SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Sabarimala: മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും

Kerala

Sabarimala Pilgrimage Season: മണ്ഡലമാസ തീർത്ഥാടനം ഡിസംബർ 27 വരെയും മകരവിളക്ക് തീർത്ഥാടനം ഡിസംബർ 30 മുതൽ ആരംഭിക്കുകയും ചെയ്യും. മകരവിളക്ക് ജനുവരി 14 നാണ്.

Written By Ajitha Kumari Updated by Ajitha Kumari
Published: Nov 16, 2026, 07:01 AM | Updated: Nov 16, 2026, 07:01 AM

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇഡി പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം കത്തിക്കും.

തുടർന്ന് മേൽശാന്തി ഹോമകുണ്ഡത്തിൽ അഗ്നി തെളിയിക്കും. അതിനു ശേഷം ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടിക്ക് താഴെ നിൽക്കുന്ന മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയേയും മാളികപ്പുറം മേൽശാന്തിയേയും നിലവിലെ മേൽശാന്തി സോപാനത്തിലേക്ക് ആനയിക്കും.

ശേഷം ആറരയോടെ സന്നിധാനത്തും പിന്നാലെ മാളികപ്പുറത്തും അവരോധ ചടങ്ങ് നടക്കും. തുടർന്ന് നവംബർ 17 ആയ വൃശ്ചികം 1 ന് പുതിയ മേൽശാന്തിമാർ നടകൾ തുറക്കും. തീർത്ഥാടകരെ ഇന്ന് ഉച്ചയ്ക്ക് 12 നു ശേഷം മാത്രമാണ് നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് കടത്തിവിടുവെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ന് 12 ന് മുൻപ് നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് പോകാനുള്ള ബസ് സർവീസ് അനുവദിക്കരുതെന്ന് KSRTC ക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്,

ജനുവരി 14 നാണ് മകരവിളക്ക് വരുന്നത്. തുടർന്ന് മണ്ഡല മകരവിളക്ക് തീർത്ഥാടനം കഴിഞ്ഞ് ജനുവരി 20 ന് രാവിലെ നട അടയ്ക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author