SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

വ്യാജ സൗന്ദര്യവർധക വസ്തുക്കളും പ്രോട്ടീൻ പൊടികളും വിറ്റാൽ ലൈസൻസ് പോകും! കർശന നടപടിയിലേക്ക് ആരോഗ്യവകുപ്പ്, വ്ലോ​ഗർമാർക്കും കിട്ടും പണി

Kerala

വ്യാജ ക്രീമുകളും പ്രോട്ടീൻ പൊടികളും വിൽക്കുന്നവർക്കെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്. ലൈസൻസ് സ്ഥിരമായി റദ്ദാക്കാനാണ് തീരുമാനം.

Edited by Karthika V Updated by Karthika V
Published: Nov 22, 2026, 07:14 PM | Updated: Nov 22, 2026, 07:14 PM

കൊച്ചി: സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സൗന്ദര്യവർധകവസ്തുക്കളും പ്രോട്ടീൻ പൊടികളും വിൽക്കുന്നത് തടയാൻ ആരോ​ഗ്യവകുപ്പ്. തീരുമാനത്തിന് പിന്നാലെ എല്ലാ ജില്ലകളിലും വ്യാപക പരിശോധന നടത്താൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം വസ്തുക്കൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കാനാണ് തീരുമാനം. സൗന്ദര്യവർധക വസ്തുക്കൾക്ക് പുറമെ പേശീബലത്തിനും ശാരീരിക ഉത്തേജനത്തിനുമെന്ന വ്യാജപരസ്യങ്ങളിലൂടെ ഗുളികകൾ, ഓയിന്റ്മെന്റുകൾ, തൈലങ്ങൾ എന്നിവ വിൽപ്പന നടത്തുന്നവരെ കണ്ടെത്തി ക്രിമിനൽ നടപടി സ്വീകരിക്കും. ഉൽപ്പന്നങ്ങളെക്കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്ലോഗർമാർക്കെതിരെയും കർശന നടപടിയുണ്ടാകും.

സംസ്ഥാനത്ത് മംഗലാപുരം - കാസർകോട് കേന്ദ്രീകരിച്ചാണ് ഇത്തരം വസ്തുക്കൾ ഓൺലൈനായി വിറ്റഴിക്കുന്നതെന്നാണ് വിലയിരുത്തൽ. പാകിസ്ഥാൻ വഴിയെത്തുന്ന ഇത്തരം ഉൽപ്പന്നങ്ങളിൽ നിർമ്മാതാക്കളുടെ പേര്, നിർമ്മാണ തീയതി, കാലാവധി എന്നിവയൊന്നും രേഖപ്പെടുത്താറില്ലെന്ന് ഡ്രഗ്സ് കൺട്രോൾ വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. ഫേസ്ക്രീമിലെ വിഷബാധയേറ്റ് മലപ്പുറത്ത് 17-കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്റെ ഈ നിർണ്ണായക ഇടപെടൽ.

അതേസമയം സൗന്ദര്യവർധക ഉത്പന്നങ്ങളിലെ വ്യാജന്മാരെ കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് നടത്തിയ ഓപ്പറേഷൻ സൗന്ദര്യയിൽ ഹെവി മെറ്റൽ സാന്നിധ്യമാണ് ഫെയർനെസ്റ്റ് ക്രീമുകളിൽ കണ്ടെത്തിയത്. ചില ക്രീമുകളിൽ അനുവദനീയമായതിലും 20000 മടങ്ങ് മെർക്കുറി സാന്നിധ്യം കണ്ടെത്തി. സൗജന്യ സാമ്പിളുകളിലും, ചില ലിപ്സിറ്റിക്കുകളിലും ഹാനികരമായ വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ നിയമപരമായി മുന്നോട്ട് പോകുമെന്നാണ് ഫേസ്ക്രീമിലെ വിഷബാധമൂലം ഗുരുതരമായ വൃക്കരോഗം ബാധിച്ച 17 കാരി വ്യക്തമാക്കിയത്. ഉപയോഗിച്ചിരുന്ന ക്രീമിന്റെ സാമ്പിൾ പോലീസിന് നൽകിയിട്ടുണ്ടെന്ന് പെൺകുട്ടി പറഞ്ഞു. എഫ് ട്യൂൺ എന്ന ക്രീമിൽ നിന്നാണ് വൃക്ക രോ​ഗം ഉണ്ടായതെന്നും മൊഴി നൽകി. കൺസ്യുമർ കോടതിയിലേക്ക് പോകുമെന്നും പെൺകുട്ടി വ്യക്തമാക്കി. ഈ ക്രീം ഇപ്പോഴും ഉപയോ​ഗിക്കുന്നവരുണ്ടെങ്കിൽ അത് നിർത്തണമെന്നും തനിക്കോ പ്രശ്നം വന്നും മറ്റുള്ളവർ എങ്കിലും രക്ഷപ്പെടണം എന്നാണ് കരുതിയതെന്നും അതുകൊണ്ടാണ് നിയമപോരാട്ടത്തിനിറങ്ങിയതെന്നും 17 കാരി കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author