SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

CM VD Satheesan: പിണറായി വിജയന്റെ കസ്റ്റഡിയിൽ അടിയന്തര ഇടപെടൽ; ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി വി. ഡി. സതീശൻ

Kerala

ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത പിണറായി വിജയൻറെ മോചനത്തിന് അടിയന്തര ഇടപെടൽ നടത്തി വി.ഡി സതീശൻ.

Edited by Karthika V Updated by Karthika V
Published: Oct 10, 2026, 05:35 PM | Updated: Oct 10, 2026, 05:35 PM

തിരുവനന്തപുരം: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിക്കുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മോചനത്തിനായി അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി. ഡി. സതീശൻ. നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ചീഫ് സെക്രട്ടറിക്ക് അദ്ദേഹം നിർദ്ദേശം നൽകി. ഡൽഹിയിലെ റെസിഡന്റ് കമ്മീഷണറുമായി ബന്ധപ്പെട്ട് മോചനത്തിന് വേണ്ട നടപടികൾ സ്വീകരിക്കാനും നിർദ്ദേശമുണ്ട്. കസ്റ്റഡിയിലെടുത്ത ശേഷം മൂന്നര മണിക്കൂറോളം വാഹനത്തിൽ വട്ടം കറക്കിയതിനെ തുടർന്ന് പിണറായി വിജയന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെന്ന വിവരങ്ങൾക്ക് പിന്നാലെയാണ് സർക്കാരിന്റെ വേഗത്തിലുള്ള ഇടപെടൽ.

പിണറായി വിജയന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട വിവരം പുറത്തുവിട്ടത് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ജോൺ ബ്രിട്ടാസ് എം.പിയാണ്. പ്രായത്തിന്റെ പരിഗണന പോലും നൽകാതെ കൃത്യസമയത്ത് മരുന്നും ഭക്ഷണവും നൽകാൻ ഡൽഹി പോലീസ് തയ്യാറായില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഉയർന്ന ഉദ്യോഗസ്ഥരുടെ നിർദ്ദേശമില്ലാതെ വിട്ടയക്കില്ലെന്ന നിലപാടിലാണ് പോലീസെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു. എന്നാൽ പിണറായി ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും വൈകാതെ വിട്ടയക്കുമെന്നുമാണ് പോലീസിന്റെ വിശദീകരണം.

രാവിലെ പതിനൊന്ന് മണിയോടെ കസ്റ്റഡിയിലെടുത്ത മുൻ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കളെ മൂന്നര മണിക്കൂറിന് ശേഷമാണ് ഡൽഹി പോലീസ് മന്ദിർ മാർഗ് സ്റ്റേഷനിലെത്തിച്ചത്. വാഹനത്തിലുണ്ടായിരുന്ന മന്ത്രി കെ. എൻ. ബാലഗോപാലും ജോൺ ബ്രിട്ടാസ് എം.പിയും ശക്തമായി പ്രതിഷേധിച്ചെങ്കിലും ഡൽഹി പോലീസ് അവഗണന തുടരുകയായിരുന്നു. പിണറായി വിജയന്റെ മരുന്നും ഭക്ഷണവും മുടങ്ങിയെന്ന് ഒപ്പമുണ്ടായിരുന്ന നേതാക്കൾ സോഷ്യൽ മീഡിയ ലൈവിലൂടെ പുറത്തുവിട്ടു. പ്രായമായ മുതിർന്ന നേതാവിനോട് പോലീസ് അങ്ങേയറ്റം മോശമായാണ് പെരുമാറിയതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

TAGS:

About the Author