SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Mission Chakkakomban: മിഷൻ ചക്കക്കൊമ്പൻ; ആന നിലവിൽ 301 കോളനിക്ക് സമീപം

Kerala

ആനയെ മയക്കുവെടിവച്ച് കോളർ ധരിപ്പിക്കാനാണ് ദൌത്യസംഘത്തിൻറെ ശ്രമം.

Written By Roniya Baby Updated by Roniya Baby
Published: Nov 25, 2026, 07:07 AM | Updated: Nov 25, 2026, 07:07 AM

ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ ഭീതി പരത്തുന്ന ചക്കക്കൊമ്പനെന്ന കാട്ടാനയെ മയക്കുവെടിവച്ച് റോഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള വനംവകുപ്പിൻറെ ദൌത്യത്തിന് തുടക്കമായി. ചൊവ്വാഴ്ച വൈകുന്നേരം വരെ എൺപതേക്കർ പ്രദേശത്തുണ്ടായിരുന്ന കൊമ്പൻ നിലവിൽ 301 കോളനി പരിസരത്താണ് നിലയുറപ്പിച്ചിരിക്കുന്നത്.

ആനയെ മെരുക്കി കോളർ ധരിപ്പിക്കാൻ സാധിക്കുമോ അതോ ആന ഉൾക്കാട്ടിലേക്ക് പോകുമോയെന്ന ആകാംക്ഷയിലാണ് നാട്ടുകാരും അധികൃതരും. ചിന്നക്കനാൽ ഫാത്തമമാതാ സ്കൂൾ ബേസ് ക്യാമ്പാക്കി പ്രവർത്തിക്കുന്ന ദൌത്യ സംഘത്തിൽ 15 ട്രെക്കിങ് വിദഗ്ധരും അഞ്ച് വെറ്ററിനറി ഡോക്ടർമാരും ഉൾപ്പെടെ നൂറോളം ഉദ്യോഗസ്ഥരാണുള്ളത്.

മുത്തങ്ങയിൽ നിന്നെത്തിച്ച വിക്രം, ഭരത് എന്നീ കുങ്കിയാനകളെയും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. ആനയെ ട്രാക്ക് ചെയ്ത ശേഷം മയക്കുവെടിവയ്ക്കുന്നതിനായി നിരപ്പായ അഞ്ച് സ്ഥലങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. വെടിയേറ്റ് മൂന്ന് മിനിറ്റിനുള്ളിൽ ആന മയങ്ങുമെന്നും തുടർന്ന് റേഡിയോ കോളർ ഘടിപ്പിക്കാനുമാണ് പദ്ധതി. പ്രദേശത്തെ കനത്ത മൂടൽമഞ്ഞും ദുർഘടമായ ഭൂപ്രകൃതിയും വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും ദൌത്യം വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ദൌത്യസംഘം.

ദൌത്യത്തിന് മുന്നോടിയായി ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ സിമൻറുപാലം, ബിഎൽ റാം മേഖലകളിൽ ഒരു മണിക്കൂർ നീണ്ട മോക്ഡ്രിൽ സംഘടിപ്പിച്ചിരുന്നു. ഡ്രോൺ നിരീക്ഷണം, കുങ്കിയാനകളുടെ വിന്യാസം, ആനയെ തണുപ്പിക്കാനുള്ള വാട്ടർ ടാങ്കർ സൌകര്യം തുടങ്ങി കോളർ ഘടിപ്പിക്കുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളും ഉദ്യോഗസ്ഥർ കൃത്യമായി വിലയിരുത്തി.

മുൻപ് അരിക്കൊമ്പന് ഡൽഹിയിൽ നിന്നുള്ള പത്ത് കിലോ ഭാരമുള്ള കോളർ ആണ് ഘടിപ്പിച്ചതെങ്കിൽ ചക്കക്കൊമ്പനായി വിദേശത്ത് നിന്ന് എത്തിച്ച അഞ്ച് കിലോ മാത്രം ഭാരമുള്ള ആധുനിക റോഡിയോ കോളറാണ് ഉപയോഗിക്കുന്നത്. അഞ്ച് മുതൽ ഏഴ് വർഷം വരെ ബാറ്ററി ലൈഫ് ഉള്ള ഈ ഉപകരണത്തിലെ ജിപിഎസ്, റേഡിയോ സിഗ്നലുകൾ വഴി ആനയുടെ നീക്കങ്ങൾ സിസിഎഫ്, ഡിഎഫ്ഒ, ആർഒമാർ എന്നിവർക്ക് തത്സമയം നിരീക്ഷിക്കാൻ ആകും.

ദൌത്യത്തിൻറെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ ഒന്ന്, 10, 11, 12 വാർഡുകളിലെ അംഗൻവാടികളും ട്യൂഷൻ സെൻററുകളും പ്രൊഫഷണൽ കോളേജുകളും ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് ആയി ചിന്നക്കനാൽ, ശാന്തൻപാറ കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ദേവികുളം സാമൂഹികാരോഗ്യ കേന്ദ്രം, അടിമാലി താലൂക്ക് ആശുപത്രി, മൂന്നാർ ടാറ്റാ ടീ ഹൈറേഞ്ച് ആശുപത്രി എന്നിവിടങ്ങളിൽ രാവിലെ ഏഴ് മണി മുതൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനവും ആംബുലൻസ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്.

301 കോളനിക്ക് സമീപത്തുള്ള നിരപ്പായ പ്രദേശത്തുവച്ചോ അരിക്കൊമ്പനെ മയക്കുവെടി വച്ച സിമൻറ് പാലത്തിന് സമീപത്തേക്കോ ആനയെ എത്തിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. കുങ്കിയാനകളുടെ സഹായത്തോടെ ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്ന ദൌത്യം വിജയകരമായി പൂർത്തിയാക്കാനാകുമെന്നാണ് ദൌത്യസംഘത്തിൻറെ പ്രതീക്ഷ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author