iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Palakkad Accident: വടക്കഞ്ചേരിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു, മുപ്പതോളം പേർക്ക് പരിക്ക്

Palakkad Accident: വടക്കഞ്ചേരിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു, മുപ്പതോളം പേർക്ക് പരിക്ക്

പാലക്കാട്: വടക്കഞ്ചേരി തങ്കം ജംഗ്ഷന് സമീപം ദേശീയപാതയിലെ സർവീസ് റോഡിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ് യാത്രക്കാരും ലോറി ഡ്രൈവറുമടക്കം മുപ്പതോളം പേർക്ക് പരിക്കേറ്റു. ഒരു യാത്രക്കാരന്റെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്. കണ്ണമ്പ്ര ഭാഗത്ത് നിന്ന് ടൗണിലേക്ക് പ്രവേശിക്കുകയായിരുന്ന ബസിൽ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലും ബൈക്കിലും ഇടിച്ചാണ് നിന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Palakkad Accident: മനിശ്ശേരിയിൽ കാർ മരത്തിലിടിച്ച് അപകടം; 2 മരണം, രണ്ടുപേരുടെ നില ഗുരുതരം!

Palakkad Accident: മനിശ്ശേരിയിൽ കാർ മരത്തിലിടിച്ച് അപകടം; 2 മരണം, രണ്ടുപേരുടെ നില ഗുരുതരം!

പാലക്കാട്: മനിശ്ശേരിയിൽ കാർ മരത്തിലിടിച്ച് അപകടം. അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. കാറിലുണ്ടായിരുന്ന രണ്ടുപേരാണ് മരിച്ചത്. മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കാറിൽ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. അപകടം നടന്നത് അർധരാത്രി 12:30 ഓടെയാണ്. ഷൊർണൂരിൽ നിന്നും ഒറ്റപ്പാലം ഭാഗത്തേക്ക് വരികയായിരുന്ന കാർ ആണ് മനിശ്ശേരിയിൽ വച്ച് നിയന്ത്രണം വിട്ട് മരത്തിലിടിച്ചത്. അപകടത്തിൽ മരിച്ചത് പനമണ്ണ സ്വദേശി വൈശാഖും മറ്റൊരാളുമാണ്. അപകടസമയത്ത് പരിസരത്തുണ്ടായിരുന്ന ഒറ്റപ്പാലം പോലീസിന്റെ പട്രോളിംഗ് സംഘമാണ് സ്ഥലത്തെത്തി അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്. 5 പേരിൽ രണ്ടുപേർ മരിച്ചു, രണ്ടുപേർ കാറിൽ കുടുങ്ങിക്കിടക്കുകയാണ്, അഞ്ചാമത്തെയാൾ അപകടത്തിന്റെ ആഘാതത്തിൽ കാറിൽ നിന്ന് പുറത്തേക്ക് തെറിച്ചു പോകുകയായിരുന്നു. ഇയാൾക്ക് വലിയ പരിക്കൊന്നുമില്ല എന്നാണ് റിപ്പോർട്ട്. ഷൊർണൂർ പോലീസ് അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേനയെത്തിയാണ് അരമണിക്കൂറത്തെ പരിശ്രമത്തെ തുടർന്ന് രണ്ടുപേരെ പുറത്തെടുത്തത്. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Palakkad News: പാലക്കാട് സഹോദരങ്ങളുടെ മരണം കൊലപാതകം: കുറ്റം സമ്മതിച്ച് അമ്മ, കസ്റ്റഡിയിൽ

Palakkad News: പാലക്കാട് സഹോദരങ്ങളുടെ മരണം കൊലപാതകം: കുറ്റം സമ്മതിച്ച് അമ്മ, കസ്റ്റഡിയിൽ

പാലക്കാട്: സഹോദരങ്ങളായ രണ്ട് കുട്ടികളെ കുളിമുറിയിലെ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികളുടെ മാതാവ് നിവേദ്യയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടികളെ കൊലപ്പെടുത്തിയതാണെന്ന് ഇവർ സമ്മതിച്ചതായി പോലീസ് അറിയിച്ചു. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. കുട്ടികളുടെ മരണത്തിൽ സംശയമുണ്ടായിരുന്നതായി അച്ഛൻ ജോൺകുമാർ പറഞ്ഞു. വടകരപ്പതി പഴണിയാർപാളയം മണൽക്കാട് ജോൺകുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (അഞ്ച്), റോബിൻ ക്രിസ്‌റ്റിഫർ (മൂന്ന്) എന്നിവരെയാണ് ഇന്നലെ കുളിമുറിയിലെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ‌നാട്ടുകാരുടെ പരാതിക്ക് പിന്നാലെയാണ് നിവേദ്യയെ പോലീസ് കസ്റ്റഡയിൽ എടുത്തത്. ചൊവ്വാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം. മേനോൻപാറ കൂരാങ്കാട്ടിലെ വാടകവീട്ടിലാണ് സംഭവം നടന്നത്. വിറകുവെട്ടു തൊഴിലാളിയായ ജോൺകുമാറും കുടുംബവും രണ്ടുമാസം മുൻപാണ് ഇവിടെ വാടകയ്ക്ക് താമസത്തിനെത്തിയത്. സംഭവദിവസം രാവിലെ ജോൺകുമാർ പണിക്കുപോയ സമയം വീട്ടിൽ നിവേദ്യയും മക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. വീടിന് മുൻവശത്ത് ജോലികൾ ചെയ്യുകയായിരുന്ന നിവേദ്യ, ഏറെ നേരമായി കുട്ടികളുടെ ശബ്ദം കേൾക്കാതെ വന്നതോടെ തിരച്ചിൽ നടത്തുകയായിരുന്നുവെന്നാണ് പോലീസിന് നൽകിയ മൊഴി. സമീപവീടുകളിൽ ഉൾപ്പെടെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വീട്ടുമുറ്റത്തെ കുളിമുറിയിൽ പരിശോധിച്ചപ്പോഴാണ് ടാങ്കിലെ വെള്ളത്തിൽ കുട്ടികളെ ചലനമറ്റ നിലയിൽ കണ്ടെത്തിയതെന്നായിരുന്നു നിവേദ്യ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇവരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻതന്നെ കുട്ടികളെ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട മൂത്തകുട്ടി, മേനോൻപാറ ഗവ. യു.പി. സ്‌കൂളിലെ എൽ.കെ.ജി. വിദ്യാർഥിനിയായ ജെനിഫർ ജൂലിയറ്റ്, കഴിഞ്ഞ രണ്ടുദിവസമായി സ്‌കൂളിൽ പോയിരുന്നില്ലെന്നും വ്യക്തമായിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
NIA: ഭീകരവാദ സംഘടനകളിലേക്ക് റിക്രൂട്ട്‌മെന്റ്: അസം സ്വദേശിയെ പട്ടാമ്പിയിൽ നിന്ന് പിടികൂടി എൻഐഎ

NIA: ഭീകരവാദ സംഘടനകളിലേക്ക് റിക്രൂട്ട്‌മെന്റ്: അസം സ്വദേശിയെ പട്ടാമ്പിയിൽ നിന്ന് പിടികൂടി എൻഐഎ

പാലക്കാട്: ഭീകരവാദ ബന്ധം ആരോപിച്ച് അസം സ്വദേശിയെ പട്ടാമ്പിയിൽ നിന്ന് എൻഐഎ കസ്റ്റഡിയിലെടുത്തു. ഭീകരവാദ സംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. പട്ടാമ്പി വിളയൂർ എടപ്പലത്തെ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്ന ഇയാളെ എൻഐഎ സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് പിടികൂടിയത്. അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനങ്ങളും റിക്രൂട്ട്‌മെന്റും സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് ദേശീയ അന്വേഷണ ഏജൻസി‌ രാജ്യവ്യാപക പരിശോധന നടത്തിയത്. അസം, പശ്ചിമ ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിലെ 16 കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് നടന്നത്. അസമിലെ 10 ഇടങ്ങളിലും പശ്ചിമ ബംഗാളിലെ 5 ഇടങ്ങളിലും കേരളത്തിലെ ഒരു കേന്ദ്രത്തിലുമായിരുന്നു പരിശോധന. യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നതും സംഘടനയുടെ ശൃംഖല വ്യാപിപ്പിക്കുന്നതും തടയുന്നതിന്റെ ഭാഗമായാണ് എൻ.ഐ.എയുടെ ഈ നടപടി. ഭീകര ഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ട് 11 പ്രതികൾക്കെതിരെ ഗുവാഹത്തിയിലെ എൻ.ഐ.എ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഭാരതീയ ന്യായ സംഹിത, നിയമവിരുദ്ധ പ്രവർത്തന തടയൽ നിയമം എന്നിവയിലെ കർശന വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിരോധിത സംഘടനയായ ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ പ്രവർത്തനം ഇന്ത്യയിൽ ശക്തമാക്കുന്നതിനായി, സംഘടനയിലെ മുതിർന്ന അംഗമായ 'ഇമാം മഹ്‌മൂദ് ഹബീബുള്ള'യുടെ നേതൃത്വത്തിലാണ് IMK രൂപീകരിച്ചതെന്ന് എൻ.ഐ.എ വ്യക്തമാക്കി. പശ്ചിമ ബംഗാൾ, അസം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്വാധീനം ഉറപ്പിക്കാനായിരുന്നു പദ്ധതി. രഹസ്യ യോഗങ്ങൾ, തീവ്രവാദ പഠന ക്ലാസുകൾ, ലഘുലേഖ വിതരണം, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴിയാണ് പ്രതികൾ രാജ്യവിരുദ്ധ പ്രചാരണം നടത്തിയിരുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Palakkad News: കളിക്കുന്നതിനിടെ കുളിമുറിയിലെ വാട്ടർ ടാങ്കിൽ വീണു; പാലക്കാട് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

Palakkad News: കളിക്കുന്നതിനിടെ കുളിമുറിയിലെ വാട്ടർ ടാങ്കിൽ വീണു; പാലക്കാട് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

പാലക്കാട്: കുളിമുറിയിൽ വെള്ളം നിറച്ചുവെച്ചിരുന്ന വാട്ടർ ടാങ്കിൽ വീണ് പിഞ്ചുസഹോദരങ്ങൾ മരിച്ചു. വടകരപ്പതി മണൽകാട് സ്വദേശികളായ ജോൺ കുമാർ - നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപാറ കൂരാങ്കാട്ടിലെ വാടകവീട്ടിലാണ് അപകടമുണ്ടായത്. കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. കളിക്കുന്നതിനിടയിൽ കുളിമുറിയിലെ വാട്ടർ ടാങ്കിൽ അബദ്ധത്തിൽ വീണതാണെന്നാണ് പ്രാഥമിക നിഗമനം. കുട്ടികൾ വീണുകിടക്കുന്നത് കണ്ട ഉടൻതന്നെ നാട്ടുകാർ അത്താണിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണപ്പെട്ട ജെന്നിഫർ മേനോൻപാറ യു.പി സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിനിയാണ്. അതേസമയം ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് കായലിൽ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ തിരുനൽവേലിയിൽ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ ആറംഗ സംഘത്തിലെ സുഗൻ ആണ് മരിച്ചത്. ‌ഉച്ചയ്ക്ക് 12 മണിയോടെ പുന്നമട സ്റ്റാർട്ടിങ് പോയിന്റിലായിരുന്നു അപകടം. 'റെഡ് കാസ്റ്റിൽ വാരാഹരി' എന്ന ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെ കുട്ടി അബദ്ധത്തിൽ വെള്ളത്തിൽ വീഴുകയായിരുന്നു. ഉടൻതന്നെ ബോട്ട് ജീവനക്കാരും നാട്ടുകാരും ചേർന്ന് കുട്ടിയെ കരയ്ക്കെത്തിച്ച് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Kalladikkode Lorry Accident: ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ വെന്തു മരിച്ചു

Kalladikkode Lorry Accident: ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ വെന്തു മരിച്ചു

കോഴിക്കോട്: ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ വെന്തു മരിച്ചതായി റിപ്പോർട്ട്. അപകടം നടന്നത് പാലക്കാട്-കോഴിക്കോട് ദേശീയ പാതയിൽ കല്ലടിക്കോടിന് സമീപമാണ്. അപകടത്തെ തുടർന്ന് പൊള്ളലേറ്റ ലോറി ഡ്രൈവർ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ദീന് മരിച്ചു. കൂട്ടിയിടിച്ചത് അററക്കപ്പൊടി കയറ്റി വരികയായിരുന്ന ലോറിയും കണ്ടെയ്നർ ലോറിയും തമ്മിലായിരുന്നു. അതിൽ മരിച്ചത് അറക്കപ്പൊടി കയറ്റിയ ലോറിയുടെ ഡ്രൈവറാണ്. അയാളെ ആശുപതിയിൽ എത്തിക്കുന്നതിന് മുന്നേ മരിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ കണ്ടെയ്നർ ലോറി ഡ്രൈവറായ അതിഥി തൊഴിലാളി ആശുപത്രിയിൽ ചികിത്സയിലാണ്. ആളിക്കത്തിയ തീ അയച്ചത് ഫയർഫോഴ്സ് എത്തിയാണ്. അപകടത്തെ തുടർന്ന് പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂർ മുതൽ കല്ലടിക്കോട് വരെ ഗതാഗതക്കുരുക്കുണ്ടായി. അപകടം നടന്നത് ഇന്ന് പുലർച്ചെയാണ്. വീണ്ടും ജീവനെടുത്ത്‌ കാട്ടാന; പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളി മരിച്ചു പൂപ്പാറയിൽ കാട്ടാന ആക്രമണത്തില്‍ തൊഴിലാളി മരിച്ചതായി റിപ്പോർട്ട്. സംഭവമേ നടന്നത് തലക്കുളം എസ്റ്റേറ്റിലാണ്. മരിച്ചത് തമിഴ്‌നാട് സ്വദേശിയായ തൊഴിലാളി ഒച്ച് തേവര്‍ ആണ്. ഗുരുരുതരമായി പരിക്കേറ്റ തൊഴിലാളിയെ ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എസ്റ്റേറ്റില്‍ രാവിലെ മുതല്‍ കാട്ടാനക്കൂട്ടം തമ്പടിച്ചിട്ടുണ്ടായിരുന്നു. തുടർച്ചയായി ബിഎല്‍ റാം, തലക്കുളം മേഖലകളില്‍ കാട്ടാനയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി നാട്ടുകാര്‍ അറിയിച്ചിട്ടുണ്ട്. ഈ മേഖലയിൽ കഴിഞ്ഞ 20 വര്‍ഷത്തിനിടെ 40 ഓളം പേരാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്.

Tap to read more