SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Sabarimala: വെർച്വൽ ക്യൂ തട്ടിപ്പ് തടയാൻ കർശന നടപടി, റദ്ദാക്കിയ സ്ലോട്ടുകൾ വീണ്ടും ലഭിക്കാൻ 8 മണിക്കൂർ കാത്തിരിക്കണം

Kerala

ശബരിമല വെർച്വൽ ക്യൂ ടിക്കറ്റ് റദ്ദാക്കിയാൽ വീണ്ടും ബുക്ക് ചെയ്യാൻ 8 മണിക്കൂർ കാത്തിരിക്കണം.

Written By Mekha P Panicker Updated by Mekha P Panicker
Published: Nov 25, 2026, 11:19 AM | Updated: Nov 25, 2026, 11:19 AM

പത്തനംതിട്ട: ശബരിമല ദർശനത്തിനായി വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്ന സംവിധാനത്തിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തി ദേവസ്വം ബോർഡ്. ഏജൻസികൾ നടത്തുന്ന ഡമ്മി ബുക്കിങ് കാരണം സാധാരണക്കാരായ ഭക്തർക്ക് അവസരം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ നിയന്ത്രണം.

വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദ് ചെയ്താൽ വീണ്ടും ബുക്ക് ചെയ്യാൻ 8 മണിക്കൂർ കാത്തിരിക്കേണ്ടി വരും. ഈ പുതിയ സംവിധാനം ഇന്നലെ രാത്രി മുതൽ നിലവിൽ വന്നു. കൂട്ടത്തോടെ സ്ലോട്ടുകൾ ബുക്ക് ചെയ്ത ശേഷമുള്ള തട്ടിപ്പ് തടയുന്നതിനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഈ നടപടി സ്വീകരിച്ചത്.

മുൻവർഷത്തെ അപേക്ഷിച്ച് ശബരിമലയിൽ 47 ശതമാനത്തോളം തീർത്ഥാടകരുടെ കുറവാണ് ഇതുവരെയുണ്ടായത്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് ഭക്തരെ എത്തിക്കുന്ന ചില ഏജൻസികൾ വ്യാപകമായി ഡമ്മി ബുക്കിങ് നടത്തുന്നതാണ് ഇതിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ സ്പോർട്ട് ബുക്കിങ് സൗകര്യം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്തു നൽകി. ആഭ്യന്തര വകുപ്പുമായി ആലോചിച്ച് ഹൈക്കോടതിയുടെ അനുമതിയോടെ ഇത് നടപ്പാക്കണമെന്നാണ് നിർദ്ദേശം. വെർച്വൽ ക്യൂവിന്റെ പരിധി കവിഞ്ഞു എന്ന കാരണത്താൽ തീർത്ഥാടകർക്ക് അയ്യപ്പ ദർശനം നിഷേധിക്കപ്പെടുന്നത് ശരിയല്ലെന്നും രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ലെന്ന പരാതി ഭക്തർക്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മുൻവർഷത്തെ അപേക്ഷിച്ച് ശബരിമലയിൽ 47 ശതമാനത്തോളം തീർത്ഥാടകരുടെ കുറവാണ് ഇതുവരെ രേഖപ്പെടുത്തിയത്. ആദ്യ ഏഴു ദിവസങ്ങളിൽ 2025-ൽ 5,94,820 പേർ ദർശനം നടത്തിയപ്പോൾ ഈ വർഷം 3,31,830 പേർ മാത്രമാണ് എത്തിയത്. കഴിഞ്ഞ വർഷം വൃശ്ചികം ഒന്നിന് തീർത്ഥാടകർ ഒരു ലക്ഷം കടന്നിരുന്നെങ്കിൽ ഇത്തവണ ആദ്യ ആഴ്ചയിൽ ഒരു ദിവസം പോലും എണ്ണം ഒരു ലക്ഷത്തിലെത്തിയില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author