SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Abhimanyu Maharajas Murder: അഭിമന്യു വധക്കേസ് വിചാരണ ഈ മാസം 15-ന് തന്നെ തുടങ്ങും, പ്രതികളുടെ ഹർജി ഹൈക്കോടതിയും തള്ളി

Kerala

അഭിമന്യു വധക്കേസിൽ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. വിചാരണ ഒക്ടോബർ 15-ന് പരസ്യമായി നടക്കും.

Written By Mekha P Panicker Updated by Roniya Baby
Published: Oct 07, 2026, 03:09 PM | Updated: Oct 07, 2026, 03:09 PM

കൊച്ചി: അഭിമന്യു വധക്കേസിൽ പ്രതികൾക്ക് വീണ്ടും തിരിച്ചടി. കേസിൽ രഹസ്യ വിചാരണവേണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതിയും തള്ളി. സമാന ആവശ്യം മുമ്പ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നിരസിച്ചതിന് പിന്നാലെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ വിചാരണ മുൻപ് നിശ്ചയിച്ച പ്രകാരം ഈ മാസം 15-ന് തന്നെ തുടങ്ങും.

കേസിന്റെ വിചാരണ നടപടികൾ അടച്ചിട്ട മുറിയിൽ മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും ബന്ധുക്കൾക്കും പ്രവേശനം നൽകാതെ വേണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. മഹാരാജാസ് കോളേജ് അടുത്തായതിനാൽ അവിടെനിന്നുള്ള വിദ്യാർത്ഥികളടക്കം കേസിന്റെ വിചാരണയിൽ കോടതിയിൽ എത്തുമെന്നും തങ്ങളുടെ ഫോട്ടോ മാധ്യമങ്ങളിൽ വരുന്നത് ഭാവിജീവിതത്തെ ദോഷകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികൾ രഹസ്യവിചാരണ ആവശ്യപ്പെട്ടത്. എന്നാൽ ഈ വാദങ്ങളെല്ലാം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയും ഇപ്പോൾ ഹൈക്കോടതിയും തള്ളി. വിചാരണ പരസ്യമായി ഒക്ടോബർ 15-ന് ആരംഭിക്കുമെന്ന് കോടതി വ്യക്തമാക്കി.

2018 ജൂലൈ 2-നാണ് മഹാരാജാസ് കോളേജ് ക്യാമ്പസിൽ വെച്ച് രണ്ടാം വ‌ർഷ കെമിസ്ട്രി ബിരുദ വിദ്യാർത്ഥിയായ അഭിമന്യു കൊല്ലപ്പെടുന്നത്. കോളേജിലെ എസ്എഫ്ഐ (SFI) യൂണിറ്റ് അംഗമായ അഭിമന്യുവിനെ, പോസ്റ്റർ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് രാത്രിയിൽ ക്യാമ്പസിൽ വെച്ച് കുത്തിക്കൊന്നത്. കേസിൽ പോപ്പുലർ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവർത്തകരായ 27 പേരെയാണ് പോലീസ് പ്രതിചേ‌ർത്തത്. ഇതിൽ 16 പേരാണ് നിലവിൽ വിചാരണ നേരിടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author