Palakkad Accident: മനിശ്ശേരിയിൽ കാർ മരത്തിലിടിച്ച് അപകടം; 2 മരണം, രണ്ടുപേരുടെ നില ഗുരുതരം!
Palakkad Accident: പാലക്കാട് മനിശ്ശേരിയിൽ ദാരുണ സംഭവം കാർ മരത്തിലിടിച്ച് രണ്ടുപേർ മരിച്ചു.
പാലക്കാട്: മനിശ്ശേരിയിൽ കാർ മരത്തിലിടിച്ച് അപകടം. അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. കാറിലുണ്ടായിരുന്ന രണ്ടുപേരാണ് മരിച്ചത്. മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
കാറിൽ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. അപകടം നടന്നത് അർധരാത്രി 12:30 ഓടെയാണ്. ഷൊർണൂരിൽ നിന്നും ഒറ്റപ്പാലം ഭാഗത്തേക്ക് വരികയായിരുന്ന കാർ ആണ് മനിശ്ശേരിയിൽ വച്ച് നിയന്ത്രണം വിട്ട് മരത്തിലിടിച്ചത്.
അപകടത്തിൽ മരിച്ചത് പനമണ്ണ സ്വദേശി വൈശാഖും മറ്റൊരാളുമാണ്. അപകടസമയത്ത് പരിസരത്തുണ്ടായിരുന്ന ഒറ്റപ്പാലം പോലീസിന്റെ പട്രോളിംഗ് സംഘമാണ് സ്ഥലത്തെത്തി അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്. 5 പേരിൽ രണ്ടുപേർ മരിച്ചു, രണ്ടുപേർ കാറിൽ കുടുങ്ങിക്കിടക്കുകയാണ്, അഞ്ചാമത്തെയാൾ അപകടത്തിന്റെ ആഘാതത്തിൽ കാറിൽ നിന്ന് പുറത്തേക്ക് തെറിച്ചു പോകുകയായിരുന്നു.
ഇയാൾക്ക് വലിയ പരിക്കൊന്നുമില്ല എന്നാണ് റിപ്പോർട്ട്.
ഷൊർണൂർ പോലീസ് അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേനയെത്തിയാണ് അരമണിക്കൂറത്തെ പരിശ്രമത്തെ തുടർന്ന് രണ്ടുപേരെ പുറത്തെടുത്തത്. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.