SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

ബേക്കറികൾ വഴി ഹോർട്ടി വൈൻ, ഉത്തരവ് മരവിപ്പിച്ചു; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ നീക്കി

Kerala

എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സ്ഥാനത്ത് നിന്ന് സികെ അനിൽകുമാറിനെ മാറ്റി പകരം സുഭാഷ് വിയെ നിയമിച്ചു.

Written By Roniya Baby Updated by Roniya Baby
Published: Oct 18, 2026, 08:21 PM | Updated: Oct 18, 2026, 08:21 PM

തിരുവനന്തപുരം: സികെ അനിൽകുമാറിനെ അബ്കാരി ചുമതലയുള്ള എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സ്ഥാനത്ത് നിന്ന് നീക്കി. സുഭാഷ് വി ആണ് പുതിയ അബ്കാരി ഡെപ്യൂട്ടി കമ്മീഷണർ ആകുക.

ഹോർട്ടി വൈൻ ബേക്കറികൾ വഴി വിൽപ്പന നടത്താൻ തീരുമാനം എടുത്തതിന് പിന്നാലെയാണ് സർക്കാർ നടപടി. അതേസമയം, ഹോർട്ടി വൈൻ ബേക്കറികൾ വഴി വിൽക്കാനുള്ള ഉത്തരവ് എക്സൈസ് വകുപ്പ് മരവിപ്പിച്ചിട്ടുണ്ട്.

സൂപ്പർമാർക്കറ്റുകളിലും മാളുകളിലും വിൽപ്പന നടത്താനും വിലക്കുണ്ട്. അനിൽ കുമാറിനെ കഴിഞ്ഞ സർക്കാരിൻറെ കാലത്താണ് അബ്കാരി ചുമതലയുള്ള എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചത്.

ഹോർട്ടി വൈൻ വിൽക്കാനുള്ള ഉത്തരവ് അനിൽകുമാറിൻറെ നിർദേശത്തിൻറെ അടിസ്ഥാനത്തിലാണ് എക്സൈസ് കമ്മീഷണർ പുറത്തിറക്കിയതെന്നാണ് കണ്ടെത്തിയത്. ഈ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് ഇന്ന് അവധിയായിരുന്നിട്ടും അനിൽകുമാറിനെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സ്ഥാനത്ത് നിന്ന് നീക്കിയത്. ബേക്കറികൾ വഴി ഹോർട്ടി വൈൻ വിൽക്കാൻ സർക്കാർ അറിയാതെയാണ് ഉത്തരവ് ഇറക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author