Sabarimala Temple: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് വർധിപ്പിക്കാൻ ദേവസ്വം ബോർഡ് തീരുമാനം
66,000 ഭക്തരാണ് കഴിഞ്ഞ ദിവസം വെർച്വൽ ക്യൂ വഴി ദർശനത്തിനായി രജിസ്റ്റർ ചെയ്തിരുന്നത്.
പത്തനംതിട്ട: ശബരിമല ദർശനത്തിന് ഏർപ്പെടുത്തിയിട്ടുള്ള വെർച്വൽ ക്യൂ സ്ലോട്ടുകളുടെ എണ്ണത്തിൽ 5000 എണ്ണം കൂടി വർധിപ്പിക്കാൻ ദേവസ്വം ബോർഡ് തീരുമാനം. വെർച്വൽ ക്യൂ വഴി മുൻകൂട്ടി ബുക്കിങ് നടത്തിയവരിൽ വലിയൊരു വിഭാഗം ദർശനത്തിനായി എത്താത്തതിനെ തുടർന്ന് സന്നിധാനത്ത് ഭക്തരുടെ തിരക്ക് ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് ബോർഡിൻറെ പുതിയ നടപടി.
ഇന്നലെ ബുക്കിങ് നടത്തിയവരിൽ ഏകദേശം 26,000 പേർ ദർശനത്തിന് എത്തിയില്ല. ഇന്നും സന്നിധാനത്ത് താരതമ്യേന തിരക്ക് കുറവാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം 66,000 ഭക്തരായിരുന്നു വെർച്വൽ ക്യൂ വഴി ദർശനത്തിനായി ബുക്ക് ചെയ്തിരുന്നത്.
എന്നാൽ, പമ്പ വഴി മലകയറിയത് കേവലം 40,064 പേർ മാത്രമാണ്. അതായത്, ബുക്ക് ചെയ്തവരിൽ 26,000 പേരുടെ കുറവുണ്ടായി. സ്പോട്ട് ബുക്കിങ് വഴി എത്തിയത് 680 പേർ മാത്രമായിരുന്നു. ഇതോടെ ഇന്നലെ ആകെ ദർശനം നടത്തിയവരുടെ എണ്ണം 46,603 ആയി ചുരുങ്ങി.
പ്രതിദിനം 80,000 തീർഥാടകരെ വരെ പ്രവേശിപ്പിക്കാൻ സൌകര്യം ഉള്ളപ്പോഴാണ് ആകെ ശേഷിയുടെ 58 ശതമാനം ഭക്തർ മാത്രം എത്തിയത്. ഇത്രയധികം പേർ ബുക്ക് ചെയ്തിട്ടും വരാതിരുന്നതിലെ അസ്വാഭാവികതയെ കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ പ്രത്യേക സാഹചര്യം വിലയിരുത്തിയ ശേഷമാണ് വെർച്വൽ ക്യൂ ക്വാട്ട 5,000 കൂടി ഉയർത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. ദർശനത്തിനായി ഓൺലൈൻ സ്ലോട്ടുകൾ ലഭിക്കാതെ ബുദ്ധിമുട്ടുന്ന നിരവധി അയ്യപ്പഭക്തർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.
ഇതിന് പുറമേ ഇന്നും നാളെയും സാഹചര്യത്തിനനുസരിച്ച് സ്പോട്ട് ബുക്കിങ്ങുകളുടെ എണ്ണത്തിലും ആനുപാതികമായ വർധനവ് വരുത്തുന്നതാണ്. മണ്ഡലകാലത്ത് സന്നിധാനത്ത് ഇത്രയധികം തിരക്ക് കുറഞ്ഞൊരു അന്തരീക്ഷം കാണുന്നത് ഇതാദ്യമായാണെന്ന് ദർശനത്തിനെത്തിയ തീർഥാടകരും അഭിപ്രായപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.