Sabarimala: ചിത്തിര ആട്ടത്തിരുനാൾ പൂജകൾക്കായി ശബരിമല നട വൈകുന്നേരം തുറക്കും
Sabarimala: ശബരിമല നട ഇന്ന് വൈകുന്നേരം തുറക്കും. നാളെയാണ് ചിത്തിര ആട്ടത്തിരുനാൾ.
ശബരിമല: ചിത്തിര ആട്ടത്തിരുനാളുമായി ബന്ധപ്പെട്ടുള്ള പൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം തുറക്കും. ശബരിമലയിലെ ചിത്തിര ആട്ടത്തിരുനാൾ നടക്കുന്നത് നവംബർ 7 ആയ നാളെയാണ്.
ഇന്ന് വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇഡി നട തുറക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. നാളെ രാവിലെ 5 മണിക്കാണ് ദർശനത്തിനായി നട തുറക്കുന്നത്.
തുടർന്ന് വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും. ചിത്തിര ആട്ട തിരുനാളുമായി നിബന്ധപ്പെട്ട പൂജകൾക്ക് ശേഷം രാത്രി 10 മണിയോടെ നട അടയ്ക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.