SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Crime News: തൃശൂരിൽ ദമ്പതികൾ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ

Kerala

മകനാണ് വീടിനുള്ളിൽ മാതാപിതാക്കൾ വെട്ടേറ്റ് മരിച്ചതായി ആദ്യം കണ്ടത്.

Written By Roniya Baby Updated by Roniya Baby
Published: Nov 27, 2026, 08:58 PM | Updated: Nov 27, 2026, 08:58 PM

തൃശൂർ: കിഴുപ്പിള്ളിക്കരയിൽ ദമ്പതിമാരെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ നഗരത്തിൽ ഇലക്ട്രോണിക്സ് മൊത്തവ്യാപാര സ്ഥാപനം നടത്തുന്ന സന്തോഷ് (55), ഭാര്യ ഷിനി (46) എന്നിവരാണ് മരണപ്പെട്ടത്. വീടിൻറെ അടുക്കള ഭാഗത്താണ് ഇരുവരുടെയും മൃതദേഹങ്ങൾ കിടന്നിരുന്നത്.

വെള്ളിയാഴ്ച ഉച്ചയോടെ കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയ ഇവരുടെ മകനാണ് ദാരുണമായ ഈ സംഭവം ആദ്യം കാണുന്നത്. വീട്ടിലെത്തിയപ്പോൾ അടുക്കളയുടെ വാതിൽ ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലാണെന്ന് കണ്ട് സംശയം തോന്നിയതിനെ തുടർന്ന് വാതിൽ ബലമായി ചവിട്ടിത്തുറന്ന് ഉള്ളിൽ കടന്നപ്പോഴാണ് വെട്ടേറ്റ നിലയിൽ മാതാപിതാക്കളുടെ മൃതദേഹം കണ്ടത്.

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് സ്വയം കഴുത്തറുത്ത് ജീവനൊടുക്കിയതാകാം എന്നാണ് പോലീസിൻറെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author