SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Sabarimala: ശബരിമല വെർച്വൽ ക്യൂ ബുക്കിങ് നാളെ ആരംഭിക്കും

Kerala

ശബരിമലയിലെ മണ്ഡല മകരവിളക്ക് പൂജകൾക്കായുള്ള വെർച്വൽ ക്യൂ ബുക്കിങ് നാളെ ആരംഭിക്കും

Written By Ajitha Kumari Updated by Ajitha Kumari
Published: Oct 28, 2026, 12:46 PM | Updated: Oct 28, 2026, 12:46 PM

തിരുവനന്തപുരം: ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് നാളെ ആരംഭിക്കും. ബുക്കിങ് ആരംഭിക്കുന്നത് രാവിലെ 10 മണിയോടെയാണ്.

www.sabarimalaonline.org എന്ന വെബ്‌സൈറ്റിലൂടെയാണ് ബുക്കിങ് ചെയ്യേണ്ടത്. സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങളുമുണ്ട്. ദിവസവും 66000 പേർക്ക് വെർച്വൽ ക്യൂ വഴിയും 14000 പേർക്ക് സ്പോട്ട് ബുക്കിങ്ങിലൂടെയും ദർശനം നടത്താം. എന്നാൽ ഹൈക്കോടതിയുടെ നിർദ്ദേപ്രകാരം പമ്പയിൽ സ്പോട്ട് ബുക്കിങ് ഇല്ല.

വെർച്വൽ ക്യൂ ബുക്കിങ് സൗജ്യന്യമാണ്. അവിടെ വരുന്ന ഭക്തർക്ക് പിൽഗ്രിം റിലീഫ് ഫണ്ടിലേക്കും ശുചിത്വപരിപാലനത്തിന് ജനറൽ ഫണ്ട് ആയും 5 രൂപ മുതൽ എത്ര വേണമെങ്കിലും സംഭാവന ചെയ്യാം എന്നാൽ ഇത് നിർബന്ധമല്ല.

നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ റിയൽ ടൈം സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ ഉണ്ടാകും. ചിത്തിര ആട്ടതിരുനാളിനായി നവംബർ 6 ന് ശബരിമല നട തുറക്കും ശേഷം 7 ന് അടയ്ക്കും. തുടർന്ന് മണ്ഡല പൂജ മഹോത്സവത്തിനായി നവംബർ 16 ന് തുറക്കുന്ന നട ഡിസംബർ 27 നായിരിക്കും അടയ്ക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author