iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Kerala

Palakkad News: കളിക്കുന്നതിനിടെ കുളിമുറിയിലെ വാട്ടർ ടാങ്കിൽ വീണു; പാലക്കാട് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

പാലക്കാട്: കുളിമുറിയിൽ വെള്ളം നിറച്ചുവെച്ചിരുന്ന വാട്ടർ ടാങ്കിൽ വീണ് പിഞ്ചുസഹോദരങ്ങൾ മരിച്ചു. വടകരപ്പതി മണൽകാട് സ്വദേശികളായ ജോൺ കുമാർ - നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപാറ കൂരാങ്കാട്ടിലെ വാടകവീട്ടിലാണ് അപകടമുണ്ടായത്.

കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. കളിക്കുന്നതിനിടയിൽ കുളിമുറിയിലെ വാട്ടർ ടാങ്കിൽ അബദ്ധത്തിൽ വീണതാണെന്നാണ് പ്രാഥമിക നിഗമനം. കുട്ടികൾ വീണുകിടക്കുന്നത് കണ്ട ഉടൻതന്നെ നാട്ടുകാർ അത്താണിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണപ്പെട്ട ജെന്നിഫർ മേനോൻപാറ യു.പി സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിനിയാണ്.

അതേസമയം ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് കായലിൽ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ തിരുനൽവേലിയിൽ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ ആറംഗ സംഘത്തിലെ സുഗൻ ആണ് മരിച്ചത്. ‌ഉച്ചയ്ക്ക് 12 മണിയോടെ പുന്നമട സ്റ്റാർട്ടിങ് പോയിന്റിലായിരുന്നു അപകടം. 'റെഡ് കാസ്റ്റിൽ വാരാഹരി' എന്ന ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെ കുട്ടി അബദ്ധത്തിൽ വെള്ളത്തിൽ വീഴുകയായിരുന്നു. ഉടൻതന്നെ ബോട്ട് ജീവനക്കാരും നാട്ടുകാരും ചേർന്ന് കുട്ടിയെ കരയ്ക്കെത്തിച്ച് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.