SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

24 hours Doctor: 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനം: ഡോക്ടർമാരുടെ പുനർവിന്യാസത്തിന് അന്തിമ രൂപരേഖ

കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ (KGMOA) എതിർപ്പുകളും ആശങ്കകളും അവഗണിച്ചാണ് ആരോഗ്യവകുപ്പ് പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.

Written By Mekha P Panicker Updated by Roniya Baby
Published: Aug 27, 2026, 06:24 PM | Updated: Aug 27, 2026, 06:24 PM

സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ വൻ മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. ഇതിന്റെ ഭാഗമായി ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനം വേണമെന്ന് ആരോഗ്യവകുപ്പ് ഉത്തരവിട്ടിരുന്നു. പദ്ധതിയുടെ ഭാഗമായി ഡോക്ടർമാരുടെ പുനർവിന്യാസത്തിനുള്ള അന്തിമ രൂപരേഖ തയാറായി. കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ (KGMOA) എതിർപ്പുകൾ മറികടന്നാണ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഓർത്തോപീഡിക്സ്, ജനറൽ മെഡിസിൻ, സർജറി തുടങ്ങിയ എതെങ്കിലും വിഭാഗങ്ങളിലെ ഒരു ഡോക്ടറുടെ എങ്കിലും സേവനം ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും ഉണ്ടായിരിക്കണം എന്നാണ് നീക്കം. ഒ.പി സമയം കഴിഞ്ഞാലും ആശുപത്രിയിൽ സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സാന്നിധ്യം ഉറപ്പാക്കാനാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. മാത്രമല്ല രാത്രികാലങ്ങളിൽ അടിയന്തര ചികിത്സ വേഗത്തിൽ ലഭ്യമാക്കാനും പദ്ധതി സഹായിക്കും കൂടാതെ മെഡിക്കൽ കോളേജിലേക്ക് അനാവശ്യമായി റഫർ ചെയ്യുന്നത് ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.

ആദ്യഘട്ടമായി പത്തനംതിട്ടയിലെ പുനലൂർ താലൂക്ക് ആശുപത്രിയിലാണ് 24 മണിക്കൂറും സ്പെഷ്യസിസ്റ്റ് ഡോകറുടെ സേവനം ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കുക. പുനലൂരിൽ 15 സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെയാണ് ഈ സേവനത്തിനായി അധികമായി ആവശ്യമുള്ളത്. കൊല്ലം ജില്ലയിലെ പ്രാഥമിക, സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളിൽ നിന്നുള്ള 74 ഡോക്ടർമാരെ ഇവിടേക്ക് നിയമിക്കും. മാത്രമല്ല ആവശ്യമെങ്കില്‍ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നുള്ള സേവനവും പ്രയോജനപ്പെടുത്തും.

പുതിയ തസ്തികകൾ സൃഷ്ടിക്കാതെ പദ്ധതി നടപ്പാക്കാനാണ് നീക്കം. പി.ജി യോഗ്യതയുള്ള അസിസ്റ്റന്റ് സർജന്മാരെ ജൂനിയർ കൺസൾട്ടന്റുമാരായി താത്കാലികമായി നിയമിച്ച് പിന്നീട് തസ്തികകൾ പുനർനാമകരണം ചെയ്യാനും നീക്കമുണ്ട്.

ആറ് മാസത്തിനുള്ളില്‍ കേരളത്തിലെ മുഴുവന്‍ ജില്ലാ, ജനറല്‍ ആശുപത്രികളിലും പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അഡീഷണല്‍ ഡയറക്ട‌ര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് (ADHS) ഡോ. ശ്രീനുവിനെ സ്പെഷ്യല്‍ ഓഫീസറായി ചുമതലപ്പെടുത്തിയാണ് പദ്ധതിയുടെ ഏകോപനവും നടത്തിപ്പും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author