iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Videos

FOIL HEALTH ;വെള്ളി നിറത്തിലെ ഫോയിൽ ഭക്ഷ്യയോഗ്യമാണെങ്കിലും മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യവിദഗ്ധർ

@ZeeMalayalam10d ago
#Health News
6Health Tips: വേനൽച്ചൂടിൽ ശരീരത്തെ തണുപ്പിക്കാം; ഈ പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ!

Health Tips: വേനൽച്ചൂടിൽ ശരീരത്തെ തണുപ്പിക്കാം; ഈ പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ!

Tap to view gallery
24 hours Doctor: 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനം: ഡോക്ടർമാരുടെ പുനർവിന്യാസത്തിന് അന്തിമ രൂപരേഖ

24 hours Doctor: 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനം: ഡോക്ടർമാരുടെ പുനർവിന്യാസത്തിന് അന്തിമ രൂപരേഖ

സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ വൻ മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. ഇതിന്റെ ഭാഗമായി ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനം വേണമെന്ന് ആരോഗ്യവകുപ്പ് ഉത്തരവിട്ടിരുന്നു. പദ്ധതിയുടെ ഭാഗമായി ഡോക്ടർമാരുടെ പുനർവിന്യാസത്തിനുള്ള അന്തിമ രൂപരേഖ തയാറായി. കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ (KGMOA) എതിർപ്പുകൾ മറികടന്നാണ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഓർത്തോപീഡിക്സ്, ജനറൽ മെഡിസിൻ, സർജറി തുടങ്ങിയ എതെങ്കിലും വിഭാഗങ്ങളിലെ ഒരു ഡോക്ടറുടെ എങ്കിലും സേവനം ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും ഉണ്ടായിരിക്കണം എന്നാണ് നീക്കം. ഒ.പി സമയം കഴിഞ്ഞാലും ആശുപത്രിയിൽ സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സാന്നിധ്യം ഉറപ്പാക്കാനാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. മാത്രമല്ല രാത്രികാലങ്ങളിൽ അടിയന്തര ചികിത്സ വേഗത്തിൽ ലഭ്യമാക്കാനും പദ്ധതി സഹായിക്കും കൂടാതെ മെഡിക്കൽ കോളേജിലേക്ക് അനാവശ്യമായി റഫർ ചെയ്യുന്നത് ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. ആദ്യഘട്ടമായി പത്തനംതിട്ടയിലെ പുനലൂർ താലൂക്ക് ആശുപത്രിയിലാണ് 24 മണിക്കൂറും സ്പെഷ്യസിസ്റ്റ് ഡോകറുടെ സേവനം ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കുക. പുനലൂരിൽ 15 സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെയാണ് ഈ സേവനത്തിനായി അധികമായി ആവശ്യമുള്ളത്. കൊല്ലം ജില്ലയിലെ പ്രാഥമിക, സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളിൽ നിന്നുള്ള 74 ഡോക്ടർമാരെ ഇവിടേക്ക് നിയമിക്കും. മാത്രമല്ല ആവശ്യമെങ്കില്‍ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നുള്ള സേവനവും പ്രയോജനപ്പെടുത്തും. പുതിയ തസ്തികകൾ സൃഷ്ടിക്കാതെ പദ്ധതി നടപ്പാക്കാനാണ് നീക്കം. പി.ജി യോഗ്യതയുള്ള അസിസ്റ്റന്റ് സർജന്മാരെ ജൂനിയർ കൺസൾട്ടന്റുമാരായി താത്കാലികമായി നിയമിച്ച് പിന്നീട് തസ്തികകൾ പുനർനാമകരണം ചെയ്യാനും നീക്കമുണ്ട്. ആറ് മാസത്തിനുള്ളില്‍ കേരളത്തിലെ മുഴുവന്‍ ജില്ലാ, ജനറല്‍ ആശുപത്രികളിലും പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അഡീഷണല്‍ ഡയറക്ട‌ര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് (ADHS) ഡോ. ശ്രീനുവിനെ സ്പെഷ്യല്‍ ഓഫീസറായി ചുമതലപ്പെടുത്തിയാണ് പദ്ധതിയുടെ ഏകോപനവും നടത്തിപ്പും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

influenza death: സംസ്ഥാനത്ത് ഇൻഫ്ലുവൻസ ബാധിച്ചുള്ള മരണം കുതിക്കുന്നു

@ZeeMalayalam25d ago
#Health News
Videos

private hospital bill regulations: സ്വകാര്യ ആശുപത്രികൾക്ക് തോന്നുംപോലെ ബില്ലിടാനാവില്ല

@ZeeMalayalam30d ago
#Health News
Videos

DOCTORS : സർക്കാർ ആശുപത്രികളിലെത്തുന്ന രോഗികൾക്ക് ആശ്വാസം..

@ZeeMalayalam37d ago
#Health News
Videos

Chickenguniya cases ചിക്കൻഗുനിയയെ പേടിക്കണോ, പനി അവഗണിക്കല്ലെ!

@ZeeMalayalam38d ago
#Kerala News
Short Videos

stale food caught: അടൂരിൽ പഴകിയ ഭക്ഷണം പിടികൂടി

@ZeeMalayalam39d ago
#Health News
Videos

ഒരാഴ്ചയ്ക്കിടെ ഇൻഫ്ലുവൻസ ബാധിച്ച് 10 പേർ മരിച്ചു

@ZeeMalayalam41d ago
#Health News
കൂടുതൽ പ്രോട്ടീൻ ആരോഗ്യത്തിന് ദോഷമോ? പുതിയ പഠനം പറയുന്നത് ഇങ്ങനെ...

കൂടുതൽ പ്രോട്ടീൻ ആരോഗ്യത്തിന് ദോഷമോ? പുതിയ പഠനം പറയുന്നത് ഇങ്ങനെ...

ആരോഗ്യത്തിന് ഭക്ഷണക്രമം ഒരു വലിയ ഫാക്ടറാണ്. ഭക്ഷണക്രമത്തിൽ നമ്മൾ ഉണ്ടാക്കുന്ന മാറ്റങ്ങൾ നാം അറിയാതെ തന്നെ ആരോഗ്യത്തെയും സ്വാധീനിക്കും. പ്രോട്ടീൻ ശരീരത്തിന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. എന്നാൽ പ്രോട്ടീൻ കഴിക്കുന്നതിന് കൃത്യമായ അളവുണ്ടോ? ആരൊക്കെ ഏതൊക്കെ അളവിൽ കഴിക്കണം? പേശികളുടെ വളർച്ചയ്ക്കും ശരീരഭാരം കുറയ്ക്കുന്നതിനും ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണം അത്യാവശ്യമാണ്. എന്നാൽ പ്രായമായവരിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുന്നത് നല്ലതല്ല. പ്രായമാകുമ്പോൾ ശരീരം ആവശ്യപ്പെടുന്നതിനേക്കാൾ അല്പം കുറഞ്ഞ അളവിൽ പ്രോട്ടീൻ കഴിക്കുന്നത് ആരോഗ്യത്തോടെ ജീവിക്കാനും വാർദ്ധക്യ സഹജമായ രോഗങ്ങൾ തടയാൻ സഹായിക്കുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. 350-ലധികം പഠനങ്ങൾ വിശകലനം ചെയ്തുകൊണ്ടാണ് ഇത്തരത്തിലൊരു നിഗമനത്തിൽ എത്തിയിരിക്കുന്നത്. പ്രോട്ടീൻ, അമിനോ ആസിഡ് എന്നിവയുടെ ഉപഭോഗവും വാർദ്ധക്യം, ശരീരത്തിന്റെ ഉപാപചയം (metabolism), ആയുസ്സ് എന്നിവയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുന്നത്. പ്രായമായവർ പ്രോട്ടീൻ അളവ് അല്പം കുറയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. പഠനം പറയുന്നത് എന്ത്? മൃഗങ്ങളിൽ നിന്നുള്ള പ്രോട്ടീനുകളിൽ അടങ്ങിയിരിക്കുന്ന പ്രത്യേക അമിനോ ആസിഡുകൾ കൂടുതൽ കഴിക്കുന്നത് ശരീരത്തിന്റെ പ്രവർത്തനം വേഗത്തിലാക്കുകയും, അതുവഴി വേഗത്തിൽ വാർദ്ധക്യവും രോഗങ്ങൾ ഉണ്ടാകാൻ ഇടയാക്കുകയും ചെയ്യുമെന്ന് പഠനം വ്യക്തമാക്കുന്നു. എല്ലാവരും പ്രോട്ടീൻ കുറച്ച് കഴിക്കണോ? പ്രോട്ടീൻ എത്ര കഴിക്കണം എന്നത് വ്യക്തിയുടെ പ്രായം, ശാരീരിക പ്രവർത്തനങ്ങൾ, ആരോഗ്യം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. പ്രായമായവർ, കായികതാരങ്ങൾ, രോഗങ്ങളിൽ നിന്ന് മുക്തി നേടുന്നവർ, പേശികളുടെ ബലം നഷ്ടപ്പെട്ടവർ എന്നിങ്ങനെയുള്ളവർക്ക് പേശികളുടെ കരുത്ത് നിലനിർത്താൻ കൂടുതൽ പ്രോട്ടീൻ ആവശ്യമാണ്. എന്നാൽ, ആരോഗ്യമുള്ള മുതിർന്നവരോ പ്രോട്ടീൻ സപ്ലിമെന്റുകൾ കഴിക്കുന്നവരോ ആണ് നിങ്ങളെങ്കിൽ കൂടുതൽ പ്രോട്ടീൻ കഴിക്കേണ്ടതില്ല. ആരോഗ്യ സംഘടനകൾ ശുപാർശ ചെയ്യുന്നത്... ലോകാരോഗ്യ സംഘടന (WHO) ശുപാർശ ചെയ്യുന്ന സമീകൃതാഹാരത്തിന്റെ പ്രധാന ഭാഗമാണ് പ്രോട്ടീൻ അടങ്ങിയ ഭക്ഷണം. പ്രോട്ടീന്റെ അളവിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, നട്സ്, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയ പോഷകസമൃദ്ധമായ മറ്റ് ആഹാരങ്ങളുമായി പ്രോട്ടീൻ ചേർത്ത് കഴിക്കുക. ശരീരത്തിന്റെ വളർച്ചയ്ക്കും കേടുപാടുകൾ കുറയ്ക്കുന്നതിനും പ്രോട്ടീൻ വളരെ പ്രധാനമാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് വ്യക്തമാക്കുന്നു. എന്നാൽ, പ്രായത്തിന് പുറമെ ഒരാളുടെ ശാരീരിക പ്രവർത്തനങ്ങളുടെ തോതും ആരോഗ്യസ്ഥിതിയും അനുസരിച്ചായിരിക്കണം പ്രോട്ടീന്റെ അളവ് തീരുമാനിക്കേണ്ടത്. ഭൂരിഭാഗം മുതിർന്നവർക്കും ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കാൻ വലിയ തോതിൽ പ്രോട്ടീൻ സപ്ലിമെന്റുകളുടെ ആവശ്യമില്ലെന്നും മയോ ക്ലിനിക്ക് ശുപാർശ ചെയ്യുന്നു. അധികമാകാതെയും കുറഞ്ഞുപോകാതെയും കൃത്യമായ അളവിൽ പ്രോട്ടീൻ കഴിക്കണമെന്ന് പഠനങ്ങൾ നിർദ്ദേശിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more