Sabarimala: ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം: തിരുവല്ലയിൽ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കും
Sabarimala Mandala Makaravilakku Season: ശബരിമല തീർത്ഥാടകർക്ക് ഒരു ആശ്വാസ വാർത്ത തിരുവല്ലയിൽ കൂടി കടന്നുപോകുന്ന എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അഞ്ചുവദിക്കും.
പത്തനംതിട്ട: ശബരിമലയിലെ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് തിരുവല്ല റെയിൽവെ സ്റ്റേഷനിലൂടെ കടന്നുപോകുന്ന എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കുമെന്ന് റിപ്പോർട്ട്. ഇക്കാര്യത്തിൽ പത്തനംതിട്ട എംപി ആന്റോ ആന്റണി റെയിൽവെ ബോർഡ് മെമ്പർ ഹരി ശങ്കർ വർമ്മയുമായി ടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനം എടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ഇതോടെ തിരുവല്ലയിലൂടെ കടന്നുപോകുന്ന എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിച്ചുകൊണ്ടുള്ള റെയിൽവേയുടെ ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും റിപ്പോർട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനാണ് തിരുവല്ല. അതുകൊണ്ടുതന്നെ ഇതിലൂടെ കടന്നു പോകുന്ന എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് നൽകുന്നത് അന്യ സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും എത്തുന്ന അയപ്പഭക്തർക്ക് വലിയ ആശ്വാസമാകും എന്ന കാര്യത്തിൽ സംശയം വേണ്ട.
എന്നാൽ ഈ തീർത്ഥാടന കാലയളവിന് ശേഷവും ഈ സ്റ്റോപ്പുകൾ തുടരണമെന്നും തിരുവല്ലയെ ഒരു പ്രധാന തീർത്ഥാടന റെയിൽവേ സ്റ്റേഷനായി പ്രഖ്യാപിക്കണമെന്നും എം.പി ആന്റോ ആന്റണി റെയിൽവേ ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം ചെർളപ്പള്ളി, ശ്രീകാകുളം, മച്ചിലിപട്ടണം തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നും കൊല്ലത്തേക്ക് അനുവദിച്ച ശബരിമല സ്പെഷ്യൽ ട്രെയിനുകൾക്കും തിരുവല്ലയിൽ സ്റ്റോപ്പ് ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.