ഇന്ന് വൃശ്ചികം ഒന്ന്; ഇനി വ്രതശുദ്ധിയുടെ 41 ദിനരാത്രങ്ങൾ; ശബരിമല നട തുറന്നു
Sabarimala Pilgrimage Season: മണ്ഡല മകരവിളക്ക് പൂജകൾക്കായി ശബരിമല നട തുറന്നു.
പത്തനംതിട്ട: വ്രതശുദ്ധിയുടേയും ശരണമന്ത്രങ്ങളുടെയും ഒരു മണ്ഡലകാലം കൂടി കടന്നുവന്നിരിക്കുകയാണ്. വൃശ്ചികം ഒന്നായ ഇന്ന് ലുലർച്ചെ മൂന്നു മണിയോടെ ശബരിമല നട മണ്ഡലകാല പൂജകൾക്കായി തുറന്നു. നട തുറന്നു 3 ,മുതൽ 3;30 വരെ നിർമാല്യവും അഭിഷേകാഗവുമൊക്കെ നടന്നു.
കൃത്യം 3:20 മുതൽ ഗണപതിഹോമം ആരംഭിച്ചിരുന്നു. രാവിലെ 7 മണിവരെ നെയ്യഭിഷേകവും നടക്കും. 7:30 മുതൽ 8 മണിവരെ ആൺ ഉഷപൂജ നടക്കുക. ശേഷം 8 മുതൽ 11 വരെ ന്യൂയ്യഭിഷേകം നടക്കും. 1130 മുതൽ 12 വരെ കലശം, കളഭം ചടങ്ങുകൾ നടക്കും. ഉച്ചപൂജ 12 മണിക്ക് നടക്കും ശേഷം 1 മണിക്ക് നട അടയ്ക്കും.
ശേഷം വൈകുന്നേരം 3 മണിയോടെ നട തുറക്കും. തുടർന്ന് 06:30 മുതൽ 6:45 വരെ ദീപാരാധന, 6:45 മുതൽ 9 വരെ പുഷ്പാഭിഷേകം ഉണ്ടാകും. രാത്രി 09:15 മുതൽ 09:30 വരെ അത്താഴപൂജ. തുടർന്ന് രാത്രി 10:50 ന് ഹരിവരാസനം പാടി 11 മണിക്ക് നട അടയ്ക്കും. മണ്ഡല മകരവിളക്ക് പൂജകൾക്കായി ഇന്നലെ വൈകുന്നേരം തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇഡി പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് കെ ജയകുമാറും മറ്റ് അംഗങ്ങളും ഉണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.