SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

DYFI Protest: മന്ത്രി ഒജെ ജനീഷിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധം; വാഹനം ആക്രമിച്ചെന്ന് മന്ത്രി

Kerala

മന്ത്രി ഒജെ ജനീഷിനെതിരെ കണ്ണൂരിലും കാസറഗോഡും കരിങ്കൊടി പ്രതിഷേധങ്ങൾ നടന്നിരുന്നു.

Written By Roniya Baby Updated by Roniya Baby
Published: Oct 01, 2026, 02:03 PM | Updated: Oct 01, 2026, 02:03 PM

കണ്ണൂർ: തളിപ്പറമ്പ് കുപ്പത്തുവച്ച് മന്ത്രി ഒ.ജെ ജനീഷിൻറെ വാഹനത്തിന് നേരെ ആക്രമണമുണ്ടായി. സംഭവത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും ദേശീയ പതാക സ്ഥാപിച്ചിരുന്ന സ്റ്റാൻഡ് തകരുകയും ചെയ്തു. കണ്ണൂരിലും കാസറഗോഡും മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധങ്ങൾ നടന്നിരുന്നു.

കല്ല് ഉപയോഗിച്ചും കൈകൊണ്ടും വാഹനത്തിലിടിച്ച് കേടുപാടുകൾ വരുത്തിയതായി മന്ത്രി വ്യക്തമാക്കി. ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണ് എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന പോലീസും ജീവനക്കാരും ഇടപെട്ടാണ് പ്രതിഷേധക്കാരെ സ്ഥലത്ത് നിന്ന് മാറ്റിയത്.

സംഭവത്തെ തുടർന്ന് മന്ത്രി ഒ.ജെ ജനീഷിൻറെ സുരക്ഷ പോലീസ് ശക്തമാക്കി. മന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിലും യാത്രകളിലും കൂടുതൽ പോലീസുകാരെ വിന്യസിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തുടർന്നുള്ള പൊതുപരിപാടികളിൽ പ്രതിഷേധ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് സുരക്ഷ വർധിപ്പിച്ചത്. കൂടാതെ മന്ത്രിയുടെ ഓഫീസിലും പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

യാത്രകളിലും പരിപാടികളിലും ആവശ്യമായ പോലീസ് സംരക്ഷണം ഉറപ്പാക്കാൻ സുരക്ഷാ വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, മന്ത്രിയെ തെരുവിൽ നേരിടുമെന്ന് ഡിവൈഎഫ്ഐ നേതാവ് വിജിൻ പരസ്യമായി വെല്ലുവിളിച്ചിട്ടും പോലീസിൻറെ ഭാഗത്തുനിന്ന് കടുത്ത വീഴ്ചയാണുണ്ടായതെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author