baby Updated by Roniya Baby
Published: Aug 26, 2026, 12:33 PM | Updated: Aug 26, 2026, 12:33 PM

അമേരിക്ക കുടിയേറ്റ നിയമങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ലോകവ്യാപകമായുള്ള എംബസികളിലും കോണ്‍സുലേറ്റുകളിലും വിസ അപ്പോയിന്റ്മെന്റുകൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ടുകൾ. സർക്കാരിന്റെ സാമ്പത്തിക സഹായങ്ങളെ പൂർണ്ണമായി ആശ്രയിക്കാൻ സാധ്യതയുള്ള അപേക്ഷകരെ തിരിച്ചറിഞ്ഞ് തടയുകയാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യമെന്ന് യു.എസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

ഇതിന് മുന്നോടിയായി നയതന്ത്ര ഉദ്യോഗസ്ഥർക്കായി ലോകവ്യാപകമായ പ്രത്യേക പരിശീലന പരിപാടി ആരംഭിച്ചിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി നിലവിലുള്ള വിസ അപ്പോയിന്റ്മെന്റ് സമയക്രമങ്ങളിൽ മാറ്റം വരുത്തുമെന്നും റോയിട്ടേഴ്സ് പുറത്തുവിട്ട വിവരങ്ങളിൽ പറയുന്നു. പൊതു ആനുകൂല്യങ്ങളെ അനാവശ്യമായി ആശ്രയിക്കുന്നവരെ കൃത്യമായി സ്ക്രീൻ ചെയ്യുന്നതിനും വിസ അപേക്ഷകൾ തികച്ചും സമഗ്രമായും സുതാര്യമായും വിലയിരുത്തുന്നു എന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ പരിശീലനം നൽകുന്നത്.

നിലവിൽ അപ്പോയിന്റ്മെന്റ് എടുത്തവർക്ക് അഭിമുഖം മാറ്റിവെച്ചതായി അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ ലഭിച്ചുതുടങ്ങിയതോടെയാണ് ഈ നിയന്ത്രണം പുറംലോകമറിഞ്ഞത്. ഇവർക്കുള്ള പുതിയ തീയതികൾ പിന്നീട് അറിയിക്കുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. വിദഗ്ദ്ധ തൊഴിലാളികൾക്കായി നൽകുന്ന എച്ച്-1ബി വിസകളുടെ അപേക്ഷാ ഫീസ് 1,03,265 ഡോളറായി കുത്തനെ ഉയർത്താൻ ഭരണകൂടം ശുപാർശ ചെയ്തതിന് തൊട്ടടുത്ത ദിവസമാണ് അപ്പോയിന്റ്മെന്റുകൾ നിർത്തിവെച്ചതെന്ന വിവരവും പുറത്തുവരുന്നത്.

വിദേശ ജീവനക്കാരെ താൽക്കാലികമായി ജോലിക്ക് നിയമിക്കാൻ അമേരിക്കൻ കമ്പനികൾ ഉപയോഗിക്കുന്ന ഈ ജനപ്രിയ വിസയുടെ നിരക്ക് ഒരു ലക്ഷം ഡോളറാക്കി വർദ്ധിപ്പിക്കുമെന്ന് ഭരണകൂടം നേരത്തെ വ്യക്തമാക്കിയിരുന്നു. മുൻപ് പുറപ്പെടുവിച്ച പ്രസിഡൻഷ്യൽ ഉത്തരവ് ജൂണിൽ കോടതി തടഞ്ഞതിനെ തുടർന്ന്, ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ പുതിയ നിർദ്ദേശം പൊതുജനങ്ങളുടെ അഭിപ്രായങ്ങൾക്കായി മാറ്റിവെച്ചിരിക്കുകയാണ്.

2025-ൽ അധികാരം ഏറ്റെടുത്തതുമുതൽ കുടിയേറ്റ നയങ്ങളിൽ കടുത്ത നിലപാടുകളാണ് ട്രംപ് ഭരണകൂടം സ്വീകരിച്ചുപോരുന്നത്. രേഖകളില്ലാത്ത കുടിയേറ്റക്കാരെ പുറത്താക്കുന്നതിനും വിദേശികളുടെ വരവ് പരമാവധി കുറയ്ക്കുന്നതിനുമായി ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐ.സി.ഇ) ഏജന്റുമാർ വഴി ശക്തമായ പരിശോധനകളും റെയ്ഡുകളുമാണ് രാജ്യമൊട്ടാകെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author