ബോംബ് ഭീഷണി; ഇസ്രായേലിൽ നിന്നും പുറപ്പെട്ട വിമാനത്തിന് അടിയന്തര ലാൻഡിംഗ്
Bomb Threat: ബോംബ് ഭീഷണിയെ തുടർന്ന് ഓസ്ട്രിയൻ വിമാനം സോഫിയയിൽ അടിയന്തിര ലാൻഡിങ് നടത്തി
സോഫിയ: ഇസ്രായേലിൽ നിന്നും പുറപ്പെട്ട വിമാനം ബോംബ് ഭീഷണിയെ തുടർന്ന് അടിയന്തരമായി നിലത്തിറക്കിയതായി റിപ്പോർട്ട്. ഓസ്‌ട്രിയൻ എയർലൈൻസ് വിമാനമാണ് ടെൽ അവീവിൽ നിന്നും വിയന്നയിലേക്ക് പുറപ്പെട്ട ശേഷം ബൾഗേറിയയിൽ അടിയന്തിര ലാൻഡിംഗ് ചെയ്തത്.
അധികൃതരുടെ റിപ്പോർട്ട് അനുസരിച്ചു വിമാനത്തിലുള്ളവർ സുരക്ഷിതരാണ് എന്നാണ്. വിമാനത്തിൽ 6 ജീവനക്കാരും 51 യാത്രാക്കാരുമാണ് ഉണ്ടായിരുന്നത്. വിമാനം റൊമാനിയുടെ അതിർത്തിയിൽ എത്തിയപ്പോഴായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത് എന്നാണ് റിപ്പോർട്ട്. അതിനെ തുടർന്നാണ് സോഫിയ വിമാനനത്താവളത്തിൽ വിമാനം അടിയന്തിരമായി ഇറക്കിയത് എന്നാണ് റിപ്പോർട്ട്.
സുരക്ഷാ നടപടിയുടെ ഭാഗമായി ബൾഗേറിയൻ വ്യോമസേനയുടെ മിഗ്-28 യുദ്ധവിമാനം വിമാനത്തിന് അകമ്പടി പോയിരുന്നു. വിമാനം ലാൻഡ് ചെയ്തയുടനെ യാത്രക്കാരെ ഒഴിപ്പിക്കുകയും തുടർന്ന് സുരക്ഷാ സേന വിമാനത്തിൽ പരിശോധന നടത്തകയും ചെയ്തു. യാഹ്‌ട്രക്കാരെ ഉടൻതന്നെ മറ്റ് വിമാനത്തിൽ കയറ്റി ലക്ഷ്യസ്ഥാനത്ത് എത്തിക്കുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.