SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Chakkakomban Mission: ആദ്യ വെടിയിൽ മയങ്ങിയില്ല, കാലാവസ്ഥയും പ്രതികൂലം! ചക്കക്കൊമ്പൻ ദൗത്യം ഇന്നത്തേക്ക് ഉപേക്ഷിച്ചു

Kerala

വെടിയേറ്റിട്ടും മയങ്ങാത്തതും പ്രതികൂല കാലാവസ്ഥയും മൂലം ചക്കക്കൊമ്പൻ ദൌത്യം ഉപേക്ഷിച്ചു.

Edited by Karthika V Updated by Karthika V
Published: Nov 25, 2026, 06:42 PM | Updated: Nov 25, 2026, 06:42 PM

ഇടുക്കി: ചക്കക്കൊമ്പന്‍ ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു. 10 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ആദ്യ ഡോസ് മയക്കുവെടി വെച്ചെങ്കിലും ആന മയങ്ങാതെ വന്നതോടെയാണ് ദൗത്യം അവസാനിപ്പിച്ചത്. രണ്ടാമത്തെ ഡോസ് മയക്കുവെടി ആനയ്ക്ക് കൊണ്ടിരുന്നില്ല. ഉച്ചതിരിഞ്ഞ് 3.38ഓടെയാണ് ഓമനക്കുഴി ഭാഗത്തുവെച്ച് ചക്കക്കൊമ്പന് ആദ്യ ഡോസ് മയക്കുവെടി വെച്ചത്. ഇതിന് പിന്നാലെ അൽപദൂരം ഓടിയ ആന പിന്നീട് നിന്നു. തുടർന്ന് മയങ്ങുന്നുണ്ടോ എന്ന് അധികൃതർ നിരീക്ഷിച്ചുവരികയായിരുന്നു.

ആദ്യ മയക്കുവെടിയേറ്റിട്ടും ആന മയങ്ങാതായതോടെയാണ് രണ്ടാമത്തെ വെടിവെച്ചത്. എന്നാല്‍ ഇത് കൊണ്ടിരുന്നില്ല. തുടർന്ന് കാലാവസ്ഥയും പ്രതികൂലമായതോടെ ദൗത്യം ഇന്നത്തേക്ക് ഉപേക്ഷിക്കുകയായിരുന്നു. അതേസമയം, ദൗത്യത്തിനായി സിമന്റ് പാലത്തെ ബേസ് ക്യാമ്പിൽ നിന്ന് ഓമനക്കുഴിയിലേക്ക് കുങ്കിയാനകൾ പുറപ്പെട്ടിരുന്നു. ചക്കക്കൊമ്പനെ ഇന്ന് രാത്രി പൂര്‍ണമായി നിരീക്ഷിക്കും. ശേഷം നാളെ പുലര്‍ച്ചെ നാലരയോടെ ദൗത്യം പുനരാരംഭിക്കും.

സുരക്ഷിതമല്ലാത്ത സ്ഥലമായിരുന്നതിനാൽ ആനയെ നേരത്തെ മയക്കുവെടി വയ്ക്കാൻ സാധിച്ചിരുന്നില്ല. മയക്കുവെടിവച്ച് അരമണിക്കൂറിനുള്ളിൽ ആന മയങ്ങുമെന്നാണ് കരുതിയിരുന്നത്. ആന മയങ്ങിയാൽ റേഡിയോ കോളർ ഘടിപ്പിക്കാനായാണ് കുങ്കിയാനകളെ തയാറാക്കി നിർത്തിയിരുന്നത്. എന്നാൽ ആന മയങ്ങാത്തത് മൂലം ദൗത്യം ഉപേക്ഷിക്കേണ്ടി വന്നു.

ചക്കക്കൊമ്പനെ മയക്കുവെടിവെക്കാൻ അനുയോജ്യമായ സാഹചര്യമില്ല എന്ന വിലയിരുത്തലിൽ ഉച്ച വരെ ദൗത്യം നിർത്തിവച്ചിരുന്നു. ഇന്ന് രാവിലെ 80 ഏക്കർ കോളനിക്ക് അടുത്തുള്ള പൊന്നു സ്വാമി എസ്റ്റേറ്റിൽ വച്ചാണ് ആനയെ വനം വകുപ്പ് ഉദ്യോഗസ്ഥർ ആദ്യം കണ്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author