SOCIAL MEDIA

Newsletter

PARTNER SITES
icons International icons Kerala icons National icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Taliban Girls Education: താലിബാനെ ന്യായീകരിച്ച് സാക്കിര്‍ നായിക്, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടഞ്ഞിട്ടില്ലെന്ന് പരാമര്‍ശം

International

അഫ്ഗാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ വിലക്ക് ന്യായീകരിച്ച സാക്കിര്‍ നായിക്കിന്റെ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധം.

Written By Mekha P Panicker Updated by Mekha P Panicker
Published: Nov 01, 2026, 10:46 AM | Updated: Nov 01, 2026, 10:46 AM

അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്മേല്‍ താലിബാന്‍ ഏര്‍പ്പെടുത്തിയ വിലക്കുകളെ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക് പരസ്യമായി ന്യായീകരിച്ചത് വിവാദത്തില്‍. ഇതിനെതിരെ ഇന്ത്യ, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ത്തിട്ടുള്ളത്.

മാധ്യമങ്ങള്‍ അഫ്ഗാനിസ്ഥാനിലെ യഥാര്‍ത്ഥ സ്ഥിതി വളച്ചൊടിക്കുകയാണെന്ന് സാക്കിര്‍ അവകാശപ്പെട്ടു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം താലിബാന്‍ തടഞ്ഞിട്ടില്ലെന്നും സുരക്ഷിതമായ സാഹചര്യം ഒരുങ്ങുന്നതും യോഗ്യരായ വനിതാ അധ്യാപകരെ ലഭിക്കുന്നതും വരെ സെക്കന്‍ഡറി, ഉന്നത വിദ്യാഭ്യാസം താല്‍ക്കാലികമായി നീട്ടിവെക്കുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞ് അദ്ദേഹം താലിബാന്‍ ഭരണകൂടത്തെ ന്യായീകരിച്ചു.

ആറാം ക്ലാസ് വരെ പ്രാഥമിക വിദ്യാഭ്യാസം ഇപ്പോഴും തുടരുന്നുണ്ടെന്നും എന്നാല്‍ സുരക്ഷിതമായ അന്തരീക്ഷമില്ലാത്തതിനാലും വനിതാ അധ്യാപകരുടെ കുറവ് മൂലമാണ് ഉന്നത വിദ്യാഭ്യാസം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. അഫ്ഗാന്‍ സ്ത്രീകള്‍ ഇസ്ലാമിക പഠനത്തിലും ശരീഅത്തിലും മാസ്റ്റര്‍ ബിരുദങ്ങളും പിഎച്ച്ഡികളും സജീവമായി നേടുന്നുണ്ടെന്നും സാക്കിര്‍ അവകാശപ്പെട്ടു.

മാലാല യൂസഫ്സായിയുടെ പിതാവും ആക്ടിവിസ്റ്റുമായ സിയാവുദ്ദീന്‍ യൂസഫ്സായി സാക്കിറിന്റെ വിവാദ പ്രസ്താവനയെ നിരാശാജനകമെന്ന് വിശേഷിപ്പിച്ചു. താലിബാന്റെ ഇത്തരം നടപടികള്‍ക്ക് മതപരമായ സാധുത നല്‍കാന്‍ ഇത്തരം പ്രഭാഷകര്‍ ശ്രമിക്കുന്നത് വലിയൊരു അനീതിയാണെന്ന് അദ്ദേഹം ചൂണ്ടക്കാട്ടി.

അഫ്ഗാനിസ്ഥാനില്‍നിന്നുള്ള മുന്‍ പാര്‍ലമെന്റ് അംഗം മറിയം സുലൈമാന്‍ഖില്‍ സാക്കിര്‍ നായിക്കിന്റെ പ്രസ്താവനയെ പരിഹസിച്ചു. താലിബാന്‍ ജോലിചെയ്യുന്നതില്‍നിന്ന് വിലക്കിയ അതേ വനിതാ അധ്യാപകരെക്കുറിച്ചാണോ സാക്കിര്‍ നായിക് സംസാരിക്കുന്നതെന്ന് പരിഹാസത്തോടെ ചോദിച്ചു.

അന്താരാഷ്ട്ര സംഘടനകളുടെ കണക്കനുസരിച്ച് താലിബാന്‍ വീണ്ടും അധികാരത്തില്‍ വന്നതിനുശേഷം അഫ്ഗാനിസ്ഥാനില്‍ ലക്ഷക്കണക്കിന് പെണ്‍കുട്ടികള്‍ക്കാണ് സെക്കന്‍ഡറി വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ടത്. ആഗോളതലത്തില്‍ ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ നിലനില്‍ക്കെയാണ് സാക്കിര്‍ നായിക്കിന്റെ വിവാദ പരാമര്‍ശം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author