Kollam Murder: മകളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊന്നശേഷം തൂങ്ങിമരിച്ചു; സംഭവം പത്തനാപുരത്ത്
Kollam Murder Updates: സംശയവും അതിനെ ചൊല്ലിയുള്ള വഴക്കുമാണ് കൊലപാതകത്തിന് കാരണം എന്നാണ് പോലീസ് പറയുന്നത്.
കൊല്ലം: ഭാര്യയെ മകളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. സംഭവം നടന്നത് പത്തനാപുരം പട്ടാഴിയിലാണ്.
പന്തപ്ലാവ് സ്വദേശി ബിനുവാണ് ഭാര്യ ക്രിസ്റ്റിയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്. മകളുടെ മുന്നിൽ വച്ചായിരുന്നു ദാരുണ സംഭവം നടന്നത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു നാടിനെ ഞെട്ടിച്ച ക്രൂര കൊലപാതകം നടന്നത്.
കൊലപാതകത്തിന് കാരണം കുടുംബ പ്രശ്നങ്ങളായിരുന്നു. പ്രശ്നങ്ങളെ തുടർന്ന് കുന്നിക്കോട് പോലീസ് ശനിയാഴ്ച ഇരുവരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ശേഷം സ്വന്തം വീട്ടിലേക്ക് പോയ ക്രിസ്റ്റി തിരികെ പന്തപ്ലാവിലെ വീട്ടിലെത്തി തുണി എടുക്കുന്നതിനിടെ ഭർത്താവുമായി വഴക്കുണ്ടാകുകയും അതിനിടയിൽ ബിനു വെട്ടുകത്തിയെടുത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തും മുന്നേ ബിനു അടുക്കളയിൽ തൂങ്ങിമരിച്ചിരുന്നു.
സംശയത്തിന്റെ പേരിൽ ബിനു ഭാര്യയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. തുടർന്ന് ഭാര്യ ക്രിസ്റ്റി കുന്നിക്കോട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഒത്തുതീർപ്പിന്റെ ഭാഗമായി ശനിയാഴ്ച ഇരുവരെയും പോലീസ് സ്റ്റേഷനിൽ വിളിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് പോലീസിന്റെ നിർദേശപ്രകാരം ക്രിസ്റ്റി കലയപുരത്തെ സ്വന്തം വീട്ടിലേക്ക് പോയി.
തുടർന്ന് ഞായറാഴ്ച വൈകുന്നേരം മകൾ ബിറ്റിക്കൊപ്പം പന്തപ്ലാവിലെ വീട്ടിലെത്തി തുണികൾ എടുക്കുന്നതിനിടെ ബിനുവുമായി വാക്കേറ്റമുണ്ടാകുകയും. പ്രകോപിതനായ ബിനു വെട്ടുകത്തി ഉപയോഗിച്ച് ക്രിസ്റ്റിയെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. നെഞ്ചിനും തലയ്ക്കും കഴുത്തിനും വെട്ടേറ്റ് രക്തം വാർന്നായിരുന്നു ക്രിസ്റ്റി മരിച്ചത്.
അമ്മയെ കൊലപ്പെടുത്തുനന്ത കണ്ട മകൾ നിലവിളിച്ചുകൊണ്ട് ഓടിരക്ഷപ്പെടുകയും പോലീസിനെയും ബന്ധുക്കളെയും വിവരമറിയിക്കുകയും ചെയ്തു. ഇതിനിടയിൽ നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ബിനുവിനെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തോടെ തുടർന്ന് കൊട്ടാരക്കര ഡിവൈ.എസ്.പി എസ്. ഷെരീഫ്, കുന്നിക്കോട് എസ്.എച്ച്.ഒ ശരത് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്നലെ രാവിലെ പാലക്കാട് അട്ടപ്പാടിയിൽ വീടിനുള്ളിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മരിച്ച നിലയിൽ കണ്ടെത്തിയത് സിന്ധു എന്ന 53 കാരിയെയാണ്. തലയിൽ പ്ലാസ്റ്റിക് കവർ കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്.
കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ സിന്ധുവിന്റെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. രാവിലെ 11 മണിയോടെ അടുത്ത ബന്ധുക്കളാണ് സിന്ധുവിന്റെ മൃതദേഹം തലയിൽ പ്ലാസ്റ്റിക് കവർ കെട്ടിയ നിലയിൽ കണ്ടെത്തിയത്. വീട്ടിൽ സിന്ധുവും ഭർത്താവും മാത്രമാണ് താമസിച്ചിരുന്നത്. കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് അട്ടപ്പാടി പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.