iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Mission Chakkakomban: മിഷൻ ചക്കക്കൊമ്പൻ; ആന നിലവിൽ 301 കോളനിക്ക് സമീപം

Mission Chakkakomban: മിഷൻ ചക്കക്കൊമ്പൻ; ആന നിലവിൽ 301 കോളനിക്ക് സമീപം

ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ ഭീതി പരത്തുന്ന ചക്കക്കൊമ്പനെന്ന കാട്ടാനയെ മയക്കുവെടിവച്ച് റോഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള വനംവകുപ്പിൻറെ ദൌത്യത്തിന് തുടക്കമായി. ചൊവ്വാഴ്ച വൈകുന്നേരം വരെ എൺപതേക്കർ പ്രദേശത്തുണ്ടായിരുന്ന കൊമ്പൻ നിലവിൽ 301 കോളനി പരിസരത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. ആനയെ മെരുക്കി കോളർ ധരിപ്പിക്കാൻ സാധിക്കുമോ അതോ ആന ഉൾക്കാട്ടിലേക്ക് പോകുമോയെന്ന ആകാംക്ഷയിലാണ് നാട്ടുകാരും അധികൃതരും. ചിന്നക്കനാൽ ഫാത്തമമാതാ സ്കൂൾ ബേസ് ക്യാമ്പാക്കി പ്രവർത്തിക്കുന്ന ദൌത്യ സംഘത്തിൽ 15 ട്രെക്കിങ് വിദഗ്ധരും അഞ്ച് വെറ്ററിനറി ഡോക്ടർമാരും ഉൾപ്പെടെ നൂറോളം ഉദ്യോഗസ്ഥരാണുള്ളത്. മുത്തങ്ങയിൽ നിന്നെത്തിച്ച വിക്രം, ഭരത് എന്നീ കുങ്കിയാനകളെയും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. ആനയെ ട്രാക്ക് ചെയ്ത ശേഷം മയക്കുവെടിവയ്ക്കുന്നതിനായി നിരപ്പായ അഞ്ച് സ്ഥലങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. വെടിയേറ്റ് മൂന്ന് മിനിറ്റിനുള്ളിൽ ആന മയങ്ങുമെന്നും തുടർന്ന് റേഡിയോ കോളർ ഘടിപ്പിക്കാനുമാണ് പദ്ധതി. പ്രദേശത്തെ കനത്ത മൂടൽമഞ്ഞും ദുർഘടമായ ഭൂപ്രകൃതിയും വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും ദൌത്യം വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ദൌത്യസംഘം. ദൌത്യത്തിന് മുന്നോടിയായി ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ സിമൻറുപാലം, ബിഎൽ റാം മേഖലകളിൽ ഒരു മണിക്കൂർ നീണ്ട മോക്ഡ്രിൽ സംഘടിപ്പിച്ചിരുന്നു. ഡ്രോൺ നിരീക്ഷണം, കുങ്കിയാനകളുടെ വിന്യാസം, ആനയെ തണുപ്പിക്കാനുള്ള വാട്ടർ ടാങ്കർ സൌകര്യം തുടങ്ങി കോളർ ഘടിപ്പിക്കുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളും ഉദ്യോഗസ്ഥർ കൃത്യമായി വിലയിരുത്തി. മുൻപ് അരിക്കൊമ്പന് ഡൽഹിയിൽ നിന്നുള്ള പത്ത് കിലോ ഭാരമുള്ള കോളർ ആണ് ഘടിപ്പിച്ചതെങ്കിൽ ചക്കക്കൊമ്പനായി വിദേശത്ത് നിന്ന് എത്തിച്ച അഞ്ച് കിലോ മാത്രം ഭാരമുള്ള ആധുനിക റോഡിയോ കോളറാണ് ഉപയോഗിക്കുന്നത്. അഞ്ച് മുതൽ ഏഴ് വർഷം വരെ ബാറ്ററി ലൈഫ് ഉള്ള ഈ ഉപകരണത്തിലെ ജിപിഎസ്, റേഡിയോ സിഗ്നലുകൾ വഴി ആനയുടെ നീക്കങ്ങൾ സിസിഎഫ്, ഡിഎഫ്ഒ, ആർഒമാർ എന്നിവർക്ക് തത്സമയം നിരീക്ഷിക്കാൻ ആകും. ദൌത്യത്തിൻറെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ ഒന്ന്, 10, 11, 12 വാർഡുകളിലെ അംഗൻവാടികളും ട്യൂഷൻ സെൻററുകളും പ്രൊഫഷണൽ കോളേജുകളും ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് ആയി ചിന്നക്കനാൽ, ശാന്തൻപാറ കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ദേവികുളം സാമൂഹികാരോഗ്യ കേന്ദ്രം, അടിമാലി താലൂക്ക് ആശുപത്രി, മൂന്നാർ ടാറ്റാ ടീ ഹൈറേഞ്ച് ആശുപത്രി എന്നിവിടങ്ങളിൽ രാവിലെ ഏഴ് മണി മുതൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനവും ആംബുലൻസ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്. 301 കോളനിക്ക് സമീപത്തുള്ള നിരപ്പായ പ്രദേശത്തുവച്ചോ അരിക്കൊമ്പനെ മയക്കുവെടി വച്ച സിമൻറ് പാലത്തിന് സമീപത്തേക്കോ ആനയെ എത്തിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. കുങ്കിയാനകളുടെ സഹായത്തോടെ ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്ന ദൌത്യം വിജയകരമായി പൂർത്തിയാക്കാനാകുമെന്നാണ് ദൌത്യസംഘത്തിൻറെ പ്രതീക്ഷ. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Idukki Wild Elephant AttacK: വീണ്ടും കാട്ടാന ആക്രമണം: ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം

Idukki Wild Elephant AttacK: വീണ്ടും കാട്ടാന ആക്രമണം: ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം

ഇടുക്കി: വീണ്ടും കട്ടൻ ജീവനെടുത്തു. പന്നിയാർ എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പന്തടിക്കുളം സ്വദേശിയായ വിജയൻ ആണ് കൊല്ലപ്പെട്ടത്. വിജയനെ ആക്രമിച്ചത് ചക്കക്കൊമ്പൻ ആണെന്നാണ് റിപ്പോർട്ട്. കൃഷിയിടത്തിലെ ഷെഡിൽ താമസിച്ചിരുന്ന വിജയൻ തന്റെ വീടിനടുത്ത് കാട്ടാന ഇറങ്ങിയിട്ടുണ്ട് എന്നറിഞ്ഞതിനെ തുടർന്ന് വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കാട്ടാനയുടെ മുന്നിൽപെട്ട വിജയനെ ആന പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ കുറച്ചു ദിവസമായി കാട്ടാനയുടെ ആക്രമണങ്ങൾ മേഖലയിൽ ഉണ്ടാകുന്നതായി പ്രദേശവാസികൾ പറഞ്ഞിരുന്നു. കഴിഞ്ഞ ചൊവ്വാഴ്‌ച ഇതേ പ്രദേശത്ത് മധ്യപ്രദേശ്‌ സ്വദേശി ശിവകുമാറിനെ കാട്ടാന ആക്രമിച്ചു കൊന്നിരുന്നു. പാലക്കാട് അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന സ്ത്രീ ഇന്നലെ മരിച്ചു. മണ്ണാർക്കാട് സ്വദേശി ബുഷാരയാണ് മരിച്ചത്. ഇതോടെ ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Wild Elephant Attack:  വീണ്ടും ജീവനെടുത്ത്‌ കാട്ടാന; പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളി മരിച്ചു

Wild Elephant Attack: വീണ്ടും ജീവനെടുത്ത്‌ കാട്ടാന; പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളി മരിച്ചു

ഇടുക്കി: പൂപ്പാറയിൽ കാട്ടാന ആക്രമണത്തില്‍ തൊഴിലാളി മരിച്ചതായി റിപ്പോർട്ട്. സംഭവമേ നടന്നത് തലക്കുളം എസ്റ്റേറ്റിലാണ്. മരിച്ചത് തമിഴ്‌നാട് സ്വദേശിയായ തൊഴിലാളി ഒച്ച് തേവര്‍ ആണ്. ഗുരുരുതരമായി പരിക്കേറ്റ തൊഴിലാളിയെ ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എസ്റ്റേറ്റില്‍ രാവിലെ മുതല്‍ കാട്ടാനക്കൂട്ടം തമ്പടിച്ചിട്ടുണ്ടായിരുന്നു. തുടർച്ചയായി ബിഎല്‍ റാം, തലക്കുളം മേഖലകളില്‍ കാട്ടാനയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി നാട്ടുകാര്‍ അറിയിച്ചിട്ടുണ്ട്. ഈ മേഖലയിൽ കഴിഞ്ഞ 20 വര്‍ഷത്തിനിടെ 40 ഓളം പേരാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ; ഒരിടത്തും പ്രത്യേക മുന്നറിയിപ്പില്ല സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. എന്നാൽ ഒരിടത്തും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഒപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണെന്നും അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണമെന്നും റിപ്പോർട്ടുണ്ട്. ഇതുകൂടാതെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണെന്നും. ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കേണ്ടതും പകല്‍ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണെന്നും നിർദ്ദേശമുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more