Dhanraj Murder Case Verdict: സിവി ധനരാജ് വധക്കേസ്: ആദ്യ 3 പ്രതികൾ കുറ്റക്കാർ
വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ബിജെപി-ആര്‍എസ്എസ് സംഘം വെട്ടി വീഴ്ത്തുകയായിരുന്നു.
തളിപ്പറമ്പ്: തളിപ്പറമ്പിൽ സിപിഎം പ്രവർത്തകൻ സിവി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആദ്യ മൂന്നു പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധിച്ചു. പ്രതികളായ ടിപി ബിജു, എം വിപിന്‍, വൈശാഖ് എന്നിവരെയാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
കേസിലെ ബാക്കിയുള്ള 16 പ്രതികളെയും വെറുതെ വിട്ടു. കേസിൽ വിധി പറഞ്ഞത് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ എന്‍ പ്രശാന്ത് ആണ്. പ്രതികളുടെ ശിക്ഷയിൽ മേലുള്ള വാദം മറ്റന്നാള്‍ നടക്കും. ഈ കേസിൽ പത്തുവർഷത്തിന് ശേഷമായിരുന്നു കോടതിയുടെ വിധി. കേസിൽ പ്രോസിക്യൂഷൻ കനത്ത തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്.
എം വിപിന്‍, വൈശാഖ് എന്നിവർ സഹോദരങ്ങളാണ്. കേസിലെ 4 മുതൽ 20 വരെയുള്ള പ്രതികളെയാണ് വെറുതെവിട്ടത്. 20 പ്രതികളിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു അതുകൊണ്ടുതന്നെ 19 പ്രതികളുടെ വിചാരണയാണ് പൂർത്തിയായത്. 2016 ജൂലൈയിൽ ആയിരുന്നു കൊലപാതകം നടന്നത്. രാത്രി വീട്ടിലേക്ക് പോകുകയായിരുന്ന ധനരാജിലെ ഒരു സംഘം വീടിനു മുന്നിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.