Murder Attempt: ജോലിക്ക് പോകുന്നതിലെ തർക്കത്തെ തുടർന്ന് യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ആൺ സുഹൃത്ത് അറസ്റ്റിൽ
ലിസി ജോലിക്ക് പോകുന്നതിൽ റെജി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു.
കൊല്ലം: ഇടമുളയ്ക്കൽ കൈപ്പള്ളിയിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആൺ സുഹൃത്ത് അറസ്റ്റിൽ. കല്ലമ്പലം സ്വദേശി റെജിയെ ( 42 ) അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ലിസി എന്ന യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി യുവതിയും പ്രതിയും ഒരുമിച്ചാണ് താമസിച്ചിരുന്നത്.
ലിസി ഹോം നഴ്സിങ് ജോലിക്ക് പോകുന്നത് സംബന്ധിച്ച് ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങൾ നിലനിന്നിരുന്നു. ജോലിക്ക് പോകുന്നതിൽ റെജി ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ പെയിൻറിങ് തൊഴിലാളിയായ റെജി ലിസിയുടെ ശരീരത്തിൽ തിന്നർ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിൽ തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.